ഒരു വർഷം മുമ്പ് കുംബ്ലെയെ വെൽക്കം ചെയ്ത ട്വീറ്റ് ഡിലീറ്റ് ചെയ്ത് വിരാട് കോലി... പരിതാപകരം കോലീ!!!

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ഒരു വർഷം മുമ്പ് പോസ്റ്റ് ചെയ്ത ട്വീറ്റ് തിരഞ്ഞുപിടിച്ച് ഡിലീറ്റ് ചെയ്ത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. അനിൽ കുംബ്ലെ പരിശീലക സ്ഥാനത്ത് നിന്നും വിരമിച്ചതിന് പിന്നാലെയാണ് വിരാട് കോലി ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തത്. എന്തായിരുന്നു ആ ട്വീറ്റിൽ എന്നല്ലേ, അനിൽ കുംബ്ലെയ്ക്ക് സ്വാഗതം പറഞ്ഞുകൊണ്ടായിരുന്നു ആ ട്വീറ്റ്. കോലിയുടെ പക്വതയുടെ ചോദ്യം ചെയ്യുന്ന ആരാധകരുടെ പ്രതികരണങ്ങളും കാണാം..

ഡ്രസിങ് റൂമിൽ വെച്ച് വിരാട് കോലി അനിൽ കുംബ്ലെയെ അസഭ്യം പറഞ്ഞു... ഇനഫ് ഈസ് ഇനഫ് - വിട്ടുകൊടുക്കാതെ കുംബ്ലെയും!!

ഇതാണാ ട്വീറ്റ്

ഹൃദയപൂർവ്വമായ സ്വാഗതം അനിൽ കുംബ്ലെ സാർ. നിങ്ങളോടൊപ്പം കളിക്കാനായി കാത്തിരിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റിന് ഒരുപാട് മഹത്തായ കാര്യങ്ങൾ പ്രതീക്ഷിക്കുന്നു - ഇതാണ് വിരാട് കോലി ഒരു വർഷം മുമ്പ് ഇട്ട ട്വീറ്റ്. കൃത്യമായി പറഞ്ഞാൽ 2016 ജൂൺ 23ന്. അനിൽ കുംബ്ലെയെ ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ചായി തീരുമാനിച്ചതിന് തൊട്ടമുമ്പായിരുന്നു ഇത്.

ഡിലീറ്റ് ചെയ്തുകളഞ്ഞു

അനിൽ കുംബ്ലെ ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം രാജിവെച്ചതിന് തൊട്ടുപിന്നാലെ ഈ ട്വീറ്റ് വിരാട് കോലി ഡിലീറ്റ് ചെയ്തു. വിരാട് കോലിയുമായുള്ള അഭിപ്രായ വ്യത്യാസം കാരണമാണ് അനിൽ കുംബ്ലെ രാജിവെച്ചത് എന്നാണ് റിപ്പോർട്ടുകൾ. ഡ്രസിങ് റൂമിൽ വെച്ച് വിരാട് കോലി കുംബ്ലെയെ ആക്ഷേപിച്ച് സംസാരിച്ചതായും റിപ്പോർട്ടുണ്ട്.

മായന്തി ലാംഗറുടെ വക

സ്പോർട്സ് ജേർണലിസ്റ്റും ടി വി അവതാരകയുമായ മായന്തി ലാംഗറാണ് വിരാട് കോലി കുംബ്ലെയുടെ ട്വീറ്റ് ഡിലീറ്റ് ചെയ്ത കാര്യം ട്വിറ്ററിൽ ഷെയർ ചെയ്തത്. ഇതോടെ ഇത് ഒരുപാട് പേരിൽ എത്തി. അനിൽ കുംബ്ലെയെ വെൽക്കം ചെയ്ത ട്വീറ്റ് മായന്തി കഴിഞ്ഞ ദിവസം റീട്വീറ്റ് ചെയ്തിരുന്നു. കാര്യങ്ങൾ കുറച്ച് കൂടി സീരിയസാണ് എന്നും മായന്തി പറഞ്ഞു.

കോലിയെ ട്രോളി സോഷ്യൽ മീഡിയ

ഒരു വർഷം മുമ്പത്തെ ട്വീറ്റ് ഒക്കെ കുത്തിയിരുന്ന് കണ്ടുപിടിച്ച് ഡിലീറ്റ് ചെയ്യാന്‍ മാത്രം പക്വതയില്ലാത്തവനാണോ വിരാട് കോലി എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻസി വിരാട് കോലിയുടെ കപ്പ് ഓഫ് ടീം അല്ല എന്നാണ് ട്വിറ്റരാദികളുടെ അഭിപ്രായം.

19 വയസ്സിലാണോ

അനിൽ കുംബ്ലെയുമായി എന്താണ് പ്രശ്നമെന്ന് വിരാട് കോലി പറയണം എന്നാണ് ട്വിറ്ററിൽ ആരാധകർ ആവശ്യപ്പെടുന്നത്. കോലി അപ്പോഴും അണ്ടർ 19 ക്രിക്കറ്റ് തന്നെയാണോ കളിക്കുന്നത് ഒട്ടും വളർന്നിട്ടില്ലേ എന്നും ആളുകൾ കളിയാക്കുന്നു.

English summary
Yet another controversy was added to the Virat Kohli-Anil Kumble saga as the Indian captain deleted his welcome tweet for coach Kumble which he had posted a year ago.
Please Wait while comments are loading...