ഓഫ് സ്‌ക്രീനിലും സൂപ്പര്‍ സ്റ്റാര്‍; കൊടുത്തവാക്ക് പാലിച്ച് സുരേഷ് ഗോപി; സാക്ഷിയായി രാധികയും..
മലയാളം ന്യൂസ്, മലയാളം വാര്‍ത്തകള്‍, പുതിയ മലയാളം വാര്‍ത്തകള്‍
സൂപ്പർ സ്റ്റാർ എന്നതിലുപരിയായി നടൻ സുരേഷ് ഗോപിയോട് ജനങ്ങള്‍
ക്ക് ഇത്രയേറെ ഇഷ്ടം തോന്നാൻ ഉള്ള മറ്റൊരു കാരണമാണ് അദ്ദേഹം മറ്റ് മനുഷ്യന്മാരോട് കാണിക്കുന്ന കരുതലും സ്നേഹവും.അത്രയേറെ മനുഷ്യമാരെ അദ്ദേഹം സഹായിച്ചിട്ടുണ്ട്. എത്രയോ ജീവിതങ്ങൾക്ക് താങ്ങായിട്ടുണ്ട്. ഇപ്പോൾ നന്ദന മോൾക്ക് കൊടുത്ത വാക്ക് അദ്ദേഹം പാലിച്ചിരിക്കുകയാണ്.
ടൈപ്പ് വൺ പ്രമേഹ ബാധിതയായ നന്ദന മോൾക്ക് 'ഇന്‍സുലിന്‍ പമ്പ്' എന്ന ഉപകരണം വാങ്ങി നൽകാം എന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ആ വാക്ക് ആണ് അദ്ദേഹം പാലിച്ചിരിക്കുന്നത്. സുരേഷ് ഗോപി. ഡോ. ജ്യോതിദേവ് കേശവദേവിന്റെ ഡയബറ്റിക് സെന്ററിൽ വെച്ചാണ് സുരേഷ് ഗോപി ഉപകരണം കൈമാറിയത്. ആറുലക്ഷം രൂപ വിലവരുന്ന ഇന്‍സുലിന്‍ പമ്പ് സുരേഷ് ഗോപിയുടെ ഭാര്യ രാധിക നന്ദനയ്ക്കു കൈമാറി.

കല്‍പ്പറ്റയില്‍ ഓട്ടോഡ്രൈവറായ മനോജിന്റെയും അനുപമയുടെയും മകളാണ് നന്ദന. ദിവസേന അഞ്ചും ആറും തവണ ശരീരത്തിൽ സൂചിയിറക്കി ആണ് ഷുഗർ ലെവൽ പരിശോധിക്കേണ്ടി വരുന്നത്. ഇന്‍സുലിന്‍ പമ്പ് എന്ന ഉപകരണം ശരീരത്തില്‍ പിടിപ്പിച്ചാല്‍ പ്രശ്നത്തിനു പരിഹാരം കാണാം.

ഇന്ത്യയില്‍ ഈ ഉപകരണം ലഭ്യമല്ലാത്തതുകൊണ്ടുതന്നെ അമേരിക്കയില്‍നിന്നാണ് എത്തിച്ചത് . ഡോ. ജ്യോതിദേവിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച തന്നെ ഓട്ടോമാറ്റഡ് ഇന്‍സുലിന്‍ ഡെലിവറി സിസ്റ്റം കുട്ടിയുടെ ശരീരത്തില്‍ ഘടിപ്പിച്ചു. നന്ദനയുടെ പരിചരണം തിരുവനന്തപുരം മുടവന്‍മുകളിലെ ജ്യോതിദേവ് ഡയബക്റ്റിക്‌സ് സെന്റര്‍ സൗജന്യമായി നിര്‍വഹിക്കും.

ടൈപ്പ് വണ്‍ പ്രമേഹ ബാധിതയായ മറ്റൊരു കുട്ടിയുടെ അമ്മയും തങ്ങൾ നേരിടുന്ന ദുരിതത്തെക്കുറിച്ച് , ചടങ്ങില്‍ സുരേഷ് ഗോപിയോടു പറഞ്ഞു. ഇത്തരം രോഗബാധിതരായ കുട്ടികളെ സഹായിക്കാന്‍ എല്ലാവരും മുന്നോട്ടു വരണം എന്ന് സുരേഷ് ഗോപി അഭ്യര്‍ത്ഥിച്ചു. ഇതു സംബന്ധിച്ച് ഒരു പുതിയ പ്രൊജക്റ്റ് സമര്‍പ്പിച്ചാല്‍ താന്‍ അത് കേന്ദ്രത്തില്‍ എത്തിക്കാം എന്ന് ജ്യോതിദേവ് ഡയബെറ്റിക്‌സ് സെന്റര്‍ അധികൃതര്‍ക്ക് സുരേഷ് ഗോപി വാക്ക് നൽകി . മുന്‍പ് രാജ്യ സഭയില്‍ ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ കുട്ടികളുടെ അവസ്ഥയെ കുറിച്ച് സുരേഷ് ഗോപി ദീര്‍ഘമായ പ്രസംഗം നടത്തിയിരുന്നു.
Recommended Video

കഴിഞ്ഞ വയനാട് സന്ദര്‍ശനത്തിനിടെ നടന്‍ സുരേഷ്ഗോപിയെ കാണാന്‍ നന്ദനയുടെ മാതാപിതാക്കള്‍ എത്തിയിരുന്നു. ഇവരുടെ ദുഖം കേട്ടാണ് 'നന്ദനയ്ക്ക് ഇന്‍സുലിന്‍ പമ്പ് ഞാന്‍ വാങ്ങി നല്‍കാം എന്ന് സുരേഷ് ഗോപി പറഞ്ഞത്.
സ്‌ക്രീനില്‍ മക്കളുടെ ജീവന്‍ രക്ഷിക്കാന്‍ പാപ്പന്‍ നിറഞ്ഞാടിയ പാപ്പൻ യഥാര്‍ത്ഥ ജീവിതത്തിലും ഒരു കുഞ്ഞിന് താങ്ങായപ്പോൾ കണ്ടുനിന്നവരുടെ കണ്ണും നിറഞ്ഞു.
എന്റമ്മോ ഈ ലുക്കില്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതേയില്ല; നിമിഷയുടെ ചിത്രങ്ങള്‍ വൈറലാക്കി ആരാധകര്‍..












Click it and Unblock the Notifications