കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീഷണിപ്പെടുത്താന്‍ ധൈര്യമുണ്ടെങ്കില്‍ അതിന്‍റെ പ്രത്യാഘാതവും നേരിടാന്‍ തയ്യാറാകണമെന്ന് യുവമോര്‍ച്ച നേതാവിനോട് സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഭീഷണിപ്പെടുത്തിയ ബിജെപി യൂത്ത് വിങ് നേതാവിനെ അതിരൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ഇത്തരത്തില്‍ ഭീഷണി ഉയര്‍ത്താന്‍ ധൈര്യം കാണിച്ചാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാനും തയ്യാറാകണം എന്ന് സുപ്രീം കോടതി പറയുന്നു. ബിജെപി യൂത്ത് വിങ് നേതാവ് യോഗേഷ് വാര്‍ഷ്‌നെയ് ആണ് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് ഇരയായത്.

<strong>ഒളിക്യാമറ വിവാദം എംകെ രാഘവന് തിരിച്ചടിയാകുമോ? കോഴിക്കോട് തിരിച്ചുപിടിക്കാൻ കച്ചകെട്ടി പ്രദീപ് കുമാർ!! ശബരിമല വോട്ടാക്കാൻ ബിജെപി... സ്റ്റിംഗ് ഓപ്പറേഷനും സ്ഥാനാർഥിയുടെ അറസ്റ്റും പെയ്ഡ് സ്റ്റോറി വിവാദവും കത്തുന്ന കോഴിക്കോട്!!</strong>ഒളിക്യാമറ വിവാദം എംകെ രാഘവന് തിരിച്ചടിയാകുമോ? കോഴിക്കോട് തിരിച്ചുപിടിക്കാൻ കച്ചകെട്ടി പ്രദീപ് കുമാർ!! ശബരിമല വോട്ടാക്കാൻ ബിജെപി... സ്റ്റിംഗ് ഓപ്പറേഷനും സ്ഥാനാർഥിയുടെ അറസ്റ്റും പെയ്ഡ് സ്റ്റോറി വിവാദവും കത്തുന്ന കോഴിക്കോട്!!

രജ്ഞന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഇത്തരത്തില്‍ ബിജെപി നേതാവിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിച്ചത്. യോഗേഷ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി. ആരെയെും ഭീഷണി പെടുത്താനുള്ള ധൈര്യം കാണിച്ചാല്‍ ഇനി അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാനും ധൈര്യം കാണിക്കണം എന്നും കോടതി പറയുന്നു.

Mamata Banerjee

ഒരു ഭരണഘടന സംവിധാനത്തെയാണ് ചോദ്യം ചെയ്തതെന്നും അതിനാല്‍ ചെയ്യേണ്ടതെല്ലാം ചെയ്തതിന് ശേഷം ഇത്തരത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും സുപ്രിം കോടതി പറഞ്ഞു. യുവമോര്‍ച്ച നേതാവായ യോഗേഷ് തന്റെ പേരിലുള്ള കേസ് അപെക്‌സ് കോടതിയിലേക്ക് മാറ്റാന്‍ നല്‍കിയ ഹര്‍ജിയിലാണ് ഇത്തരത്തില്‍ കോടതി പരാമര്‍ശം നടത്തിയത്.

മമത ബാനര്‍ജയുടെ തലയ്ക്ക് 11 ലക്ഷം വിലയിട്ടായിരുന്നു നേതാവിന്‍റെ ആഹ്വാനം. ഇതിന്‍റെ പേരില്‍ പേരില്‍ നിയമനടപടി നേരിടുകയാണ് നേതാവ്. കേസില്‍ മാപ്പ് പറഞ്ഞെങ്കിലും അത് പരിഗണിക്കാതെ കോടതി നടപടികള്‍ തുടരുകയാണ്. എന്നാല്‍ ഹനുമാന്‍ ജയന്തി ദിനത്തില്‍ നടത്തിയ പോലീസ് ചാര്‍ജില്‍ പ്രതിഷേധിച്ചാണ് ഇത്തരത്തില്‍ ഒരു പരാമര്‍ശം വേണ്ടി വന്നതെന്നും യോഗേഷ് വിശദീകരിച്ചു.

English summary
SC put strong words to BJP youth wing leader for putting bounty against Mamata Banerjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X