ഇന്ത്യൻ ക്രിക്കറ്റിനെ എനിക്ക് പേടിയാണ്.. പറയുന്നത് 360 ഡിഗ്രി ക്രിക്കറ്റർ ഡിവില്ലിയേഴ്സ്, കാരണം??

  • Posted By:
Subscribe to Oneindia Malayalam

കേപ്ടൗൺ: വർത്തമാനകാല ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്സ്. ക്രിക്കറ്റ് ഗ്രൗണ്ടിന്റെ ഏത് കോണിലേക്കും അനായാസം ഷോട്ടുകൾ പായിക്കുന്ന എ ബി ഡിക്ക് മിസ്റ്റർ 360 ഡിഗ്രി ക്രിക്കറ്റർ എന്നാണ് വിളിപ്പേര്. ദക്ഷിണാഫ്രിക്കയിൽ മാത്രമല്ല, ഇന്ത്യയിലും ഇഷ്ടം പോലെ ആരാധകരുണ്ട് എ ബി ഡിക്ക്. ഒരുപക്ഷേ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വിദേശ താരവും ഡിവില്ലിയേഴ്സ് ആയിരിക്കും.

മുംബൈ Vs പുനെ, ഹൈദരാബാദ് Vs കൊൽക്കത്ത: ഐപിഎൽ പത്തിലെ പ്ലേ ഓഫ് കളികൾ.. തീപ്പൊരി പറക്കും!!

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യൻ ക്രിക്കറ്റിനെ തനിക്ക് പേടിയാണ് എന്നാണ് ഡിവില്ലിയേഴ്സ് പറയുന്നത്. എന്താകും കാരണം എന്നല്ലേ. അതിനുള്ള ഉത്തരമാണ് ഐ പി എൽ. ലോകോത്തര താരങ്ങളോട് കട്ടയ്കക്ക് കട്ട നിന്ന് കളി പഠിച്ച് വളരുന്ന ഇന്ത്യയിലെ യുവതാരങ്ങളെയാണ് ഡിവില്ലിയേഴ്സിന് പേടി. മറ്റൊരു രാജ്യത്തും കാണാത്ത തരം അവസരമാണ് ഇന്ത്യയിലെ യുവതാരങ്ങൾക്ക് ഐ പി എല്ലിലൂടെ കിട്ടുന്നതെന്നും ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിൽ ഒരാളായ ഡിവില്ലിയേഴ്സ് പറയുന്നു.

ab-de-villiers

ഐ പി എല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടിയാണ് എ ബി ഡിവില്ലിയേഴ്സ് കളിക്കുന്നത്. പതിനാല് കളികളിൽ വെറും മൂന്നെണ്ണം മാത്രമേ ഇത്തവണ ബാംഗ്ലൂരിന് ജയിക്കാൻ പറ്റിയുള്ളൂ. എ ബി ഡിവില്ലിയേഴ്സ് അടക്കമുള്ള പ്രമുഖരുടെ മോശം ഫോമാണ് ബാംഗ്ലൂരിന് വിനയായത്. കഴിഞ്ഞ സീസണിൽ ഫൈനല്‍ കളിച്ച ബാംഗ്ലൂർ ഇത്തവണ പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയാണ്. മുംബൈ, പുനെ, കൊൽക്കത്ത, ഹൈദരാബാദ് - എന്നീ ടീമുകളാണ് പ്ലേ ഓഫ് കളിക്കുന്നത്.

English summary
South Africa's AB de Villiers is "scared" of Indian cricket. He has explained the reasons behind his fear.
Please Wait while comments are loading...