പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിന് 62 പൊതുപ്രവർത്തകർക്കെതിരെ 20 വർഷത്തിന് ശേഷം സമൻസ്

  • By Desk
Google Oneindia Malayalam News

മല്ലപ്പള്ളി: പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതുൾപ്പെടെയുള്ള വകുപ്പ് പ്രകാരം കീഴ്വായ്പ്പൂര് പൊലീസ് 20 വർഷം മുമ്പ് ചാർജ്ജുചെയ്ത കേസിൽ 61 പൊതുപ്രവർത്തകർക്കെതിരെ തിരുവല്ല കോടതി സമൻസ് അയച്ചുതുടങ്ങി. മല്ലപ്പള്ളി കെഎസ്ആർടിസി ഡിപ്പോ നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷം നിയന്ത്രിക്കുന്നതിന് തടസ്സം നിന്ന പൊതപ്രവർത്തകർക്കെതിരെ 1998ൽ കീഴ്വായ്പ്പൂര് പൊലീസ് 208 98 ക്രെം നമ്പറായും തിരുവല്ല കോടതിയിൽ 688 99 നമ്പറായും ചാർജ്ജു ചെയ്ത കേസാണിത്.

വയനാട് പ്രസ്സ്‌ക്ലബ്ബില്‍ മാവോയിസ്റ്റ് ബുള്ളറ്റിന്‍: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം; കാഞ്ഞിരത്തില്‍ ഭൂമി പ്രശ്‌നത്തില്‍ സമരത്തിന് ശക്തിപകരാന്‍ ആഹ്വാനം

കെഎസ്ആർടിസി ഡിപ്പോയിലേക്ക് അനുവാദമില്ലാതെ റോഡ് നിർമ്മിക്കരുതെന്ന കോടതി സ്റ്റേ മറിക്കുവാൻ ശ്രമിച്ചവരാണ് പ്രതികളാവരെല്ലാം. ഭൂമിതർക്കത്തിലുണ്ടായിരുന്ന രണ്ട് പ്രധാനപ്പെട്ട കോടതി വ്യവഹാരങ്ങൾക്ക് ഒടുവിൽ ഹൈക്കോടതി ഇടപെട്ട് ഇരുകക്ഷികളായ കെഎസ്ആർടിസിയും സ്വകാര്യവ്യക്തിയും തമ്മിലുള്ള വൃവഹാരങ്ങൾ സ്വകാര്യവ്യക്തിക്ക് അനുകൂലമായി നേരത്തേ തീർപ്പാക്കിയിരുന്നു. എന്നാൽ ഇതോടൊപ്പമുള്ള പൊലീസ് കേസ് തിരുവല്ല മജിസ്‌ട്രേറ്റ് കോടതി, ഇടക്കാലത്ത് ഹൈക്കോടതി എന്നിവിടങ്ങളിൽ നടന്നിരുന്നെങ്കിലും തീർപ്പാകാതിരുന്നതാണ് ഇപ്പോൾ പ്രശ്‌നങ്ങൾ സങ്കീർണ്ണമാക്കിയത്.

Pathanamthitta

അന്നത്തെ എംഎൽഎ അഡ്വ. ടിഎസ് ജോൺ ഇടപെട്ട് അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റെണി കേസ് തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നങ്കിലും അക്കാലത്ത് സുപ്രീം കോടതിയുടെ മറ്റൊരു കേസിലെ വിധന്യായം ഈ കേസിനെയും പ്രതികൂലമായിബാധിച്ചു. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളും പ്രവർത്തകരും ഉൾപ്പെടയുള്ളവർ പൊതുതാൽപര്യത്തിൽ ഇടപെട്ടതാണ് പ്രതികളാകാൻ കാരണമെങ്കിലും കേസിന്റെ കാര്യത്തിൽ പിന്നീട് ആരും ശുഷ്കാന്തികാട്ടിയില്ലെന്ന് ആക്ഷേപമുണ്ട്. പ്രതികളിൽ 15 പേർ ഇതിനിടെ മരിച്ചു.

ഏതാനും പ്രതികളെ സംബന്ധിച്ച് ഇപ്പോഴുള്ള ആർക്കും വിവരമില്ല, ചില പ്രതികൾ മറുനാടുകളിലാണ്. എന്നാൽ മരിച്ചുപോയവർക്കും സ്ഥലത്തില്ലാത്തവരും ഉൾപ്പെടെയുള്ളവർക്ക് കോടതി സമൻസ് അയച്ചതായി സൂചനയുണ്ട്. ഐ.പി.സി. 143, 147, 148, 149, 447, 427, 553 എന്നീ വകുപ്പുകൾ പ്രകാരമുള്ള കേസിൽ ജാമ്യമില്ലാത്ത വകുപ്പ് ഉൾപ്പെട്ടിട്ടുള്ളതിനാൽ കേസ് വിസ്താരണ ആരംഭിക്കുന്ന 15ന് പ്രതികൾ എല്ലാവരും അഭിഭാഷകരെയും ജാമ്യക്കാരെയും കണ്ടെത്തി കോടതിയിൽ എത്തിയില്ലെങ്കിൽ റിമാൻഡ് ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ട് കോടതിയുടെ നിരോധന ഉത്തരവ് നടപ്പാക്കാൻ ശ്രമിച്ച പൊലീസ് ഓഫീസറെ വധിക്കാൻ ശ്രമിച്ചതും, പൊലീസ് ജീപ്പ് ആക്രമിച്ച് മറിച്ചിട്ടതും അനധികൃത ഭൂമികൈയ്യേറ്റമുൾപ്പെടെയുള്ള ക്രിമിനൽ കുറ്റങ്ങളാണ് കേസിനാധാരം.

കേസിന്റെ അദ്യവിചാരണയിൽ വർഷങ്ങൾക്ക് മുൻപ് ജാമ്യമെടുത്തവരാണ് പ്രതികളെള്‌ലാമെങ്കിലും നിയമവൃവസ്ഥിതിക്കുള്ളിൽ നിന്നും മതിയായ നടപടികൾ പൂർത്തിയാക്കി തിരുവല്ല ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായില്ലെങ്കിൽ ഗുരുതരമായ വ്യവഹാരങ്ങളിലേക്ക് സംഭവം വഴിതെളിക്കുമെന്ന് നിയമവിദഗ്ദർ പറയുന്നു. ഇതിനിടെ പ്രതിസ്ഥാനത്തുള്ള നിലവിൽ നാട്ടിലുള്ള പൊതുപ്രവർത്തകർ കേസ് അതിജീവിക്കാനുള്ള ആലോചനയ്ക്കായ് അടുത്ത ദിവസം മല്ലപ്പള്ളിയിൽ ഒത്തുകൂടുമെന്ന് സൂചനയുണ്ട്.

English summary
Summons against 62 persons after 20 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X