പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമലയിലേക്കുള്ള ഹെലികോപ്റ്റർ തീർഥാടനം; സുപ്രധാന ഇടപെടലുമായി ഹൈക്കോടതി

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലയിലേക്കുള്ള ഹെലികോപ്റ്റർ തീർഥാടനത്തിൽ ഹൈക്കോടതി ഇടപെടൽ. വിഷയത്തിൽ സ്വമേധയാ കേസെടുത്ത കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും വിശദീകരണം തേടി.

ശബരിമല ദർശനത്തിന് ദിവസേന അൻപതിനായിരം രൂപയ്ക്ക് ഹെലികോപ്റ്റർ സർവീസ് എന്ന് അറിയിച്ചുകൊണ്ട് ഹെലി കേരള കമ്പനി വെബ്സൈറ്റിൽ കാണിക്കുന്ന പരസ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആയിരുന്നു ദേവസ്വം ബഞ്ച് ഇടപെട്ടത്.

court new

മോഡലിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് കൃത്യമായ പ്ലാനിം​ഗിലൂടെ? ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്മോഡലിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് കൃത്യമായ പ്ലാനിം​ഗിലൂടെ? ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഹെലികേരള കമ്പനിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. കേന്ദ്ര ഏവിയേഷൻ മന്ത്രാലയത്തിന്റെ അനുമതിയോടു കൂടിയാണോ ഹെലികോപ്റ്റർ സർവീസ് നടത്തുന്നത് എന്നാണ് കേന്ദ്രസർക്കാരിനോട് വിശദീകരണം തേടിയിരിക്കുന്നത് വിഷയത്തിൽ നാളെ ദേവസ്വം ബെഞ്ച് പ്രത്യേക സിറ്റിങ് നടത്തും.

അതേസമയം, ഹൈക്കോടതിയിൽ നിന്ന് സുപ്രധാനമായ ഒരു വിധി വന്നിരുന്നു. നിലയ്ക്കൽ പമ്പ റോഡിൽ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു. സർക്കാറിൻറെ ബോർഡും മുദ്രയുമുള്ള വാഹനങ്ങൾക്കടക്കം നിലക്കൽ മുതൽ പമ്പ വരെ റോഡരികിൽ പാർക്കിങ്​ അനുവദനീയം അല്ല എന്ന്​ ഹൈക്കോടതി വ്യക്തമാക്കി. മോട്ടോർ വാഹന നിയമം പാലിക്കാതെ വലിയതോതിൽ അലങ്കരിച്ച വാഹനങ്ങളിൽ തീർഥാടകർ യാത്ര ചെയ്യരുത്​.

സർക്കാർ ബോർഡ്​ വെച്ച് പൊലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും തെറ്റിദ്ധരിപ്പിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി വേണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച്​ ഉത്തരവിട്ടു.

ഭാഗ്യദേവത നിങ്ങളുടെ വീട്ടിലേക്കാണോ, അറിയണ്ടേ! ലോട്ടറിയില്‍ ഒരു പുത്തന്‍ മാറ്റം വരുന്നു
ശബരിമല തീർഥാടനം ആരംഭിച്ച സാഹചര്യത്തിൽ സ്വമേധയ പരിഗണിച്ച ഹരജിയിൽ ആണ് കോടതി​​ നിർദേശം​. തീർഥാടനകാലത്തോടനുബന്ധിച്ച് ശബരിമലയിൽ ഒരുക്കിയ സൗകര്യങ്ങൾ വ്യക്തമാക്കി സ്പെഷൽ കമീഷണർ റിപ്പോർട്ട്​ നൽകി. ചരക്കുവണ്ടികളിൽ ശബരിമല യാത്ര പാടില്ല. പൊലീസും മോട്ടോർ വാഹന വകുപ്പും ഇക്കാര്യം ഉറപ്പുവരുത്തണം. നിർദേശം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു.

തീർഥാടകരുടെ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മുമ്പ്​ പുറപ്പെടുവിച്ച ഉത്തരവുകൾ പാലിക്കണം. 15 സീറ്റ്​ വരെയുള്ള വാഹനങ്ങൾക്ക്​ തീർഥടകരെ ഇറക്കാൻ പമ്പ വരെ പോകാമെങ്കിലും അവിടെ പാർക്ക്​ ചെയ്യാൻ അനുവദിക്കരുത്​. ശുചിമുറികൾ ലേലത്തിൽ പോയിട്ടില്ലെങ്കിൽ ഇവ ശബരിമല സാനിട്ടേഷൻ സൊസൈറ്റിയുടെ സഹയത്തോടെ ദിവസവും വൃത്തിയാക്കി സൗജന്യമായി ഉപയോഗിക്കാൻ നൽകണമെന്നും കോടതി നിർദേശിച്ചു.

English summary
sabarimala: High Court crucial intervenes in helicopter service to sabarimala, here is what court Said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X