എംഎല്‍എയുടെ കര്‍ശന ഇടപെടല്‍; റാന്നി ആശുപത്രിയിലെ കൈക്കൂലി വാങ്ങിയ ഡോക്ടര്‍ക്ക് സസ്പെന്ഷന്
പത്തനംതിട്ട: പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട രോഗിയായ വനിതയോട് കൈക്കൂലി വാങ്ങിയ റാന്നി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടര്‍ ചാര്‍ളി ചാക്കോയെ സസ്പെന്‍ഡ് ചെയ്ത് ആരോഗ്യവകുപ്പ് ഉത്തരവായി. റാന്നി എം എല്‍ എ അഡ്വ. പ്രമോദ് നാരായണന് എം എല്‍ എയുടെ കർശന ഇടപെടലാണ് ഡോക്ടർക്കെതിരായ നടപടി വേഗത്തിലാക്കിയത്. കഴിഞ്ഞ ജൂലൈയിലാണ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ രോഗിയില്‍ നിന്നും ഡോക്ടര്‍ കൈക്കൂലി വാങ്ങിയ സംഭവമുണ്ടായത്.
അനിത എന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതി ഹെര്‍ണിയ സംബന്ധമായ അസുഖത്തിനാണ് ആശുപത്രിയില്‍ എത്തിയത്. ഓപ്പറേഷന് ഡേറ്റ് നല്‍കുന്നതിന് അനിതയുടെ ഭര്‍ത്താവില്‍ നിന്നും ഡോക്ടര്‍ 2000 രൂപ ആവശ്യപ്പെടുകയായിരുന്നു. ഈ തുക നല്കാന് കഴിയാത്തതിനാല്‍ നിരവധി തവണ ഡോക്ടര്‍ ഓപ്പറേഷന് മാറ്റിവയ്ക്കുകയുണ്ടായി. തുടര്‍ന്ന് കൂലിപ്പണിക്കാരനായ ഭര്‍ത്താവ് 2000 രൂപ ഡോക്ടര്‍ക്ക് നല്കിയ ശേഷമാണ് രോഗിക്ക് ഓപ്പറേഷന് തീയതി നല്‍കിയത്.

ഈ വിവരം ശ്രദ്ധയില്‍പ്പെട്ട റാന്നി എം എല്‍ എ അഡ്വ. പ്രമോദ് നാരായണന് ഈ വിഷയത്തില്‍ നടപടി ആവശ്യപ്പെട്ടുകൊണ്ട് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന് കത്ത് നല്കി. പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനെയും വിവരങ്ങള്‍ ധരിപ്പിച്ചു. ഇതേ തുടര്‍ന്ന് വകുപ്പ് തല അന്വേഷണത്തിന് മന്ത്രി ഉത്തരവ് ഇട്ടിരുന്നു.
അരയന്നപ്പിടപോല്‍ അഴകീ..: തൂവെള്ളയില്‍ നിറഞ്ഞാടി അപർണ്ണ ബാലമുരളി, വൈറല്‍ ചിത്രങ്ങള്‍

മേടിച്ച കൈക്കൂലിയായ തുക മടക്കി നല്‍കിയും പരാതി പിന്‍വലിപ്പിച്ചും കേസില്‍നിന്ന് രക്ഷപെടാന്‍ ഡോക്ടര്‍ ശ്രമിച്ചിരുന്നു. അനിതയുടെ കുടുംബവും പരാതിയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. വകുപ്പുതല അന്വേഷണ നടപടികള്‍ നീണ്ടു പോവുകയും ഡോക്ടര്‍ ഓഗസ്റ്റ് മാസം പതിനാലാം തീയതി ജോലിയില്‍ തിരികെ പ്രവേശിക്കുകയും ചെയ്തു. തിരികെ ജോലിയില്‍ പ്രവേശിച്ച ഡോക്ടര്‍ വീണ്ടും കൈക്കൂലി ആവശ്യപ്പെടുന്നതും രോഗികളോട് മോശമായി പെരുമാറുകയുമാണ് ഉണ്ടായത്.

ഈ വിവരങ്ങള്‍ കഴിഞ്ഞ ദിവസം ആശുപത്രി സന്ദര്‍ശിച്ച എം എല്‍ എയോട് രോഗികള്‍ അറിയിച്ചു. ഇതേ തുടര്‍ന്നു പ്രമോദ് നാരായണന് എം എല്‍ എ മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെയും ഫോണിലൂടെ നേരിട്ട് അറിയിച്ചു. ഇതേ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ചൊവ്വാഴ്ച സസ്പെന്ഷന് ഉത്തരവ് പുറത്തിറക്കിയത്.

റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുന്ന രോഗികളില്‍ നിന്ന് കൈക്കൂലി വാങ്ങാന്‍ ആരെയും അനുവദിക്കില്ലെന്നും ഇത്തരക്കാര്‍ക്ക് എതിരെ ശക്തമായി നിലപാട് സ്വീകരിക്കുമെന്നും ഇത്തരം പ്രവണതകള്‍ റാന്നി താലൂക്ക് ആശുപത്രിയില്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അഡ്വ. പ്രമോദ് നാരായണന് എം എല്‍ എ പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications