പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇവിടെയുള്ളവര്‍ പറയുന്നു എത്ര ദിവസം വേണമെങ്കിലും ക്വാറന്റൈനില്‍ കഴിയാം...കാരണം ഇതാണ്!!

Google Oneindia Malayalam News

പത്തനംതിട്ട: ക്വാറന്റൈനില്‍ കഴിയുക പൊതുവേ ആര്‍ക്കും ഇഷ്ടപ്പെടാത്ത കാര്യമാണ്. എന്നാല്‍ പത്തനംതിട്ടയില്‍ ഇക്കാര്യം വ്യത്യസ്തമാണ്. അധികൃതര്‍ ഒരുക്കിയിട്ടുള്ള കോവിഡ് കെയര്‍ സെന്ററില്‍ എത്ര ദിവസം വേണമെങ്കിലും കഴിയാമെന്ന് മാലിദ്വീപില്‍ നിന്ന് വന്നവര്‍ പറയുന്നു. ഏഴ് ദിവസമോ 14 ദിവസമോ ഇവിടെ താമസിക്കുന്നതിന് സന്നദ്ധമാണെന്ന് ഇവര്‍ പറയുന്നു. അബാന്‍ ജംഗ്ഷനിലെ ഹോട്ടലില്‍ ഒരുക്കിയിട്ടുള്ള കോവിഡ് കെയര്‍ സെന്ററിലെ പുറമറ്റം സ്വദേശി സാബുവും ഇക്കാര്യം അടിവരയിട്ട് പറയുന്നു.

1

ഈ കെയര്‍ സെന്ററില്‍ 17 പേരാണ് താമസിക്കുന്നത്. ഏഴ് ദിവസം ഈ കെയര്‍ സെന്ററിലും ഏഴ് ദിവസം വീട്ടിലും ക്വാറന്റൈനില്‍ കഴിയണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ വീട്ടിലെത്തി ഒരു മുറിയില്‍ അടച്ചിട്ട് കഴിയുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് ഇവിടെയാണെന്ന് സാബു പറയുന്നു. കോവിഡ് ബാധിച്ചിട്ടില്ലെങ്കിലും കുട്ടികളുമായും പ്രായമായവരുമായും അടുത്ത് ഇടപഴകേണ്ടി വരുന്നതിലെ ആശങ്ക കൊണ്ടാണ് ഇവര്‍ ഈ തീരുമാനമെടുത്ത്.

അതേസമയം ക്വാറന്റൈനെ ഇവര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത് അമ്പരിപ്പിക്കുന്ന കാര്യമാണ്. അധികൃതര്‍ തയ്യാറാക്കിയ കെയര്‍ സെന്ററില്‍ അസൗകര്യങ്ങളൊന്നുമില്ല. അതാണ് ഇവരെ ഏറ്റവും സംതൃപ്തരാക്കുന്നത്. മൂന്ന് നേരം ഭക്ഷണവും ആവശ്യമുള്ള സാധനങ്ങളും വളണ്ടിയര്‍മാര്‍ കൃത്യമായി എത്തിച്ച് നല്‍കുന്നുണ്ട്. ഇക്കാര്യം സാബു തന്നെ ഉറപ്പിക്കാക്കുകയും ചെയ്തു. ഇയാള്‍ മാലിദ്വീപിലെ സൊനേവ റിസോര്‍ട്ടിലാണ് ജോലി ചെയ്യുന്നത്.

മാലിദ്വീപില്‍ 20 മലയാളികള്‍ അടക്കം 45 ഇന്ത്യക്കാരാണ് ഉള്ളത്. കേരളത്തിലേക്ക് പോരാനായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തതില്‍ രണ്ട് പേര്‍ക്കാണ് അനുമതി ലഭിച്ചതെന്നും സാബു പറഞ്ഞു. മാലിദ്വീപില്‍ നിന്ന് 23 പേരാണ് കൊച്ചിയില്‍ കപ്പലിറങ്ങിയത്. ഇതില്‍ 19 പേര്‍ ഇന്നലെ രാത്രിയോടെയാണ് കെഎസ്ആര്‍ടിസി ബസ്സില്‍ പത്തനംതിട്ടയില്‍ എത്തിയത്. ഇതില്‍ തട്ട സ്വദേശി മിഥുനും മകന്‍ മൃദുനും കഴിഞ്ഞ ദിവസം തന്നെ വീട്ടിലേക്ക് പോയിരുന്നു. ബാക്കിയുള്ള 174 പേരാണ് ക്വാറന്റൈനില്‍ കഴിയുന്നത്.

കൊറോണ കെയര്‍ സെന്റര്‍ ഏതെന്ന് അറിയില്ല... വടകരയിലെത്തുന്നവര്‍ പറയുന്നത് ഒറ്റകാര്യം മാത്രം, ദുരിതം!!കൊറോണ കെയര്‍ സെന്റര്‍ ഏതെന്ന് അറിയില്ല... വടകരയിലെത്തുന്നവര്‍ പറയുന്നത് ഒറ്റകാര്യം മാത്രം, ദുരിതം!!

English summary
people arrived from maldives gets quarantine centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X