Get Updates
Get notified of breaking news, exclusive insights, and must-see stories!

തരൂര്‍ അനുകൂലികളും എതിര്‍ സംഘവും കയ്യാങ്കളി; തിരുവനന്തപുരം ഡിസിസി ഓഫീസ് യോഗത്തില്‍ തമ്മിലടി

തിരുവനന്തപുരം: ശശി തരൂര്‍ പങ്കെടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ കുറിച്ചുള്ള യോഗത്തിന് പിന്നാലെ തിരുവനന്തപുരം ഡി സി സി ഓഫീസില്‍ വാക്കേറ്റവും കയ്യാങ്കളിയും. തരൂരിനെ വിമര്‍ശിച്ചതിന് തരൂര്‍ അനുകൂലികളും പേഴ്‌സണല്‍ സ്റ്റാഫും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് ഡി സി സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സജീഷ് പരാതിപ്പെട്ടു. എന്നാല്‍ സതീഷ് അനാവശ്യമായി പ്രകോപനം ഉണ്ടാക്കിയെന്നാണ് തരൂര്‍ അനുകൂലികള്‍ പറയുന്നത്.

തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ കുറിച്ചായിരുന്നു ഡി സി സി ഓഫീസില്‍ ചര്‍ച്ച നടന്നത്. തരൂരും പാലോട് രവി അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. യോഗത്തിന് ഇടയില്‍ പുറത്തിറങ്ങിയ തമ്പാനൂര്‍ സതീഷും ശശി തരൂരിന്റെ പേഴ്‌സണല്‍ സ്റ്റാഫ് പ്രവീണ്‍ കുമാറും തമ്മില്‍ ആദ്യം തര്‍ക്കമുണ്ടാകുകയായിരുന്നു. തരൂരിനെ കുറിച്ച് മോശമായി സംസാരിച്ചെന്നാണ് തരൂര്‍ അനുകൂലികള്‍ പറയുന്നത്.

congress

എന്നാല്‍ പ്രവീണ്‍ കുമാറിനോട് ഓഫീസില്‍ നിന്ന് പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ട് സതീഷ് കയര്‍ത്ത് സംസാരിച്ചതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് തരൂര്‍ അനുകൂലികള്‍ പറയുന്നത്. തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഇതേ തുടര്‍ന്ന് ഡി സി സി അധ്യക്ഷന് സതീഷ് പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം, യോഗത്തിനിടെ കയ്യാങ്കളിയുണ്ടായിട്ടില്ലെന്നാണ് നേതൃത്വം നല്‍കുന്ന വിശദീകരണം. എ ഐ സി സി - കെ പി സി സി നേതൃത്വങ്ങളെ വിര്‍ശിക്കുമ്പോഴും അടുത്ത തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ് തരൂര്‍. എന്നാല്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാണ് ഡി സി സി നേതൃത്വത്തിലെ അസ്വാരസ്യം.

അതേസമയം, അടുത്ത തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തന്നെയായിരിക്കും മത്സരിക്കുക. ബി ജെ പി ഉയര്‍ത്തുന്ന വെല്ലുവിളിക്ക് ശശി തരൂര്‍ അല്ലാതെ മറ്റൊരു ഒപ്ഷന്‍ കോണ്‍ഗ്രസിന് മുന്നിലില്ല. മണിക്കൂറുകള്‍ക്ക് മുമ്പ് ശശി തരൂര്‍ നടത്തിയ ചില പ്രസ്താവനകളും രാഷ്ട്രീയ ലോകം ഏറെ ചര്‍ച്ച ചെയ്തിരുന്നു.

കോണ്‍ഗ്രസില്‍ തനിക്ക് നേതൃസ്ഥാനമുണ്ടായിരുന്നെങ്കില്‍ 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചെറുപാര്‍ട്ടികളെ ഒന്നിപ്പിച്ച് പ്രതിപക്ഷ സഖ്യമുണ്ടാക്കുന്നത് പ്രോത്സാഹിപ്പിക്കുമെന്നാണ് ശശി തരൂര്‍ പറഞ്ഞത്. ഏതൊരു പ്രതിപക്ഷത്തിന്റെയും അച്ചുതണ്ട് കോണ്‍ഗ്രസാണ്. എന്നാല്‍ നേതൃസ്ഥാനത്തായിരുന്നെങ്കില്‍ ഇക്കാര്യം താന്‍ പരിഗണിക്കില്ലെന്നും ശശി തരൂര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ദേശീയ തലത്തില്‍ ഞങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടി. എന്നാല്‍ ഞാനാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ എങ്കില്‍ ചെറുപാര്‍ട്ടികളെ പോലും പ്രതിപക്ഷ ഐക്യത്തിനായി ചുമതല വഹിക്കുന്നതിന് പ്രോത്സാഹിപ്പിക്കും. എന്റെ അഭിപ്രായത്തില്‍ ഐക്യമാണ് പ്രധാനം, സ്ഥാനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+