കഠിനംകുളത്ത് കന്യാസ്ത്രീ മഠത്തില്‍ കടന്ന് പീഡനം, പീഡിപ്പിക്കപ്പെട്ടത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ
തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ കഠിനംകുളത്ത് കന്യാസ്ത്രീ മഠത്തില്‍ കടന്ന് പീഡനം. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ നാല് യുവാക്കളെ കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ യുവാക്കള്‍ പെണ്‍കുട്ടികളുടെ സുഹൃത്തുക്കളാണെന്ന് പോലീസ് പറയുന്നു. ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
മഠത്തില്‍ നിന്നും മതില്‍ ചാടിക്കടന്ന് രാത്രി തിരിച്ച് പോകുന്നതിനിടെയാണ് രണ്ട് യുവാക്കള്‍ പോലീസിന്റെ പിടിയിലായത്. പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാര്‍ യുവാക്കളെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. മൂന്ന് മാസം മുന്‍പാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടികള്‍ കന്യാസ്ത്രീ ആകുന്നതിനുളള പഠനത്തിന് വേണ്ടി കഠിനംകുളത്തെ മഠത്തില്‍ എത്തിയത്.

ഇവരില്‍ ഒരു പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് മഠത്തില്‍ എത്തുകയും പെണ്‍കുട്ടിയെ കാണുകയുമൊക്കെ ചെയ്യാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. മറ്റ് പെണ്‍കുട്ടികളേയും ഇയാള്‍ പരിചയപ്പെട്ടു. പിന്നീട് ഈ യുവാവ് തന്റെ മറ്റ് രണ്ട് സുഹൃത്തുക്കളേയും കൂടെ കൂട്ടി മഠത്തില്‍ എത്തുകയായിരുന്നു. തങ്ങളെ മദ്യം നല്‍കിയ ശേഷമാണ് യുവാക്കള്‍ പീഡിപ്പിച്ചത് എന്നാണ് പെണ്‍കുട്ടികളുടെ പരാതി.
എന്താ പോസ്, ലുക്കും മാറിയല്ലോ, പൊളിച്ചല്ലോ കല്യാണിയുടെ ബീവിസ് സ്‌റ്റൈല്‍; ചിത്രങ്ങള്‍ വൈറല്‍
ഒരു പെണ്‍കുട്ടി മുന്‍പും പീഡനത്തിന് ഇരയായിട്ടുണ്ട് എന്നാണ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റൊരു പ്രതിയെ കൂടി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കഠിനംകുളം പോലീസ് നാല് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഉച്ചയ്ക്ക് കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications