Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം; പുറമറ്റം പഞ്ചായത്ത് എല്‍ഡിഎഫിന് നഷ്ടമായി

പത്തനംതിട്ട: പുറമറ്റം പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് വിജയം. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എല്‍ ഡി എഫിലെ ശോശാമ്മ തോമസിനെ പരാജയപ്പെടുത്തി യു ഡിഎഫിലെ കെ വി രശ്മിമോളാണ് വിജയിച്ചത്. യു ഡി എഫ് 7 വോട്ടും എൽ ഡി എഫ് 6 വോട്ടും നേടി. ഇതോടെ പുറമറ്റം പഞ്ചായത്ത് ഭരണം പൂർണ്ണമായും എല്‍ ഡി എഫിന് നഷ്ടമായി. എൽ ഡി എഫിന്റെ വൈസ് പ്രസിഡന്റിനെതിരെ യു ഡി എഫ് നൽകിയ അവിശ്വാസ പ്രമേയം നേരത്തെ പാസായിരുന്നു.

13 അംഗ പഞ്ചായത്തിൽ എൽ ഡി എഫിനും യു ഡി എഫിനും ആറ്

13 അംഗ പഞ്ചായത്തിൽ എൽ ഡി എഫിനും യു ഡി എഫിനും ആറ് അംഗങ്ങളും എൽ ഡി എഫ് സ്വതന്ത്രയായി വിജയിച്ച ഒരംഗവുമാണുള്ളത്. സ്വതന്ത്രയായ സൗമ്യ ആദ്യം ഇടത് മുന്നണിയുടെ ഭാഗമായി പ്രസിഡന്റാവുകയും ചെയ്തു. എന്നാല്‍ പിന്നീട് സി പി എം ആവശ്യപ്പെട്ടിട്ടും പ്രസിഡന്റ് പദവി ഒഴിയാന്‍ സൗമ്യ തയ്യാറായില്ല. ഇതോടെ എല്‍ ഡി എഫ് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ട് വരികയും ചെയ്തിരുന്നു. എന്നാല്‍ യു ഡി എഫ് പിന്തുണയോടെ സൗമ്യ ഇടത് അവിശ്വാസത്തെ മറികടന്നു.

എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ക്വോറം

എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ക്വോറം തികയാത്തതിനാൽ ചർച്ചക്ക് എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. യു ഡി എഫ് അംഗങ്ങളും പ്രസിഡന്റും വിട്ടുനിൽക്കുകയായിരുന്നു. ഇതിന് പിന്നാലെ പഞ്ചായത്തിൽ പ്രസിഡന്റിന്റെ വാഹനം ആക്രമിക്കുകയും പ്രസിഡന്റിനെ കൈയേറ്റം ചെയ്യലുമുണ്ടായിരുന്നു. പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് കത്തുകളൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് സൌമ്യ പറയുന്നത്.

എൽ ഡി എഫിന്റെ വൈസ് പ്രസിഡന്റിനെതിരെ

ഇതിന് പിന്നാലെയായിരുന്നു എൽ ഡി എഫിന്റെ വൈസ് പ്രസിഡന്റിനെതിരെ യു ഡി എഫ് നൽകിയ അവിശ്വാസ പ്രമേയം പ്രസിഡന്റിന്റെ പിന്തുണയോടെ പാസാവുന്നത്. ആറിനെതിരെ ഏഴ് വോട്ടുകൾക്കാണ് എൽ ഡി എഫിന് വൈസ് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. ഇതേ ഭൂരിപക്ഷത്തില്‍ തന്നെ ഇന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യു ഡി എഫ് വിജയിക്കുകയും ചെയ്തു

അവിശ്വാസപ്രമേയത്തിലൂടെ യു ഡി എഫ് ഭരണ സമിതിയെ

അവിശ്വാസപ്രമേയത്തിലൂടെ യു ഡി എഫ് ഭരണ സമിതിയെ വീഴ്ത്തി കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ അവസാന കാലത്ത് പുറമറ്റത്ത് എല്‍ ഡി എഫ് ഭരണം പിടിച്ചിരുന്നു. യു ഡി എഫിലെ 4 അംഗങ്ങളെ കളം മാറ്റിക്കൊണ്ടായിരുന്നു അന്ന് എല്‍ ഡി എഫ് ഭരണത്തിലെത്തിയത്. പിന്നാലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രയടക്കം 7 പേരുടെ പിന്തുണയോടെ എല്‍ ഡി എഫ് അധികാരത്തിലെത്തുകയും ചെയ്തു. എന്നാല്‍ രണ്ടരവർഷങ്ങള്‍ക്കിപ്പുറം പ്രസിഡന്റിനെ ഒപ്പം നിർത്തി യു ഡി എഫ് അധികാരം തിരിച്ച് പിടിക്കുകയാണ്.

Recommended Video

cmsvideo
    കരുണാകരനെതിരെ നടത്തിയ ഉള്‍പാര്‍ട്ടി കലാപത്തില്‍ പശ്ചാത്തപിക്കുന്നുവെന്ന് രമേശ് ചെന്നിത്തല |*Kerala
    എൽ ഡി എഫ് സ്ഥാനാർഥി പി.ആർ.പ്രമോദ്

    അതേസമയം, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി പി.ആർ.പ്രമോദ് വിജയിച്ചു. യു ഡി എഫിലെ ശ്യാമള ഉദയഭാനുവിനെ 3ന് എതിരെ 10 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. മുന്നണിയിലെ ധാരണ പ്രകാരം നിലവിലുണ്ടായിരുന്ന പ്രസിഡന്റ് രാജി വെച്ചതിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്.

    എന്തൊരഴകാണ്.... തൂ വെള്ളയില്‍ തിളങ്ങി മാളവിക മോഹനന്‍; വൈറലായി പുതിയ ചിത്രങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+