പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല സ്ത്രീ പ്രവേശനം: പന്തളത്ത് പ്രതിഷേധമിരമ്പുന്നു, സമ്മേളനത്തിൽ പങ്കെടുത്തത് പതിനായിരങ്ങൾ!

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീകോടതിയുടെ വിധിയിൽ ജില്ലയിൽ പ്രതിഷേധമിരമ്പി. നിരവധി അയ്യപ്പ ഭക്തരാണ് ജില്ലയിലെ പല ഭാഗങ്ങളിലും സംഘടിച്ചത്. ജില്ലയിലെ പന്തളം, തിരുവല്ല, മല്ലപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ അയ്യപ്പ ഭക്തർ പ്രതിഷേധിച്ചു. യോഗത്തിൽ പതിനായിരത്തേലേറെ പേർ പങ്കെടുത്തു. സ്ത്രീകളായിരുന്നു ഭൂരിപക്ഷവും. പന്തളത്ത് സംഘടിപ്പിച്ച സമ്മേളനം സ്വാമിനി ജ്ഞാനാഭനിഷ്ഠ ഉദ്ഘാടനം ചെയ്തു.

ത്രിപുരയിൽ കളി തുടങ്ങി; സിലിബസിൽ ലെനിനും സ്റ്റാലിനും മാത്രം, എല്ലാം മാറ്റണം, ഇനി എൻസിഇആർടി സിലബസ്?

കോടി ക്കണക്കിന് അയ്യപ്പഭക്തരുടെ ഹൃദയ വ്യഥയോടെയുള്ള പ്രതിഷേധമാണ് ശബരിമല യുവതീ പ്രവേശ വിധിയെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിൽ സ്ത്രീകൾക്കു നിരോധനമില്ല. ചില ശാസ്ത്രീയമായ കാരണങ്ങൾ കൊണ്ട് യുവതികൾക്കു മാത്രമാണ് പ്രവേശന നിരോധനമുള്ളത്. ആത്യന്തികമായ ജന്മസാഫല്യ ത്തെ ആസ്പദമാക്കിയുള്ള ശബരിമലയിലെ ആചാരം ഭരണഘടനയ്ക്കും മുമ്പുള്ളതാണ്. ആചാരാനുഷ്ഠാനങ്ങൾ ആചാര്യന്മാർ നിഷ്‌കർഷിച്ചിട്ടുള്ളതാണ്.

Sabarimala protest

അതു മാറ്റാൻകോടതിയ്ക്കധികാരമില്ല. ഇംഗ്ലീഷ് അറിയാത്തവൻ ഇംഗ്ലീഷ് പറയുന്നതുപോലെയാണ്‌കോടതി വിധിയുണ്ടായിട്ടുള്ളത്. ആചാരങ്ങൾ മാറ്റാൻ സത്യദർശികളായ ആചാര്യന്മാർക്കേ അവകാശമുള്ളു. സനാതന ധർമ്മത്തിന്റെ കാവൽ ഭടന്മാരായി ഹിന്ദുക്കൾ ഒറ്റക്കെട്ടായി ഉണർന്നു പ്രവർത്തിക്കണമെന്നു സ്വാമിനി ആഹ്വാനം ചെയ്തു. തെരുവിൽ കെട്ടിയിട്ട ചെണ്ടപോലെ കൊട്ടാനുള്ളതല്ല ഹിന്ദു ആചാരങ്ങളെന്ന് കൊട്ടാരം നിർവ്വാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാർ വർമ്മ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. കൊടിയുടെ നിറംനോക്കാതെ എല്ലാവരും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, പ്രയാർഗോപാലകൃഷ്ണൻ, തന്ത്രികണ്ഠരരുമോഹനര്, രാഹുൽ ഈശ്വർ, അമ്പലപ്പുഴപേട്ട സംഘം പെരിയോർ ചന്ദ്രശേഖരപിള്ള, സിനിമാ താരംദേവൻ, പന്തളം ശിവൻകുട്ടി, എസ്. കൃഷ്ണകുമാർ, ജെ. പൃഥ്വി പാൽ എന്നിവർ പ്രസംഗിച്ചു.

English summary
Sabarimala issue; Protest in Pathanathitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X