ദേ ചെല്‍സി വീണു, വീഴ്ത്തിയത് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, നാല് പോയിന്റ് പിറകിലായി ടോട്ടനം ഉഗ്രന്‍ ഫോമില്‍, ഇംഗ്ലണ്ടില്‍ ആര് കപ്പടിക്കും ?

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടപ്പോരാട്ടം സൂപ്പര്‍ ക്ലൈമാക്‌സിലേക്ക്. ഏഴ് പോയിന്റ് ലീഡില്‍ ഒന്നാം സ്ഥാനത്ത് കുതിച്ചിരുന്ന ചെല്‍സിയെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വീഴ്ത്തിയതോടെ രണ്ടാം സ്ഥാനത്തുള്ള ടോട്ടനം ഹോസ്പറിന് സാധ്യത തുറന്നു. ഓള്‍ഡ് ട്രഫോഡില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്ററിന്റെ ജയം. ലിവര്‍പൂള്‍ ഏകപക്ഷീയമായ ഒരു ഗോളിന് വെസ്റ്റ് ബ്രോമിനെതിരെ ജയിച്ചു.

മാഞ്ചസ്റ്ററിന്റെ ഗോളുകള്‍ നേടിയത്..

മാഞ്ചസ്റ്ററിന്റെ ഗോളുകള്‍ നേടിയത്..

തുടക്കത്തില്‍ തന്നെ ലീഡ് നേടുവാനുള്ള ശ്രമം വിജയകരമായി മാഞ്ചസ്റ്റര്‍ നടപ്പിലാക്കി. ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന മാര്‍കസ് റാഷ്‌ഫോഡായിരുന്നു ഏഴാം മിനുട്ടില്‍ ഗോളടിച്ചത്. നാല്‍പ്പത്തൊമ്പതാം മിനുട്ടില്‍ ഹെരേരയുടെ ഗോളില്‍ ഹോം ടീം ജയം ഉറപ്പിച്ചു.

ലീഗ് ടേബിളില്‍...

ലീഗ് ടേബിളില്‍...

32 മത്സരങ്ങളില്‍ 75 പോയിന്റുമായി ചെല്‍സി ഒന്നാം സ്ഥാനത്തും 71 പോയിന്റുള്ള ടോട്ടനം രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നാല് ഗോളുകള്‍ സ്‌കോര്‍ ചെയ്ത് വന്‍ മാര്‍ജിന്‍ ജയം കരസ്ഥമാക്കിയ ടോട്ടനം തകര്‍പ്പന്‍ ഫോമിലാണ്. 33 മത്സരങ്ങളില്‍ 66 പോയിന്റുമായി ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്തും 32 മത്സരങ്ങളില്‍ 64 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി നാലാം സ്ഥാനത്തും നില്‍ക്കുന്നു. 31 മത്സരങ്ങളില്‍ അറുപത് പോയിന്റെടുത്ത മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അഞ്ചാം സ്ഥാനത്തേക്ക് കയറി. 33 മത്സരങ്ങളില്‍ 57 പോയിന്റുള്ള എവര്‍ട്ടന്‍ ആറാം സ്ഥാനത്തേക്ക് ഇറങ്ങി. 30 മത്സരങ്ങളില്‍ 54 പോയിന്റുള്ള ആഴ്‌സണലാകട്ടെ ഏഴാം സ്ഥാനത്തും.

താരമായി ആന്‍ഡെര്‍ ഹെരേര

താരമായി ആന്‍ഡെര്‍ ഹെരേര

ചെല്‍സി ടീമിനെ അടിമുടി ഞെട്ടിച്ചു കൊണ്ടായിരുന്നു ഹോം ഗ്രൗണ്ടില്‍ മാഞ്ചസ്റ്ററിന്റെ കളി. അതിന് ചുക്കാന്‍ പിടിച്ചത് മിഡ്ഫീല്‍ഡില്‍ ആന്‍ഡെര്‍ ഹെരേറയും. രണ്ട് വര്‍ഷത്തിനിടെ ആദ്യമായി ഒരു പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഗോളടിക്കുകയും മറ്റൊന്ന് അസിസ്റ്റ് ചെയ്യുകയും ചെയ്ത് ഹെരേര ശ്രദ്ധേയനായി. മാന്‍ ഓഫ് ദ മാച്ച് പട്ടവും സ്പാനിഷ് താരത്തിനാണ്.

മൗറിഞ്ഞോ ചിരിക്കുന്നു...

മൗറിഞ്ഞോ ചിരിക്കുന്നു...

ഒടുവില്‍ മൗറിഞ്ഞോയുടെ മുഖത്ത് ചിരി വിരിഞ്ഞു. ലീഗ് കപ്പിലും എഫ് എ കപ്പിലും ചെല്‍സിയോടേറ്റ തിരിച്ചടിക്ക് കണക്ക് തീര്‍ത്തിരിക്കുന്നു. എന്നാലും പ്രത്യേക സന്തോഷമൊന്നും തനിക്കില്ലെന്നാണ് മൗറിഞ്ഞോ പറയുന്നത്. മറ്റേതൊരു ടീമിനെയും പോലെയേ ചെല്‍സിയേയും താന്‍ കാണുള്ളൂവെന്നും മൗറിഞ്ഞോ.

മൗറിഞ്ഞോയുടെ റെക്കോര്‍ഡ്..

മൗറിഞ്ഞോയുടെ റെക്കോര്‍ഡ്..

പരിശീലകന്‍ എന്ന നിലയില്‍ പ്രീമിയര്‍ ലീഗില്‍ നേരിട്ട മുപ്പത്തിനാല് ടീമുകള്‍ക്കെതിരെയും ഒരു ജയമെങ്കിലും ഉറപ്പ് വരുത്താന്‍ മൗറിഞ്ഞോക്ക് സാധിച്ചു. ചെല്‍സിയുടെ മുന്‍ പരിശീലകനായിരുന്നപ്പോഴാണ് മൗറിഞ്ഞോ ഈ റെക്കോര്‍ഡിലേക്കുള്ള ദൂരം പകുതിയിലേറെയും താണ്ടിയത്. മാഞ്ചസ്റ്ററിലെത്തിയപ്പോള്‍ ചെല്‍സിയെ തോല്‍പ്പിക്കാന്‍ സാധിച്ചിരുന്നില്ല. അതിപ്പോഴാണ് സാധ്യമായത്.

തന്റെ വീഴ്ചയെന്ന് ചെല്‍സി കോച്ച്

തന്റെ വീഴ്ചയെന്ന് ചെല്‍സി കോച്ച്

ഇത്തരം സന്ദര്‍ഭങ്ങളില്‍ ടീമംഗങ്ങള്‍ക്ക് കുറേക്കൂടി പ്രചോദനം നല്‍കുവാന്‍ സാധിക്കണമായിരുന്നു.അതുണ്ടായില്ല. അതില്‍ തനിക്ക് പിഴവ് പറ്റി. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ജയം അര്‍ഹിക്കുന്നു. കാരണം അവരായിരുന്നു ജയിക്കാനുള്ള തൃഷ്ണ കാണിച്ചത് - ചെല്‍സി കോച്ച് അന്റോണിയോ കോന്റെ പറഞ്ഞു

ഗോള്‍ നില

ഗോള്‍ നില

വെസ്റ്റ്‌ബ്രോം 0-1 ലിവര്‍പൂള്‍

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 2-0 ചെല്‍സി

English summary
herrera inspires manchester united to down chelsea
Please Wait while comments are loading...