Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല സുവര്‍ണ ശ്രീകോവില്‍ ചോരുന്നു; വെള്ളം ചോര്‍ന്നിറങ്ങുന്നു

പത്തനംതിട്ട: ശബരിമല അയ്യപ്പ സ്വാമിയുടെ സുവര്‍ണ ശ്രീകോവില്‍ ചോരുന്നു. സ്വര്‍ണം പൊതിഞ്ഞ മേല്‍ക്കൂരയാണ് ശ്രീകോവിലിനുള്ളത്. സ്വര്‍ണപാളികളിലൂടെ ചോര്‍ന്നിറങ്ങുന്ന വെള്ളം ശ്രീകോവിലിന്റെ കഴുക്കോലിലേക്ക് എത്തി. ഇത് താഴേക്ക് ഒഴുകി സോപാനത്തുള്ള ദ്വാരപാലക ശില്‍പ്പങ്ങളിലാണ് പതിക്കുന്നത്. ശ്രീകോവിലിന്റെ സ്വര്‍ണപാളികള്‍ ഇളക്കിയാല്‍ മാത്രമേ ചോര്‍ച്ചയുടെ തീവ്രത എത്രയാണെന്ന് മനസിലാക്കാന്‍ സാധിക്കൂ.

അമ്മയും മകളുമാണോ ഇത്; കണ്ടാല്‍ പറയില്ല; പൂര്‍ണിമയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

sabarimala

ഇതേ കുറിച്ച് കഴിഞ്ഞ വിഷുപൂജ സമയത്ത് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണ കുമാര വാര്യര്‍ ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. തുടര്‍ന്ന് സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സ്‌പോണ്‍സര്‍മാരെ ഒഴിവാക്കി ദേവസ്വം ബോര്‍ഡ് നേരിട്ട് പണികള്‍ നടത്തിയാല്‍ മതിയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അനന്തഗോപന്‍ നിര്‍ദ്ദേശിച്ചു.

അറ്റകുറ്റ പണികള്‍ക്കായി കഴിഞ്ഞ ഏപ്രിലില്‍ ദേവന്റെ അനുജ്ഞയും വാങ്ങി. മൂന്ന് മാസത്തിനുള്ളില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാമെന്നാണ് ദേവന്റെ അനുജ്ഞ വാങ്ങിയത്. വിദഗ്ദരെ വരുത്തി ശ്രീകോവിലിന്റെ ചോര്‍ച്ച പരിശോധിക്കണമെന്നും ഇതിന് വേണ്ടി ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങണമെന്ന് ആവശ്യപ്പെട്ട് പുതിയ തിരുവാഭരണ കമ്മിഷന്‍ ജി ബൈജുവും ദേവസ്വം ബോര്‍ഡിന് ഒരു മാസം മുമ്പ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും തുടര്‍ നടപടികളുണ്ടായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+