ബ്രിസ്ബേനില്‍ മേല്‍ക്കൈ ഇന്ത്യയ്ക്ക്, ഓസ്ട്രേലിയ 221/4
ബ്രിസ്ബേന്‍: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് നേരിയ മേല്‍ക്കൈ. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റിന് 221 എന്ന നിലയിലാണ് ആതിഥേയര്‍. ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് സ്കോറായ 408 നെക്കാള്‍ 187 റണ്‍സ് കുറവാണ് ഇത്. ഇന്നിംഗ്സ് ലീഡ് വഴങ്ങാതിരിക്കാന്‍ ആറ് വിക്കറ്റുകള്‍ കൂടി ഓസ്ട്രേലിയയ്ക്ക് കൈവശമുണ്ട്.
ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവാണ് ഇന്ത്യയുടെ തിരിച്ചടിത്ത് നേതൃത്വം നല്‍കിയത്. 13 ഓവറില്‍ 48 റണ്‍സ് വഴങ്ങിയ ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യ ടെസ്റ്റില്‍ ഒഴിവാക്കപ്പെട്ട ഉമേഷ് ഷമിക്ക് പകരക്കാരനായാണ് രണ്ടാം ടെസ്റ്റില്‍ ഇറങ്ങിയത്. ഓഫ് സ്പിന്നര്‍ ആര് അശ്വിന് ഒരു വിക്കറ്റ് വീഴ്ത്തി. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (65), മിച്ചല്‍ മാര്‍ഷ് (7) എന്നിവരാണ് ക്രീസില്‍.

നേരത്തെ 331 ന് 4 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ 408 ന് പുറത്തായി. തലേന്നത്തെ സ്കോറിനോട് കാര്യമായി ഒന്നും കൂട്ടിച്ചേര്‍ക്കാതെ രഹാനെയും രോഹിത് ശര്‍മയും പുറത്തായി. ധോണിയും അശ്വിനും ചേര്‍ന്ന് ഉണ്ടാക്കിയ അര്‍ധസെഞ്ചുറി പാര്‍ട്ട്ണര്‍ഷിപ്പ് മാത്രമാണ് രണ്ടാം ഗിനം ഇന്ത്യയ്ക്ക് കാര്യമായി ഉള്ളത്.
അഞ്ച് വിക്കറ്റ് വീഴ്ത്തി അരങ്ങേറ്റക്കാരന്‍ ജോഷ് ഹേസല്‍വുഡാണ് ഇന്ത്യന്‍ ബാറ്റിംഗിനെ തകര്‍ത്തത്. സ്പിന്നര്‍ നഥാന്‍ ലിയോണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇന്ത്യയുടെ ആറ് പുറത്താകലുകള്‍ക്ക് പിന്നില്‍ വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന് പങ്കാളിയായി. അഡിലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ തോറ്റ ഇന്ത്യ നാല് മത്സരങ്ങളുടെ പരമ്പരയില്‍ 0 -1 ന് പിന്നിലാണ്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications