Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപ്പേരിയും കൂട്ടി ഓണസദ്യ പൊടിപൊടിക്കാം; ഓണക്കിറ്റിനു കുടുംബശ്രീ ഒരുക്കുന്നത് 2,42,500 പാക്കറ്റ് ഉപ്പേരി

തിരുവനന്തപുരം: ഓണക്കിറ്റിലേക്കു ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകള്‍ നല്‍കുന്നത് 2,42,500 പാക്കറ്റ് ഉപ്പേരി. ജില്ലയിലെ 11 കുടുംബശ്രീ യൂണിറ്റുകള്‍വഴിയാണു നിര്‍മാണം. ഇതിനോടകം 1,94,125 പാക്കറ്റ് ഉപ്പേരി സിവില്‍ സപ്ലൈസ് വകുപ്പിനു കൈമാറിക്കഴിഞ്ഞു. ഓണക്കറ്റിലേക്കു ചിപ്സും ശര്‍ക്കരവരട്ടിയും നിര്‍മിക്കുന്ന കോട്ടുകാല്‍ പഞ്ചായത്തിലെ കാര്‍ത്തിക ഫുഡ് പ്രൊഡക്ഷന്‍ യൂണിറ്റ് സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ സന്ദര്‍ശിച്ചു.

ഓണക്കിറ്റില്‍ നാടിന്റെ തനത് ഉത്പന്നങ്ങള്‍ ഉണ്ടാകണമെന്ന ഉദ്ദേശ്യത്തിലാണു കുടുംബശ്രീ യൂണിറ്റുകള്‍ വഴി ഉപ്പേരി നിര്‍മിക്കാന്‍ തീരുമാനിച്ചതെന്നു യൂണിറ്റ് സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞു. വനിതാ ശാക്തീകരണത്തിനു കൂടുതല്‍ പ്രചോദനമാകുന്ന പ്രവര്‍ത്തനങ്ങളാണ് ഇവ. ഏത്തവാഴ കര്‍ഷകര്‍ക്കും ഈ തീരുമാനം ഏറെ പ്രയോജനകരമായതായും മന്ത്രി ചൂണ്ടിക്കാട്ടി. ഓണക്കിറ്റ് തയാറാക്കുന്നിനുള്ള തുണിസഞ്ചികള്‍ നിര്‍മിക്കുന്ന ദിയ കുടുംബശ്രീ യൂണിറ്റും മന്ത്രി സന്ദര്‍ശിച്ചു.

കലക്കൻ ഫൊട്ടോസുമായി ദിലീപിന്റെ മകൾ; മീനാക്ഷികുട്ടിയെ വളഞ്ഞ് ആരാധകർ

onam

സപ്ലൈകോയുടെ ജില്ലയിലെ നാലു ഡിപ്പോകളിലേക്കുള്ള ചിപ്‌സും ശര്‍ക്കര വരട്ടിയുമാണു 11 കുടുംബശ്രീ യൂണിറ്റുകളിലൂടെ നിര്‍മിക്കുന്നത്. സപ്ലൈകോയില്‍നിന്നു കുടുംബശ്രീ ജില്ലാ മിഷനു ലഭിച്ച ഓര്‍ഡര്‍ അനുസരിച്ചാണു ചിപ്‌സും ശര്‍ക്കര ഉപ്പേരിയും തയാറാക്കുന്നത്. വിതരണം ചെയ്യാന്‍ ബാക്കിയുള്ള പാക്കറ്റുകള്‍ അതിവേഗത്തില്‍ തയാറാക്കുകയാണെന്നും മൂന്നു ദിവസത്തിനകം ഇവ സപ്ലൈകോയ്ക്കു കൈമാറാന്‍ കഴിയുമെന്നും കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. കെ.ആര്‍. ഷൈജു പറഞ്ഞു.

എം. വിന്‍സന്റ് എം.എല്‍.എ, അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. മന്‍മോഹനന്‍, കോട്ടുകാല്‍ പഞ്ചായത്ത് പ്രസിഡന്റ് ജെറോം ദാസ്, വൈസ് പ്രസിഡന്റ് ജി. ഗീത, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍(മാര്‍ക്കറ്റിങ്) എം. നവജിത്ത്, കോട്ടുകാല്‍ കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ എസ്. പ്രസന്നകുമാരി, കാര്‍ത്തിക ചിപ്‌സ് യൂണിറ്റ് ഡിവിഷന്‍ മെമ്പര്‍ വിഷ്ണുപ്രസാദ്. സി.ഡി.എസ്. അംഗം വിമല തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

കേരള സാരിയിൽ കലക്കൻ ലുക്കിൽ തമിഴ് ബിഗ് ബോസ് താരം ഓവിയ; ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+