പാകിസ്താന്‍ വീണ്ടും പടിക്കല്‍ കലമുടച്ചു, രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് 68 റണ്‍സ് വിജയം, പരന്പര!!

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: പാകിസ്താനെതിരായ രണ്ടാം ടെസ്റ്റിലും ശ്രീലങ്കയ്ക്ക് ജയം. 68 റണ്‍സിനാണ് ശ്രീലങ്ക പാകിസ്താനെ തോല്‍പ്പിച്ചത്. 317 റണ്‍സിന്‍റെ വിജയലക്ഷ്യം തേടി രണ്ടാം ഇന്നിംഗ്സില്‍ പാഡ് കെട്ടിയ പാകിസ്താന്‍ 248 റണ്‍സിന് ഓളൗട്ടായി. പാകിസ്താന് 68 റണ്‍സിന്‍റെ തോല്‍വി. നേരത്തെ ഒന്നാം ടെസ്റ്റിലും പടിക്കല്‍ കലമുടച്ച് പാകിസ്താന്‍ തോറ്റിരുന്നു. രണ്ട് മത്സരങ്ങളുടെ പരന്പര ശ്രീലങ്ക 2 - 0 ന് സ്വന്തമാക്കി.

ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 482 റണ്‍സിനെതിരെ പാകിസ്താന്‍ വെറും 262 റണ്‍സിന് പുറത്തായിരുന്നു. എന്നാല്‍ ശ്രീലങ്കയെ രണ്ടാം ഇന്നിംഗ്സില്‍ 96 റണ്‍സില്‍ ചുരുട്ടിക്കൂട്ടിയാണ് പാകിസ്താന്‍ മത്സരത്തിലേക്ക് തിരിച്ചുവന്നത്. 317 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ പാകിസ്താന് തുടക്കം മുതലേ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഒരവസരത്തില്‍ അവര്‍ 52ന് 5 എന്ന നിലയില്‍ തകര്‍ന്നുപോയി.

srilanka

എന്നാല്‍ ആറാം വിക്കറ്റില്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് ഖാനും ആസാദ് ഷഫീഖും ചേര്‍ന്ന് പാകിസ്താന്‍ കാത്തിരുന്ന ആ കൂട്ടുകെട്ട് ഉണ്ടാക്കി. 177 റണ്‍സ് രണ്ടുപേരും കൂടി ചേര്‍ത്തു. ഷഫീഖ് 112 ഉം സര്‍ഫരാസ് 68 ഉം റണ്‍സെടുത്തു. എന്നാല്‍ സ്കോര്‍ 225ല്‍ നില്‍ക്കേ സര്‍ഫറാസ് പോയതോടെ പാകിസ്താന്‍ വീണ്ടും തകര്‍ന്നു. 248ല്‍ ഓളൗട്ടാക്കുകയും ചെയ്തു. ശ്രീലങ്കന്‍ ഓപ്പണര്‍ കരുണരത്നെയാണ് മാന്‍ ഓഫ് ദ മാച്ചും മാന്‍ ഓഫ് ദി സീരിസും.

English summary
Sri Lanka beat Pakistan in the second test in Dubai to win the seris.
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്