കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന് കനത്ത തിരിച്ചടി; മുതിര്‍ന്ന നേതാവ് ബിജെപിയില്‍ ചേര്‍ന്നു, പാര്‍ട്ടി വഞ്ചിച്ചുവെന്ന്

  • By Desk
Google Oneindia Malayalam News

ഒരേ ആശയത്തില്‍ വിശ്വസിച്ച് ഒരു പാര്‍ട്ടിയില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച രാഷ്ട്രീയ നേതാക്കള്‍ നിമിഷനേരം കൊണ്ട് മറ്റൊരു പാര്‍ട്ടിയിലെത്തുന്നതിനെ അത്ഭുതത്തോടെ നോക്കി കാണുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ സമീപ കാലത്ത് ഈ കൂടുവിട്ട് കൂടുമാറല്‍ വ്യാപകമായതോടെ രാഷ്ട്രീയ നേതാക്കളുടെ പാര്‍ട്ടി മാറല്‍ ആളുകള്‍ക്ക് ഒരു കൗതുകം ഇല്ലാതായി.

മറ്റു രാഷ്ട്രീയ പാര്‍ട്ടി നേതാക്കാളെ സ്വന്തം കുടക്കീഴില്‍ എത്തിച്ചിട്ടുണ്ടാകു ബിജെപിയാണ്. പ്രധാന എതിരാളിയായ കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാക്കളെ അടക്കം പലരേയും ബിജെപി തങ്ങളുടെ കൂടെ ചേര്‍ത്ത് നിര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ ത്രിപുരിയില്‍ നിന്നും അവര്‍ക്ക് പുതിയൊരു നേതാവിനെ കിട്ടിയിട്ടുണ്ട്.. അതും അത്രയൊന്നും പ്രതീക്ഷിക്കാത്ത പാര്‍ട്ടിയില്‍ നിന്നാണ് എന്നാതാണ് കൗതുകം.

ത്രിപുരയില്‍

ത്രിപുരയില്‍

ത്രിപുരയിലെ മുതിര്‍ന്ന സിപിഎം നേതാവാണ് ബിജെപിയില്‍ ചേര്‍ന്നത്. മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായി ബിശ്വജിത് ദത്തയാണ് ബിജെപിയില്‍ ചേര്‍ന്നത്. ഖോവായി മേഖലയിലെ മുന്‍ എംഎല്‍എയായിരുന്ന ബിശ്വജിത് ദത്തയ്ക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സീറ്റ് നല്‍കിയിരുന്നില്ല.

സിപിഎം വിശദീകരണം

സിപിഎം വിശദീകരണം

ആരോഗ്യകാരണങ്ങളാലായിരുന്നു ബിശ്വജിത് ദത്തയ്ക്ക് സീറ്റ് നല്‍കാത്തതെന്നായിരുന്നു സിപിഎം വിശദീകരണം. എന്നാല്‍ ഈ വിഷയത്തില്‍ പാര്‍ട്ടിയുമായി ഇടഞ്ഞ ബിശ്വജിത് ഏപ്രിലില്‍ പാര്‍ട്ടിയിലെ എല്ലാം സ്ഥാനങ്ങളും രാജിവെച്ചിരുന്നു. 1964 മുതല്‍ സിപിഐഎം അംഗമാണ് ഇദ്ദേഹം.

നിയമസഭ

നിയമസഭ

നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യം ബിശ്വജിത്തിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നെങ്കിലും അസുഖ ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ജനുവരി 28 ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പകരം

പകരം

ബിശ്വജിത്തിന് പകരം എസ്എഫ്‌ഐ നേതാവായ നിര്‍മല്‍ ബിശ്വാസിനെയായിരുന്നു സിപിഎം മണ്ഡലത്തില്‍ മത്സരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം പരാജയപ്പെട്ടെങ്കിലും 2700 വോട്ടിന്റെ മാര്‍ജിനില്‍ മണ്ഡലത്തില്‍ നിര്‍മല്‍ വിജിയിക്കുകയും ചെയ്തു.

സിപിഎമ്മിനെതിരെ ബിശ്വജിത് ദത്ത

സിപിഎമ്മിനെതിരെ ബിശ്വജിത് ദത്ത

തനിക്ക് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് സിപിഎമ്മിനെതിരെ ബിശ്വജിത് ദത്ത രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആരോഗ്യം തനിക്ക് ഉണ്ടായിരുന്നു. എന്നാല്‍ ആശുപത്രി നാടകം നടത്തി പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെടുത്തുകയായിരുന്നെന്ന് ബിശ്വജിത്ത് പറഞ്ഞു.

സ്വീകരണം

സ്വീകരണം

സിപിഎം വിട്ട് വന്ന ബിശ്വജിത്തിന് ഖൊവായില്‍ ബിജെപി സ്വീകരണം ഒരുക്കി. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സുനില്‍ ദിയോറിന്റെ സന്നിധ്യത്തിലാണ് ബിശ്വജിത്ത് ബിജെപി അംഗത്വമെടുത്തത്.

ആരോപണങ്ങളെ പാര്‍ട്ടി തള്ളി.

ആരോപണങ്ങളെ പാര്‍ട്ടി തള്ളി.

അതേ സമയം ബിശ്വജിത്തിനെതിരെ സിപിഎം രംഗത്ത് വന്നു. ആദ്ദേഹത്തിന്റെ ആരോപണങ്ങളെ പാര്‍ട്ടി തള്ളി. ആരോഗ്യ സ്ഥിതി കൂടുതല്‍ വഷളായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ മത്സരിപ്പിക്കാതിരുന്നത്. ബിശ്വജിത്തിന് പാര്‍ട്ടി അര്‍ഹിച്ച പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹത്തിനെതിരെ യാതൊരു ഗൂഡാലോചനയും നടത്തിയിട്ടില്ലെന്നും സിപിഎം നേതാവായ പബ്രിത്ര കര്‍ വ്യക്തമാക്കി.

ദേശീയ തലത്തില്‍

ദേശീയ തലത്തില്‍

അതേസമയം ബിശ്വജിത്ത് ദത്തയുടെ കൂടുമാറ്റം സിപിഎമ്മിന് ദേശീയ തലത്തില്‍ തന്നെ കനത്ത തിരിച്ചടിയാവും. ബിജെപിയെ അടിമുടി എതിർക്കുന്ന ഒരുപാർട്ടിയില്‍ നിന്ന് അതും സിപിഎമ്മില്‍ നിന്ന് മുതിര്‍ന്ന നേതാവിനെ ഒപ്പം ചേര്‍ക്കാന്‍ കഴിഞ്ഞത് ദേശീയ തലത്തില്‍ തന്നെ പ്രചരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ബിജെ

കേരളത്തിന് കെെത്താങ്ങാവുക

കേരളത്തിന് കെെത്താങ്ങാവുക

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
Veteran CPM leader joins BJP in Tripura, claims conspiracy in replacing him as Assembly candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X