യൂട്യൂബ് നോക്കി 12 വയസുകാരന്റെ വൈന്‍ പരീക്ഷണം; കുടിച്ച സഹപാഠി ആശുപത്രിയില്‍, പരാതി
ചിറിയന്‍കീഴ്: യൂട്യൂബ് നോക്കി 12 വയസുകാരന്റെ വൈന്‍ പരീക്ഷണം. മുന്തിരി വൈന്‍ ഉണ്ടാക്കിയ 12കാരന്‍ താന്‍ പഠിക്കുന്ന സ്‌കൂളില്‍ വൈന്‍ വിളമ്പി. ഇത് കഴിഞ്ഞ മറ്റൊരു വിദ്യാര്‍ത്ഥി ചര്‍ദ്ദിച്ച് അവശനായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറിയന്‍കീഴ് മുരുക്കുംപുഴ വെയിലൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെയോടെയാണ് സംഭവം.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വീട്ടില്‍ രക്ഷിതാക്കള്‍ വാങ്ങിക്കൊടുത്ത മുന്തിരി ഉപയോഗിച്ചാണ് 12 കാരന്‍ വൈന്‍ മിശ്രിതം തയ്യാറാക്കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്‌കൂളിലെത്തി കാര്യങ്ങള്‍ അന്വേഷിച്ചു.
ഹിമാചലില്‍ ന്യൂ ജനറേഷന്‍ ഫ്രീക്കത്തിയായി അനശ്വര; ചിത്രങ്ങള്‍ പൊളിച്ചെന്ന് സോഷ്യല്‍ മീഡിയ

വൈന്‍ മിശ്രിതം സ്‌കൂളിലെത്തിച്ച വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്‌തെന്ന് ചിറിയന്‍കീഴ് എസ് എച്ച് ബി മുകേഷ് പറഞ്ഞു. സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ രക്ഷിതാവിനെ വിവരങ്ങള്‍ അറിയിച്ച് നടപടികള്‍ സ്വീകരിച്ചതായി സ്‌കൂള്‍ അധികൃതരും പറഞ്ഞു.
അതേസമയം, സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കി. രക്ഷിതാവ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം.












Click it and Unblock the Notifications