ബൊറൂസിയയും ലൈപ്ഷിഷും വീണപ്പോള്‍ ജയിച്ചു കയറിയ ബയേണ്‍ മ്യൂണിക് ജര്‍മനിയില്‍ പിടിമുറുക്കി
ബുണ്ടസ് ലീഗയിലെ ഒന്നാം സ്ഥാനത്ത് ബയേണ്‍ മ്യൂണിക് ലീഡുയര്‍ത്തി
മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ബയേണ്‍ മ്യൂണിക് കുതിപ്പ് തുടര്‍ന്നപ്പോള്‍ ബൊറുസിയ ഡോട്മുണ്ടും ആര്‍ ബി ലൈപ്ഷിഷും തോല്‍വിയേറ്റു.
ബയേണ്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് എയിന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനെ കീഴടക്കി. പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട് ലെവന്‍ഡോസ്‌കിയുടെ ഇരട്ട ഗോളുകളാണ് ബയേണിന് മികച്ച ജയമൊരുക്കിയത്. 38, 55 മിനുട്ടുകളിലായിരുന്നു ലെവന്‍ഡോസ്‌കിയുടെ സ്‌കോറിംഗ്. നാല്‍പ്പത്തൊന്നാം മിനുട്ടില്‍ ഡഗ്ലസ് കോസ്റ്റയും സ്‌കോര്‍ ചെയ്തു.

ലീഗ് ടേബിളില്‍ 24 മത്സരങ്ങളില്‍ 59 പോയിന്റാണ് ഒന്നാം സ്ഥാനത്തുള്ള ബയേണിന്. പത്ത് പോയിന്റ് പിറകിലാണ് രണ്ടാമതുള്ള ലൈപ്ഷിഷ്. 43 പോയിന്റുള്ള ബൊറുസിയ ഡോട്മുണ്ട് മൂന്നാം സ്ഥാനത്ത്.
ഹെര്‍ത ബെര്‍ലിന്റെ തട്ടകത്തില്‍ ബൊറുസിയ ഡോണ്ട്മുണ്ടിനെ വീഴ്ത്തിയത് മുന്‍ ചെല്‍സി താരം സലോമൊന്‍ കാലുവും മാര്‍വിന്‍ പ്ലാറ്റന്‍ഹാര്‍ഡും ചേര്‍ന്നാണ്. പിയറി ഒബമെയാംഗ് സീസണിലെ മുപ്പത്തിരണ്ടാം ഗോള്‍ നേടിയതാണ് ബൊറുസിയയുടെ പരാജയഭാരം കുറച്ചത്.

ഗോള്‍ നില
ബയേണ്‍ മ്യൂണിക് 3-0 ഫ്രാങ്ക്ഫര്‍ട്ട്
ഹെര്‍ത ബെര്‍ലിന്‍ 2-1 ബൊറുസിയ ഡോട്മുണ്ട്
ലൈപ്ഷിഷ് 0-1 വോള്‍സ്ബര്‍ഗ്
ഫ്രീബര്‍ഗ് 1-1 ഹോഫെന്‍ഹെയിം
ഡാംസ്റ്റാഡ് 98 2-1 മെയിന്‍സ് 05
ഇന്‍ഗോസ്റ്റാഡ് 2-2 എഫ് സി കൊളോണ്‍












Click it and Unblock the Notifications