Get Updates
Get notified of breaking news, exclusive insights, and must-see stories!

ജലനിരപ്പ് ഉയർന്നു: പത്തനംതിട്ടയിലെ കക്കി, ആനത്തോട് അണക്കെട്ടുകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു

പത്തനംതിട്ട: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ കക്കി, ആനത്തോട് ഡാമുകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലെ ജലനിരപ്പ് വർദ്ധിച്ചു അപ്പർ റൂൾ ലെവലിലെത്തിയാൽ ( URL) മഴയുടെ തോതും പമ്പാ നദിയിലെ ജലനിരപ്പും പരിഗണിച്ച് സംസ്ഥാന റൂൾ ലെവൽ നിരീക്ഷണ സമിതി യോഗം ചേർന്ന് ഉചിതമായ തീരുമാനമെടുക്കുകയും ആവശ്യമെങ്കിൽ നാളെ രാവിലെ നിയന്ത്രിതമായ രീതിയിൽ കുറഞ്ഞ അളവിൽ ജലം പുറത്തേക്ക് ഒഴുക്കുന്നതുമായിരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

പമ്പ- ത്രിവേണി, അട്ടത്തോട്, കിസുമം, ഏയ്ഞ്ചൽ വാലി, കണമല, അരയാഞ്ഞിലിമൺ, കുറുബൻമൂഴി, അത്തിക്കയം, റാന്നി, കോഴഞ്ചേരി, ആറൻമുള, ചെങ്ങന്നൂർ, പാണ്ടനാട്, തിരുവൻ വണ്ടൂർ കടപ്ര, നിരണം മേഖലയിൽ പമ്പ നദീ തിരത്ത് ജാഗ്രത പാലിക്കുക. സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കാൻ തയ്യാറാകേണ്ടതാണ്. നദിയിൽ ഇറങ്ങുന്നത് ഒഴിവാക്കുക.
ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. തീരുമാനങ്ങൾ കൈക്കൊള്ളുന്ന മുറക്ക് ഉടൻ അറിയിപ്പുകൾ നൽകുന്നതാണ്. എല്ലാ സുരക്ഷാ സജ്ജീകരണങ്ങളും തയ്യാറാണെന്നും കളക്ടർ അറിയിച്ചു.

pathanamthitta

അതേസമയം, ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണിയുടെ ഒരു ഷട്ടർ ഇന്ന് രാവിലെ ഉയർത്തിയിട്ടുണ്ട്. മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തിലായിരുന്നു ഷട്ടർ ഉയർത്തിയത്. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നിലവിൽ തുറന്നിരിക്കുന്ന 10 ഷട്ടറുകളിൽ ( V1,V2, V3, V4, V5, V6,V7,V8, V9 &V10) കൂടെ ഒഴുക്കുന്ന ജലത്തിന്റെ അളവ് കൂടാതെ 3 ഷട്ടറുകൾ ( V2,V3 &V4) ൽ കൂടെ ഇന്ന് (07) 10 മണി മുതൽ അധികമായി 0.50 മീറ്റർ വീതം ഉയർത്തി ആകെ 2754. ക്യുസെക്സ് ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാരും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

സാരിയില്‍ ആറാടുകയാണ് രഞ്ജിനി ഹരിദാസ്; വൈറലായി കാന്‍ഡിഡ് ഷോട്ടുകള്‍

ഇടുക്കി ജില്ലയില്‍ പൊതു അവധി ദിവസം ജീവനക്കാര്‍ ആസ്ഥാനം വിട്ടു പോകരുതെന്ന് കളക്ടർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡാമുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കേണ്ടത് കണക്കിലെടുത്ത് പൊതു അവധി ദിവസങ്ങളായ ആഗസ്റ്റ് 07, 09 തീയതികളില്‍ ജില്ലയിലെ മുഴുവന്‍ റവന്യൂ ഓഫീസുകളിലെയും, ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും ഓഫീസുകളിലെ മുഴുവന്‍ ജീവനക്കാരും ഹെഡ് ക്വാര്‍ട്ടേഴ്‌സ് വിട്ടുപോകാന്‍ പാടില്ലായെന്നാണ് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിന്റെ ഉത്തരവ്.

അതേസമയം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. 8 ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടാണ് നിലനില്‍ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+