ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം: മുന്നൊരുക്കം ആരംഭിച്ചു, കൂടുതല്‍ സംവിധാനം ഏർപ്പെടുത്തും
പത്തനംതിട്ട: ശബരിമല മണ്ഡല -മകരവിളക്ക് തീര്‍ത്ഥാടനം മുന്നൊരുക്കം സംബന്ധിച്ച് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഇത്തവണ മുന്നൊരുക്കങ്ങള്‍ കുറച്ചുകൂടി നേരത്തെയാക്കുന്നതിന്റെ ഭാഗമായാണ് നിലയ്ക്കല്‍ ഗസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്നത്. ദേവസ്വം ഉന്നതഉദ്യോഗസ്ഥരുടെയും കഴിഞ്ഞ സീസണില്‍ ശബരിമല ഡ്യൂട്ടി നോക്കിയിട്ടുള്ള ഓഫീസര്‍മാരുടെയും അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.
വരുന്ന സീസണിലേക്ക് ഭക്തര്‍ക്കായി ഒരുക്കേണ്ട സൗകര്യങ്ങള്‍ സംബന്ധിച്ചും ശബരിമല സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തേണ്ട കൂടുതല്‍ സംവിധാനങ്ങള്‍ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. ഇനി എല്ലാ മാസവും അവലോകന യോഗം ചേരാനും മുന്നൊരുക്ക പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താനും തീരുമാനമായി.

രാവിലെ 10.30 ന് ആരംഭിച്ച യോഗത്തില്‍ തിരുവിതാംകൂര്‍ ദേവസം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത്, അംഗങ്ങളായ അഡ്വ. അജികുമാര്‍, എ. സുന്ദരേശന്, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി. അജിത്ത്, സബ് കളക്ടര്‍ സഫ്ന നസറുദ്ദീന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അതേസമയം, ശബരിമലയിൽ പമ്പ - സന്നിധാനം റൂട്ടിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന റോപ് വേ പദ്ധതിയുടെ നടപടികള്‍ വേഗത്തിലാക്കിയിരിക്കുകയാണ് ദേവസ്വം വകുപ്പ്. പദ്ധതിക്ക് കഴിഞ്ഞ ദിവസം കോടതി അനുമതി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്ര സർക്കാരിന്റെ വനം-വന്യജീവി വകുപ്പിന്റെ പരിവേഷ് എന്ന പോർട്ടലിലേക്ക് അനുമതി തേടി വിവരങ്ങൾ അപ് ലോഡ് ചെയ്യും. പദ്ധതിക്ക് വേണ്ട ഏറ്റവും നിർണ്ണായക അനുമതി നല്‍കേണ്ടത് കേന്ദ്രമാണ്. കേന്ദ്ര വനം വന്യജീവി മന്ത്രാലയത്തിന്റെ സമിതിയ്ക്ക് മുന്നിൽ ഓഗസ്റ്റിലെങ്കിലും വിവരങ്ങൾ സമർപ്പിക്കാനാണ് ദേവസ്വം വകുപ്പ് ശ്രമിക്കുന്നത്.
മണിയാര്‍ ബാരേജിലെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യത
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് ജൂണ്‍ 22 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മണിയാര്‍ ബാരേജിലെ ജലനിരപ്പ് സുരക്ഷതമായി നിലനിര്‍ത്തുന്നതിന് ജൂണ്‍ 22 വരെ ബാരേജില്‍ നിലവിലുള്ള അഞ്ച് സ്പില്‍വേ ഷട്ടറുകളും പരമാവധി 100 സെന്റി മീറ്റര്‍ വരെ ഉയര്‍ത്തി കക്കാട്ടാറിലേയ്ക്ക് ജലം തുറന്നവിടേണ്ട സാഹചര്യം ഉണ്ടായേക്കാം. ഇതുമൂലം കക്കാട്ടാറില്‍ 50 സെ.മീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പമ്പയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവരും മണിയാര്‍, വടശ്ശേരിക്കര, റാന്നി, പെരിനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications