Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ ശിശുവികസന വകുപ്പ് അനുപമയുടെ മൊഴിയെടുക്കും; ഷിജുഖാനെ പിന്തുണച്ച് സിപിഎം

തിരുവനന്തപുരം: നവജാത ശിശുവിനെ അമ്മയറിയാതെ ദത്ത് നല്‍കി എന്ന കേസില്‍ വനിതാ ശിശുവികസന വകുപ്പ് മാതാവ് അനുപമയുടെ മൊഴിയെടുക്കും. ഇതിനായി ബുധനാഴ്ച വൈകിട്ട് നാലുമണിക്ക് നേരിട്ട് ഹാജരാവാന്‍ അനുപമയോട് വകുപ്പ് ഡയറക്ടര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം വനിതാ ശിശുവികസന വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് അന്വേഷണം നടത്തിവരികയാണ്. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ നേതാവുമായ ഷിജു ഖാന്റെ മൊഴി നേരത്തെ എടുത്തിരുന്നു.

ഷിജുഖാന് പിന്തുണയുമായി സിപിഎം രംഗത്തുവന്നു. ഷിജുഖാന്‍ നിയമപ്രകാരം മാത്രമാണ് പ്രവര്‍ത്തിച്ചതെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. അനുപമ തന്നെ കുട്ടിയെ ശിശുക്ഷേമസമിതിയില്‍ എത്തിച്ചതായി മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു കേസ് എത്തിയാല്‍ സാധാരണചെയ്യാറുള്ള നടപടികള്‍ മാത്രമാണ് ഷിജുഖാനും ചെയ്തത്. മാസങ്ങള്‍ക്ക് ശേഷമാണ് സമിതി ദത്തുനടപടികള്‍ തുടങ്ങിയത്. എന്നാല്‍ ഈ സമയത്ത് ആരും തന്നെ അവകാശവുമായി എത്തിയിട്ടില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

p

അവധി ദിനത്തില്‍ അര്‍ധരാത്രി അമ്മത്തൊട്ടില്‍ തുറന്ന് കുഞ്ഞിനെ കുറിച്ചുള്ള വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തി വിഷയം ആകെ കുഴച്ചുമറിച്ചുവെന്നാണ് ഷിജുഖാനെതിരായ ആരോപണം. നേരത്തെ ഷിജു ഖാനെ ഡിവൈഎഫ്‌ഐയും പിന്തുണച്ചിരുന്നു. സമിതി നിയമപ്രകാരമാണ് നടപടി സ്വീകരിച്ചതെന്നാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞത്. നാളെ ചേരുന്ന പേരൂര്‍ക്കട സിപിഎം ഏരിയ, ലോക്കല്‍ കമ്മിറ്റികള്‍ ചര്‍ച്ചചെയ്യും. വിവാദത്തിന് കാരണക്കാരനായ പിഎസ് ജയചന്ദ്രനെതിരേ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. കഴിഞ്ഞദിവസം ചേര്‍ന്ന പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി ജയചന്ദ്രനെതിരേ നടപടി വേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു.

അവധി ആഘോഷിക്കാന്‍ ജാന്‍വി കപൂര്‍ പോയത് എവിടെ എന്നറിയുമോ? അടിപൊളി ചിത്രങ്ങള്‍ പങ്കുവച്ച് താരം

കുഞ്ഞിനെ അനുപമയുടെ മാതാപിതാക്കള്‍ നേരിട്ട് ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിക്കുകയായിരുന്നെന്നും അമ്മത്തൊട്ടില്‍ വഴി ലഭിച്ചതല്ലെന്നും വ്യക്തമാക്കി മുഖ്യമന്ത്രിക്കു ശിശുക്ഷേമ സമിതിയിലെ ജീവനക്കാര്‍ കത്തയച്ചുവെന്ന റിപ്പോര്‍ട്ടും വന്നിട്ടുണ്ട്. 2020 ഒക്ടോബര്‍ 22ന് രാത്രി 12.30നാണ് ശിശുക്ഷേമ സമിതിയില്‍ കുഞ്ഞിനെ ലഭിക്കുന്നത്. സംഭവം നടന്ന ദിവസം അമ്മത്തൊട്ടില്‍ പൂര്‍ണമായി പ്രവര്‍ത്തിച്ചിരുന്നില്ലെന്നും കത്തിലുണ്ട്. അച്ചടക്ക നടപടിയുണ്ടാകുമെന്ന് ഭയന്ന് പേരുവിവരം വെളിപ്പെടുത്താതെയാണ് എഴുതുന്നതെന്നും ജീവനക്കാര്‍ കത്തില്‍ വ്യക്തമാക്കുന്നു. എല്ലാ വശവും പരിശോധിക്കുമെന്നാണ് പോലീസിന്റെ പ്രതികരണം.

ദത്തെടുക്കല്‍ സംഭവം നിമയസഭയില്‍ പ്രതിപക്ഷം പ്രതിപക്ഷം ഉന്നയിച്ചു. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ശിശു ക്ഷേമ സമിതിയെ വെള്ളപൂശാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. കെകെ രമ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതും ബഹളത്തിന് ഇടയാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+