തിരുവനന്തപുരത്ത് കോവിഡ് ചികിത്സയ്ക്ക് 6 കേന്ദ്രങ്ങള്‍ കൂടി, അതിർത്തി കടന്നുള്ള യാത്രയ്ക്ക് കർശന നിയന്ത്രണം
തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി പുതുതായി നാലു ഡി.സി.സികളും രണ്ടു സി.എഫ്.എല്‍.റ്റി.സിയും ഏറ്റെടുത്തതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.
നെടുമങ്ങാട് താലൂക്കില്‍ മൂന്നും തിരുവനന്തപുരം താലൂക്കില്‍ ഒരു ഡി.സി.സിയുമാണ് പുതുതായി ഏറ്റെടുത്തത്. ഇവിടെ 200 പേര്‍ക്കുള്ള കിടക്ക സൗകര്യമുണ്ടാകും. നെടുമങ്ങാട്, തിരുവനന്തപുരം താലൂക്കുകളില്‍ ആരംഭിച്ച സി.എഫ്.എല്‍.റ്റി.സിയില്‍ 130 പേര്‍ക്കുള്ള കിടക്ക സൗകര്യമാണുള്ളത്. ഇവിടങ്ങളില്‍ ആവശ്യമുള്ള ജിവനക്കാരെയും ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങളും എത്രയും വേഗം സജ്ജമാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തി വഴിയുള്ള യാത്രയ്ക്കു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. കേരള - തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളിലെ നിയന്ത്രണങ്ങൾ വിലയിരുത്താൻ കളക്ടർ ഇന്നലെ(18 മേയ്) ഇഞ്ചിവിള ചെക്ക്‌പോസ്റ്റ് സന്ദർശിച്ചു. കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തു ലഭിക്കുന്ന യാത്ര പാസ് ഉള്ളവരെ മാത്രമാണ് അതിർത്തി കടക്കാൻ അനുവദിക്കുന്നത്. പൊലീസ്, ആരോഗ്യം, റവന്യൂ വകുപ്പുക്കളിലെ ഉദ്യോഗസ്ഥരെ പരിശോധനയ്ക്കായി ഇവിടെ നിയോഗിച്ചിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.
കോവിഡ് ചികിത്സയ്ക്കു കൂടുതൽ ഓക്‌സിജൻ ബെഡുകൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കളക്ടർ തിരുവനന്തപുരം റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജിയും പുലയന്നാർകൊട്ടയിലെ ചെസ്റ്റ് ഡിസീസ് ഹോസ്പിറ്റലും സന്ദർശിച്ചു. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.എസ്. ഷിനുവും ഒപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications