തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലുലു മാളിലെ ക്രിസ്മസ് പാപ്പമാര്‍ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍; അണിനിരന്നത് 165 പാപ്പമാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ആഘോഷങ്ങളുടെ ഭാഗമായുണ്ടായ ക്രിസ്മസ് പാപ്പമാര്‍ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍. ജില്ലയിലെ ലുലു മാളില്‍ നടന്ന ആഘോഷത്തിലുണ്ടായ ക്രിസ്മസ് പാപ്പമാരാണ് റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്. കുട്ടികളും മുതിര്‍ന്നവരും സാന്റാ വേഷമിട്ട് എത്തിയ സംഘനൃത്തത്തില്‍ 163 പേരാണ് പങ്കെടുത്തത്.

ലുലു മാളിലെ ഗ്രാന്‍ഡ് എട്രിയത്തിലാണ് ക്രിസ്മസ് പാപ്പമാര്‍ സംഘനൃത്തം നടത്തിയത്. ആദ്യം വേഷമിട്ട് അഞ്ച് പേരായി എത്തും, അത് പിന്നീട് പത്ത് പേരായും മാറുന്ന രീതിയാണ് ഈ സംഘ നൃത്തത്തിന് ഉണ്ടായിരുന്നത്. ഇത് ചെറിയ രീതിയില്‍ ആരംഭിച്ച് വലിയ തോതില്‍ പങ്കാളിത്തം ഇതിലുണ്ടാവുകയായിരുന്നു.

1

അരമണിക്കൂറോളം നീണ്ടുനിന്ന ഈ നൃത്തത്തില്‍, ക്രിസ്മസ് ഗാനങ്ങള്‍ അടക്കം ഉയര്‍ന്ന് കേട്ടു. അതേസമയം ഇത് പരിശോധിക്കാനായി ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അഡ്ജുഡിക്കേറ്റര്‍ ഡോ ഷാഹുല്‍ ഹമീദ്, വേള്‍ഡ് റെക്കോര്‍ഡ് ക്യൂറേറ്റര്‍ പ്രജീഷ് നിര്‍ഭ എന്നിവര്‍ മാളിലെത്തിയിരുന്നു.

മനുഷ്യവംശം പരസ്പരം ഭീഷണിയാവും; 2023ല്‍ അവിശ്വസനീയമായ പലതും നടക്കുമെന്ന് നോസ്ട്രഡാമസിന്റെ പ്രവചനംമനുഷ്യവംശം പരസ്പരം ഭീഷണിയാവും; 2023ല്‍ അവിശ്വസനീയമായ പലതും നടക്കുമെന്ന് നോസ്ട്രഡാമസിന്റെ പ്രവചനം

ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിനായുള്ള റെക്കോര്‍ഡ് നിര്‍ദേശിക്കുന്ന 150 പേരോളം വരുന്ന ക്രിസ്മസ പാപ്പമാരുടെ സംഘനൃത്തമെന്ന നേട്ടം ലുലു മാള്‍ മറികടന്നതായി അഡ്ജുഡിക്കേറ്റര്‍ ഷാഹുല്‍ ഹമീദ്പ്രഖ്യാപിച്ചു. അതോടൊപ്പം ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നിര്‍ദേശിക്കുന്ന 110 പേര്‍ വരുന്ന നൃത്തമെന്ന നേട്ടവും മറികടന്നതായി അദ്ദേഹം പറഞ്ഞു.

Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!

അതേസമയം സര്‍ട്ടിഫിക്കറ്റ് ദാനം ഏട്രിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ഷാഹുല്‍ ഹമീദ്, ലുലു ഗ്രൂപ്പ് റിജ്യനല്‍ ഡയറക്ടര്‍ ജോയ് സദാനന്ദന് സമ്മാനിച്ചു. രണ്ട് റെക്കോര്‍ഡുകളുടെയും സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കിയത്.

ഇങ്ങനെയുണ്ടോ ഒരു ഭാഗ്യം, കിട്ടിയത് 82 ലക്ഷമെന്ന് വയോധകന്‍; സുഹൃത്ത് പറഞ്ഞപ്പോള്‍ കണ്ടത് കോടികള്‍ഇങ്ങനെയുണ്ടോ ഒരു ഭാഗ്യം, കിട്ടിയത് 82 ലക്ഷമെന്ന് വയോധകന്‍; സുഹൃത്ത് പറഞ്ഞപ്പോള്‍ കണ്ടത് കോടികള്‍

ലുലു മാള്‍ നിലവില്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഈ ഒരു വര്‍ഷത്തിനിടെ രണ്ടാമത്തെ റെക്കോര്‍ഡാണ് അവര്‍ക്ക് ലഭിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ പൂക്കള മത്സരത്തിനുള്ള റെക്കോര്‍ഡാണ് അവര്‍ക്ക് ലഭിച്ചത്.

Thiruvananthapuram
English summary
165 christmas papa group dances in thiruvananthapuram lulu mall included in asia book of records
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X