Get Updates
Get notified of breaking news, exclusive insights, and must-see stories!

വമ്പൻ സമ്മാന പദ്ധതികളും 30 ശതമാനം റിബേറ്റുമായി ഓണം, ബക്രീദ് ഖാദി മേള ശനിയാഴ്ച മുതൽ

പത്തനംതിട്ട: പവമ്പൻ സമ്മാന പദ്ധതികളും തുണിത്തരങ്ങൾക്ക് 30 ശതാമനം റിബേറ്റുമായി ഖാദി ഓണംബക്രീദ് മേളയ്ക്ക് ഇന്ന് തുടക്കമാകും. ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിലുള്ള ഓണം, ബക്രീദ് മേളയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് ഇലന്തൂരിലുള്ള ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിൽ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് നിർവഹിക്കും.

വീണാജോർജ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജില്ലാപ ഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി ആദ്യവിൽപ്പന നിർവഹിക്കും. ഖാദി ബോർഡ് വൈസ്‌ചെയർപേഴ്‌സൺ ശോഭനജോർജ് മുഖ്യപ്രഭാഷണം നടത്തും. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി.സത്യൻ സമ്മാനപദ്ധതി കൂപ്പൺ വിതരണോദ്ഘാടനം നിർവഹിക്കും.

Pathanamthitta

എന്റെ ഗ്രാമം മാർജിൻമണി വിതരണം ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാംസൺ തെക്കേതിൽ നിർവഹിക്കും. ഖാദി ഗ്രാമവ്യവസായ ബോർഡംഗം റ്റി.എൽ.മാണി, ഗ്രാമപഞ്ചായത്ത് അംഗം പി.കെ.പൊന്നമ്മ, ലീഡ് ബാങ്ക് മാനേജർ വി.വിജയകുമാരൻ, പ്രോജക്ട് ഓഫീസർ പി.റ്റി.അനുമോദ്, അസിസ്റ്റന്റ് സെക്രട്ടറി പി.കെ.വിജയമ്മ തുടങ്ങിയവർ സംസാരിക്കും.ഇലന്തൂരിലുള്ള ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫിസ്, പത്തനംതിട്ട അബാൻ ജംഗ്ഷനി ലുള്ള ബഥേൽ ടവർ, അടൂർ റവന്യു ടവർ, റാന്നി ഇട്ടിയപ്പാറയിലുള്ള ഉഷസ് ടവർ എന്നിവിടങ്ങളിലുള്ള ഗ്രാമസൗഭാഗ്യ ഷോറൂമുകളിലാണ് ഓണംബക്രീദ് ഖാദിമേള നടക്കുന്നത്.

പയ്യന്നൂർ പട്ട്, അനന്തപുരി പട്ട്, ജ്യൂട്ട് സിൽക്ക്, പ്രിന്റഡ് സിൽക്ക്, സാമുദ്രിക പട്ട്, കാന്താ സിൽക്ക്, നാംചുരി സിൽക്ക് തുടങ്ങിയ പട്ടുസാരികൾ, സമ്മർകൂൾ മില്ലേനി, റോയ ൽ ഇൻഡ്യൻ, ലീഡർ റെഡിമേയ്ഡ് ഷർട്ടുകൾ, നാടൻ പഞ്ഞിമെത്തകൾ, തലയിണകൾ, ബെഡ് ഷീറ്റുകൾ, കാർപ്പെറ്റുകൾ, മരച്ചക്കിൽ ആട്ടിയ നല്ലെണ്ണ, ഖാദി ബാർസോപ്പ്, നറുതേൻ, ചന്ദനത്തൈലം, ചൂരൽ ഉത്പന്നങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ഉത്പന്നങ്ങളുടെ ശ്രേണിയുമായാണ് ഖാദിബോർഡ് ഓണംബക്രീദ് മേള സംഘടിപ്പിച്ചിട്ടുള്ളത്. മേളയോടനുബന്ധിച്ച് സംസ്ഥാനതലത്തിൽ നടത്തുന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായി ഒരു വാഗൺ ആർ കാറും രണ്ടാം സമ്മാനമായി അഞ്ച് പവൻ സ്വർണനാണയവും മൂന്നാം സമ്മാനമായി 28 പേർക്ക് ഓരോ പവൻ വീതവും ആഴ്ചതോറും നറുക്കെടുപ്പിലൂടെ 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും നൽകുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+