Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല: നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി, രജിസ്റ്റര്‍ ചെയ്തത് 404 കേസുകള്‍, 80,800 രൂപ പിഴ

പത്തനംതിട്ട: സന്നിധാനത്തും പരിസരത്തും എക്‌സൈസ് സംഘം കഴിഞ്ഞ ദിവസം (ഡിസംബര്‍ 18) വരെ നടത്തിയ പരിശോധനയില്‍ രജിസ്റ്റര്‍ ചെയ്തത് 404 കോട്പ കേസുകള്‍. നിരോധിത പുകയില ഉത്പന്നങ്ങള്‍ ഉപയോഗിച്ചതിനും പൊതുസ്ഥലത്ത് പുകവലിച്ചതിനുമാണ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഈ കേസുകളിലായി 80,800 രൂപ പിഴയിനത്തില്‍ ഈടാക്കുകയും 20 കിലോ നിരോധിത പുകയില പിടികൂടുകയും ചെയ്തു. മദ്യം മയക്കുമരുന്ന് എന്നിവ പിടികൂടിയിട്ടില്ല.

ശബരിമലയും പരിസര പ്രദേശങ്ങളും മദ്യം, പുകയില, മറ്റ് ലഹരി വസ്തുക്കള്‍ എന്നിവയുടെ നിരോധിത മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൃത്യമായി പാലിക്കാന്‍ പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന റേഞ്ച് ഓഫീസുകള്‍ വഴി എക്‌സൈസ് വകുപ്പ് കൃത്യമായ നിരീക്ഷണം നടത്തി വരുന്നുണ്ട്. സന്നിധാനത്തെ റേഞ്ച് ഓഫീസില്‍ മാത്രം 27 ഉദ്യോഗസ്ഥര്‍ ഇതിനായി പ്രവര്‍ത്തിക്കുന്നു. മഫ്തിയിലും യൂണിഫോമിലുമുള്ള പെട്രോളിംഗ് സംഘം 24 മണിക്കൂറും സന്നിധാനത്ത് നിരീക്ഷണം നടത്തുന്നുമുണ്ട്. മദ്യം, മറ്റ് ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കും ദര്‍ശനം കോംപ്ലക്‌സിലെ എക്‌സൈസ് ഓഫീസിലെത്തി പരാതി നല്‍കാവുന്നതാണ്.

sabari

അതേസമയം, സന്നിധാനത്തും പരിസരത്തും ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതും പഴകിയ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്നതും അനുവദിക്കില്ലെന്ന് സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റ് അറിയിച്ചു. പരിശോധനയില്‍ ഇത്തരത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തുന്ന വ്യാപാരസ്ഥാപനങ്ങളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. സന്നിധാനത്തും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ വ്യാപാരസ്ഥാപനങ്ങളും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും അറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസം സന്നിധാനം മരക്കൂട്ടം ഭാഗത്തെ ഭക്ഷണശാലയില്‍ സൂക്ഷിച്ചിരുന്ന പഴകിയ എണ്ണ ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി നശിപ്പിച്ചിരുന്നു.

നേരത്തെ, ഗുണമേന്മയില്ലാത്ത സോഡ നിര്‍മിച്ച് വിറ്റതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മരക്കൂട്ടത്ത് പ്രവര്‍ത്തിച്ചിരുന്ന അയ്യപ്പാസ് സോഡ എന്ന വ്യാപാരസ്ഥാപനത്തിന്റെ ഭക്ഷ്യസുരക്ഷാ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവിടെ നിന്നും ശേഖരിച്ച സോഡയുടെ സാമ്പിള്‍ തിരുവനന്തപുരം ഗവണ്‍മെന്റ് അനലിസ്റ്റ്സ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ അനുവദനീയമായതിലും അധിക അളവില്‍ പ്ലേറ്റ് കൗണ്ട് ഉണ്ടെന്ന് കണ്ടെത്തി. വെള്ളത്തിലെയും ഭക്ഷ്യവസ്തുക്കളിലെയും ബാക്റ്റീരിയയുടെ അളവിനെ സൂചിപ്പിക്കുന്ന ഏകകമാണ് പ്ലേറ്റ്കൗണ്ട്.

സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ സോഡ തീര്‍ഥാടകര്‍ക്കും പൊതുജനങ്ങള്‍ക്കും നല്‍കുന്നത് പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാകുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ നടപടി. കൂടാതെ ഈ സ്ഥാപനത്തില്‍ നിന്നും സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്ത സോഡ തിരിച്ചെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. സന്നിധാനം, നിലയ്ക്കല്‍, പമ്പ ഭക്ഷ്യസുരക്ഷാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധന ഊര്‍ജിതമായി തുടരുമെന്ന് ഡ്യൂട്ടി മജിസ്ട്രേറ്റ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+