തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉദ്ഘാടനത്തിന് ഒരാഴ്ച മാത്രം; മുട്ടത്തറ ബൈക്ക് ഷോറൂമില്‍ തീപിടുത്തം, 32 ബൈക്കുകള്‍ കത്തിനശിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: മുട്ടത്തറയില്‍ ബൈക്ക് വാടകക്ക് നല്‍കുന്ന കടയില്‍ വന്‍ തീപിടുത്തം. 32 ബൈക്കുകള്‍ പൂര്‍ണമായും കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. അപകടം നടന്ന വിവരം നാട്ടുകാര്‍ പൊലീസിനെ അറിയിച്ചത്. ഉദ്ഘാടനം ചെയ്യാനിരുന്ന പുതിയ കടയിലായിരുന്നു തീപിടുത്തം.

വാടകയ്ക്ക് കൊടുക്കുന്നതിനായി സൂക്ഷിച്ച ബൈക്കുകളാണ് കത്തി നശിച്ചത്. ഫയര്‍ ഫോഴ്‌സിന്റെ അഞ്ച് യൂണിറ്റ് സ്ഥലത്തെത്തി ആണ് തീയണച്ചത്. ജനാലകള്‍ തകര്‍ത്താണ് ഫയര്‍ ഫോഴ്‌സ് തീയണച്ചത്. ഫയര്‍ ഫോഴ്‌സ് സംഘങ്ങള്‍ ഏറെ പണിപ്പെട്ടാണ് തീയണച്ചത്.

fire

തീപിടുത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശ നഷ്ടമുണ്ടായി എന്നാണ് പ്രാഥമിക നിഗമനം. പുതുതലമുറ ബൈക്കുകളാണ് കത്തി നശിച്ചവയില്‍ ഭൂരിഭാഗവും. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണം എന്ന് ആണ് പ്രാഥമിക നിഗമനം. സമീപത്തൊന്നും മറ്റ് കടകളില്ല. പുതിയ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.

 31 ന് എങ്ങനെയെങ്കിലും... എന്ന് ഉമ, ആയിക്കോട്ടെയെന്ന് മമ്മൂട്ടി; മമ്മൂട്ടിയെ കണ്ട് വോട്ട് തേടി ഉമ തോമസ് 31 ന് എങ്ങനെയെങ്കിലും... എന്ന് ഉമ, ആയിക്കോട്ടെയെന്ന് മമ്മൂട്ടി; മമ്മൂട്ടിയെ കണ്ട് വോട്ട് തേടി ഉമ തോമസ്

ബൈക്കുകള്‍ വാടകയ്ക്ക് നല്‍കുന്ന സ്ഥാപനമായ റോയല്‍ ബൈക്ക് റെന്റല്‍ എന്ന ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. മൂന്ന് നിലകളുള്ള കെട്ടിടത്തിലായിരുന്നു തീപിടുത്തം. ഇതിന്റെ ഏറ്റവും താഴെ നിലയില്‍ ആയിരുന്നു ബൈക്കുകള്‍ സൂക്ഷിച്ചിരുന്നത്.

ഇത് കലക്കിയല്ലോ സരയൂ...കിടിലന്‍ ചിത്രങ്ങള്‍ വൈറല്‍

മൂന്നാമത്തെ നിലയില്‍ നിന്ന് പുക ഉയരുന്നത് കണ്ടിട്ടാണ് നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചത്. ചെങ്കല്‍ ചൂള, ചാക്ക, വിഴിഞ്ഞം എന്നിവടങ്ങളിലെ ഫയര്‍ഫോഴ്സാണ് തീയണയ്ക്കാന്‍ എത്തിയാണ് തീയണച്ചത്. ഇലക്ട്രിക് ബൈക്കുകളും കത്തി നശിച്ചിട്ടുണ്ട്. ഇന്ത്യയിലെ മറ്റ് പ്രമുഖ നഗരങ്ങളിലും റോയല്‍ ബൈക്ക് റെന്റലിന് ഷോറൂമുകളുണ്ട്. അടുത്ത ആഴ്ചയായിരുന്നു ഷോറൂമിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്.

Thiruvananthapuram
English summary
A huge fire broke out in a bike rental shop in Muttathara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X