പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വോട്ടിംഗ് മെഷീനുകള്‍ സ്ട്രോംഗ് റൂമുകളില്‍ സുരക്ഷിതം; ഏര്‍പ്പെടുത്തിയിരിക്കുന്നത് ത്രിതല സുരക്ഷ

Google Oneindia Malayalam News

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ പത്തനംതിട്ട ജില്ലയിലെ വോട്ടിംഗ് മെഷീനുകള്‍ സ്ട്രോംഗ് റൂമുകളില്‍ ത്രിതല സുരക്ഷയില്‍. മേയ് രണ്ടിന് വോട്ടെണ്ണല്‍ ദിനം വരെ വോട്ടിംഗ് മെഷീനുകള്‍ സ്ട്രോംഗ് റൂമുകളില്‍ കര്‍ശന സുരക്ഷയിലാണു സൂക്ഷിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമുകള്‍ 24 മണിക്കൂറും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സിസിടിവി സംവിധാനത്തിന്റെയും നിരീക്ഷണത്തിലാണ്.

1

നിയോജക മണ്ഡല അടിസ്ഥാനത്തിലുള്ള സ്ട്രോംഗ് റൂമുകളുടെ മേല്‍നോട്ടത്തിന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ സാന്നിധ്യവുമുണ്ട്. ത്രിതല സുരക്ഷാ ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സ്ട്രോംഗ് റൂമുകളുടെ പുറത്തെ ചുമതല 20 പേരടങ്ങിയ സായുധരായ കേന്ദ്ര പോലീസിനാണ്. ഈ സുരക്ഷാ കവചത്തിനു പുറത്തെ രണ്ടു തലങ്ങളുടെ സുരക്ഷാ ചുമതല സായുധരായ സംസ്ഥാന പോലീസിനാണ്.

നിയമസഭ നിയോജക മണ്ഡലം, സ്ട്രോംഗ് റൂമുകള്‍ ക്രമീകരിച്ചിരിക്കുന്ന സ്ഥങ്ങള്‍ എന്ന ക്രമത്തില്‍: തിരുവല്ല - കുറ്റപ്പുഴ മാര്‍ത്തോമ റസിഡന്‍ഷ്യല്‍ സ്‌കൂള്‍. റാന്നി- റാന്നി സെന്റ് തോമസ് കോളജ്. ആറന്മുള- കുമ്പഴ മൗണ്ട് ബഥനി പബ്ലിക്ക് സ്‌കൂള്‍ ( സി.ബി.എസ്.സി). കോന്നി - മലയാലപ്പുഴ മുസലിയാര്‍ കോളജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജി. അടൂര്‍- അടൂര്‍ മണക്കാല തപോവന്‍ പബ്ലിക്ക് സ്‌കൂള്‍.

അതേസമയം പത്തനംതിട്ട ജില്ലയില്‍ 80 വയസ് കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് ബാധിതര്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ തുടങ്ങിയ വിഭാഗത്തിലെ 19,765 വോട്ടര്‍മാരുടെ വീട്ടിലെത്തി സ്‌പെഷ്യല്‍ ബാലറ്റ് വോട്ട് ശേഖരിച്ചു. 80 വയസിന് മുകളിലുള്ള വിഭാഗത്തില്‍ 18,733 സ്‌പെഷ്യല്‍ ബാലറ്റ് വോട്ടിന് അപേക്ഷിച്ചവരില്‍ 17,917 പേരും, ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 1885 പേരില്‍ 1802 പേരും, കോവിഡ് രോഗികളും ക്വാറന്റൈനില്‍ കഴിയുന്നവരുമായ 59 പേരില്‍ 46 പേരും തപാല്‍ വോട്ട് രേഖപ്പെടുത്തി.

ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം, ചിത്രങ്ങള്‍

80 വയസിന് മുകളിലുള്ള 18,733 പേരും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 1885 പേരും കോവിഡ് രോഗികളും ക്വാറന്റൈനില്‍ കഴിയുന്നവരുമായ 59 പേരുമാണ് സ്‌പെഷ്യല്‍ ബാലറ്റ് വോട്ടിന് അര്‍ഹത നേടിയത്. മാര്‍ച്ച് 17 വരെ പ്രത്യേക തപാല്‍ വോട്ടിന് അപേക്ഷിച്ചവര്‍ക്കാണു സൗകര്യം ഒരുക്കിയത്. പോസ്റ്റല്‍ ബാലറ്റിന് അര്‍ഹത നേടിയ 20,677 പേരില്‍ 19,765 പേര്‍ വോട്ട് രേഖപ്പെടുത്തി. 95.58 ശതമാനമാണിത്. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ രണ്ട് വരെ തീയതികളിലാണ് സ്‌പെഷ്യല്‍ ബാലറ്റ് വോട്ട് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി ശേഖരിച്ചത്.

സ്വിമ്മിംഗ് പൂളില്‍ ഗ്ലാമറസായി സീസല്‍ ശര്‍മ, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Kerala Assembly Election 2021: Congress Hoping To Win Nemam | Oneindia Malayalam

English summary
three way security for voting machines and strong room in pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X