തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്‌കൂള്‍ ബസിൽ നിന്ന് ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടു; അഞ്ചാംക്ലാസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകീറി !

Google Oneindia Malayalam News

തിരുവനന്തപുരം : സ്കൂൾ വിദ്യാർത്ഥിയെ തെരുവ് നായ്ക്കള്‍ കടിച്ചു കീറി. തിരുവനന്തപുരം മംഗലപുരം കാരമൂട് സി ആര്‍പി എഫ് റോഡില്‍ ടെക്നോസിറ്റിക്ക് പിന്നിൽ വച്ചാണ് സംഭവം നടന്നത്. നജീബ് സബീനാ ബീവി എന്നീ ദമ്പതികളുടെ മകനായ അഞ്ചാം ക്ലാസുകാരൻ മകന്‍ നാദിര്‍ നജീബി (10) - നാണ് നായയുടെ കടിയേറ്റ് കാലിന് പരിക്ക് പറ്റിയത്.

കുട്ടി സ്കൂളിൽ നിന്നും തിരിച്ച് വീട്ടിലേക്ക് വരുമ്പോൾ ആയിരുന്നു സംഭവം നടന്നത്. 5 - ക്ലാസുകാരനെ സ്കൂൾ ബസ്സിൽ നിന്ന് ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കി വിട്ടതാണ് നായയുടെ കടിയേൽക്കാൻ കാരണമായത്.

cri

ഇന്നലെ വൈകുന്നേരം നാലരയോടെ ആണ് സംഭവം നടന്നത്. പോത്തൻകോട് ഗവൺമെന്റ് യു പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആണ് നാദിര്‍ നജീബ്. സ്കൂൾ ബസ്സിൽ നിന്നും കുട്ടി ഇറങ്ങുന്ന സ്ഥലം ആളൊഴിഞ്ഞ ഇടമായിരുന്നു. കുട്ടിയുടെ രക്ഷിതാവ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ ഇന്നേരം എത്തിയിരുന്നില്ല.

നികുതി വാങ്ങിയ ശേഷം റദ്ദാക്കും, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് തട്ടിയെടുത്തത് ലക്ഷങ്ങള്‍; ഒടുവില്‍ പിടിയില്‍നികുതി വാങ്ങിയ ശേഷം റദ്ദാക്കും, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് തട്ടിയെടുത്തത് ലക്ഷങ്ങള്‍; ഒടുവില്‍ പിടിയില്‍

പിന്നാലെയാണ് , പിതാവിനെ കാത്തു നിന്ന കുട്ടിയെ തെരുവ് നായകൾ ഓടിച്ചിട്ട് കടിച്ചു പരിക്കേൽപ്പിച്ചത്. അതേസമയം, കുട്ടിയുടെ കരച്ചിലും നില വിളിയും കേട്ട് രക്ഷിതാക്കളാണ് ഈ നായകളെ ഓടിച്ച് വിട്ടത്. പിന്നീട് രക്ഷിച്ച കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ തുടയില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. തുടർന്ന് നാദിറിനെ ജനറല്‍ ആശുപത്രിയിലേക്കും തുടര്‍ന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

പൂർണ്ണിമ ചേച്ചിയുടെ ഈ ചിത്രത്തിൽ വീണു പോയി ആരാധകർ; കിടിലൻ ഫോട്ടോസ്; ചിത്രങ്ങൾ വൈറൽ

അതേസമയം, വീടിന് സമീപത്ത് 5 ക്ലാസുകാരനെ ഇറക്കാതെ ടെക്നോ സിറ്റിക്ക് സമീപം ആളൊഴിഞ്ഞ സ്ഥലത്താണ് കുട്ടിയെ ഇറക്കിവിട്ടതെന്ന് മാതാവ് സബീനാ ബീവി പറഞ്ഞു.

Recommended Video

cmsvideo
Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health

Thiruvananthapuram
English summary
A 5 year old boy was attacked by stray dog near Pallipuram Technocity in trivandrum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X