ഒളിച്ചുകളിക്കുന്നതിനിടെ 16 കാരിയെ പീഡിപ്പിച്ചു; 55 കാരന് ഏഴ് വര്‍ഷം തടവ്
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 55-കാരന് ഏഴ് വര്‍ഷം കഠിന തടവ്. തമിഴ്നാട് തൂത്തുക്കുടി സ്വദേശിയും തിരുവനന്തപുരം കോട്ടയ്ക്കകം ഒന്നാം പുത്തന്‍തെരുവില്‍ താമസക്കാരനുമായ ചിന്നദുരൈയെ ആണ് കോടതി ശിക്ഷിച്ചത്. തടവിന് പുറമെ 40,000 രൂപ പിഴയും ചിന്നദുരൈ ഒടുക്കണം.
തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ചിന്നദുരൈ ഒരുവര്‍ഷവും മൂന്ന് മാസവും കൂടി അധികം തടവ് അനുഭവിക്കണം എന്ന് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആജ് സുദര്‍ശനന്‍ പറഞ്ഞു. പിഴ തുകയില്‍ നിന്ന് 30,000 രൂപ പെണ്‍കുട്ടിക്ക് നല്‍കണം എന്നും കോടതി ഉത്തരവിട്ടു.

2020 ഏപ്രില്‍ 24-നായിരുന്നു കേസിന് ആസ്പദമായ സംഭവം. തുണിക്കടയിലെ ജീവനക്കാരനായിരുന്നു പ്രതിയായ ചിന്നദുരൈ. താന്‍ വാടകക്ക് താമസിക്കുന്ന വീടിന് സമീപം കളിക്കുകയായിരുന്ന 16 - കാരിയെ പീഡിപ്പിച്ചു എന്നായിരുന്നു ചിന്നദുരൈക്ക് എതിരായ പരാതി.
ഒളിച്ച് കളിക്കുകയായിരുന്ന പെണ്‍കുട്ടിയോട് തന്റെ വീട്ടില്‍ ഒളിക്കാം എന്ന് ചിന്നദുരൈ പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയും സഹോദരനും പ്രതിയുടെ വീട്ടില്‍ കയറി ഒളിക്കുകയായിരുന്നു. സഹോദരന്‍ വീട്ടിലെ മറ്റൊരിടത്താണ് ഒളിച്ചത്.
സിംഗപ്പൂര്‍ വിശേഷങ്ങള്‍ കഴിഞ്ഞില്ല അല്ലേ; ഗ്ലാമറസ് ഫോട്ടോകളുമായി വീണ്ടും അഹാന
ഈ സമയം, പ്രതി പെണ്‍കുട്ടിയെ കടന്ന് പിടിച്ച് ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. കരഞ്ഞ് കൊണ്ട് വീടിന് പുറത്തേക്ക് ഓടിയ പെണ്‍കുട്ടി, സംഭവം വീട്ടുകാരോട് പറഞ്ഞു. വീട്ടുകാര്‍ ഉടനടി പോലീസില്‍ അറിയിച്ചു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഫോര്‍ട്ട് പോലീസാണ് പ്രതിയെ പിടികൂടിയത്.
കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍ എസ് വിജയ് മോഹന്‍ ആണ് ഹാജരായത്. പ്രോസിക്യൂഷന്‍ 15 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
ഫോര്‍ട്ട് എസ് ഐമാരായ എസ് വിമല്‍, സജു എബ്രഹാം എന്നിവരാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതി ജയിലില്‍ കിടന്ന സമയം ശിക്ഷാ കാലയളവില്‍ നിന്ന് കുറച്ചാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.












Click it and Unblock the Notifications