പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തെരുവുനായ്ക്കളുടെ വ്യാപക ആക്രമണം....കടിച്ച് കൊന്നത് 86 താറാവുകളെ, നാട്ടുകാര്‍ പ്രതിഷേധത്തില്‍!!

Google Oneindia Malayalam News

റാന്നി: പത്തനംതിട്ട വളഞ്ഞവട്ടത്ത് തെരുവുനായ്ക്കളുടെ വ്യാപക ആക്രമണം. രാത്രിയില്‍ എത്തിയ നായ്ക്കള്‍ നിരവധി കോഴികളെയും താറാവുകളെയുമാണ് കടിച്ച് കൊന്നത്. വ്യാപക നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്. ഇവിടെ സുരക്ഷയ്ക്കായി ഒരുക്കിയിരുന്ന ഇരുമ്പുവല കടിച്ചുമുറിച്ചാണ് ഇവ എത്തിയത്. 85ഓളം മുട്ടക്കോഴികളെയാണ് നഷ്ടമായത്. 86ഓളം താറാവുകളെയും തെരുവുനായ്ക്കള്‍ കടിച്ച് കൊന്നെന്ന് കര്‍ഷകര്‍ പറഞ്ഞു.

1

നായ്ക്കള്‍ കടിച്ച കൊന്നതില്‍ പകുതിയോളം കരിങ്കോഴി വിഭാഗത്തിലുള്ളതായിരുന്നു. താറാവുകള്‍ ബിഗോവ വിഭാഗത്തിലുള്ളതും. ഇത്തരത്തില്‍ 40 കരിങ്കോഴികളെയാണ് നഷ്ടമായത്. സാബു എന്ന കര്‍ഷകന്റെ വീട്ടിലാണ് തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടായത്. രാത്രി നല്ല മഴ ഉണ്ടായിരുന്നതിനാല്‍ ഇവര്‍ ശബ്ദമൊന്നും കേട്ടില്ല. അതുകൊണ്ട് രാവിലെയാണ് ഇവര്‍ സംഭവം അറിഞ്ഞത്. ഒന്നര വര്‍ഷം മുമ്പാണ് സാബു വീട്ടില്‍ കൃഷി ആരംഭിച്ചത്.

Recommended Video

cmsvideo
Serum Institute of India to apply for local trials on Oxford's vaccine by August| Oneindia Malayalam

വലിയ സങ്കടത്തോടെയാണ് സാബു തന്റെ നഷ്ടത്തെ കുറിച്ച് പറയുന്നത്. ദിവസം 80 മുട്ടകളോളം ഇയാള്‍ക്ക് ലഭിക്കാറുണ്ടായിരുന്നു. അതാണ് ഇല്ലാതായത്. ഇരുമ്പുകൂട് ഉണ്ടാക്കി അതിന്റെ അഞ്ചടി ഉയരത്തില്‍ ഇരുമ്പുവല തറച്ചതായിരുന്നു കൂട്. ഇരുമ്പുവലകളുടെ ഉണ്ടായിരുന്നു. എന്നിട്ടും എങ്ങനെ ഇത്തരത്തിലൊരു ദൗര്‍ഭാഗ്യം സംഭവിച്ചെന്ന് സാബുവിനും അറിയില്ല. ഇരുമ്പുവലകള്‍ കടിച്ചുമുറിച്ചിരുന്നു. അതിന് ശേഷമാണ് കോഴികളെയും താറാവുകളെയും കൂട്ടത്തോടെ നായ്ക്കള്‍ കൊന്നത്.

പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം കടുത്തിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. നേരത്തെ പുളിക്കീഴ് ബ്ലോക്കില്‍ തെരുവുനായ്ക്കളെ വന്ധ്യംകരിച്ചിരുന്നു. അന്ന് വന്ധ്യകരണം നടത്തിയ നിരവധി നായകളെ ഇവിടെ തുറന്നുവിട്ടിരുന്നു. അവയാണ് ഇപ്പോള്‍ ആക്രമണകാരികളായിരിക്കുന്നത്. ജില്ലയില്‍ പിടികൂടുന്ന നായ്ക്കളെ ഇവിടെ കൊണ്ടുവന്നാണ് വന്ധ്യംകരണം നടത്തുന്നത്. പിടിച്ച സ്ഥലത്ത് തന്നെ ഇവയില്‍ ഭൂരിഭാഗത്തിനെയും കൊണ്ടുവിടാറില്ല. അതാണ് തെരുവുനായ്ക്കള്‍ പെരുകാനുള്ള പ്രധാന കാരണം.

English summary
pathanamthitta: street dogs killed large number of ducks and hen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X