ഓസ്ട്രേലിയന്‍ ഓപ്പണ്‍: ആദ്യറൗണ്ട് അനായാസം കടന്ന് മുറേ, വീനസ്
ബ്രിട്ടന്റെ ആന്‍ഡി മുറേയ്ക്കും അമേരിക്കയുടെ വീനസ് വില്ല്യംസിനും ഓസ്ട്രേലിയന്‍ ഓപണിന്റെ ആദ്യറൗണ്ടില്‍ ജയം
മെല്‍ബണ്‍: ലോക ഒന്നാംനമ്പര്‍ ബ്രിട്ടീഷ് പുരുഷ താരം ആന്‍ഡി മുറേയ്ക്ക് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ വിജയത്തുടക്കം. ആദ്യറൗണ്ട് അനായാസം പിന്നിട്ട് മുറേ കുതിപ്പ് തുടങ്ങി. വനിതകളില്‍ അമേരിക്കയുടെ വീനസ് വില്യംസ്, റുമാനിയയുടെ സിമോണ ഹാലെപ്പ്, സ്പെയിനിന്റെ ഗബ്രീന്‍ മുഗുറുസ എന്നിവരും ആദ്യറൗണ്ട് മല്‍സരങ്ങളില്‍ ജയം കൊയ്തു.

ടൂര്‍ണമെന്റിലെ ഒന്നാം സീഡ് കൂടിയായ മുറേ ഉക്രെയ്നിന്റെ ഇല്ല്യ മര്ചെങ്കോയെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്തത്. സ്കോര്‍: 7-5, 7-6,6-2. മല്‍സരത്തില്‍ മര്ച്ചെങ്കോ 46 വിന്നറുകള്‍ പായിച്ചപ്പോള്‍ 25 എണ്ണമേ മുറേയുടെ ഭാഗത്തു നിന്നുണ്ടായുള്ളൂ. എന്നാല്‍ മര്ച്ചെങ്കോയെ (62) അപേക്ഷിച്ച് വളരെ കുറച്ച് അണ്ഫോഴ്സ്ഡ് എറേഴ്സ് മാത്രമേ മുറേ (27) വരുത്തിയുള്ളൂ. ഇതാണ് ബ്രിട്ടീഷ് താരത്തെ തുണച്ചത്.
കഴിഞ്ഞ വര്‍ഷമാണ് സെര്ബിയന്സൂപ്പര് താരം നൊവാക് ജോകോവിച്ചിനെ പിന്തള്ളി മുറേ റാങ്കിങില്‍ തലപ്പത്തെത്തിയത്. മുറേ ടോപ് സീഡാവുന്ന ആദ്യ ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റ് കൂടിയാണ് ഇത്തവണത്തെ ഓസ്ട്രേലിയന്‍ ഓപ്പണ്‍.

വനിതാ സിംഗിള്‍സില്‍ വീനസ് 7-6, 7-5ന് കതേര്ന കോസ്ലോവയെയും ഹാലെപ് 6-3, 6-1ന് ഷെല്‍ബി റോജേഴ്സിനെയും മുഗുറുസ 7-5, 6-4ന് മരീന എറാകോവിച്ചിനെയും തോല്‍പ്പിച്ചു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications