വീടിന് മുന്നില്‍ മൂത്രമൊഴിച്ചതിനെ ചൊല്ലി വീട്ടുടമയുമായി തര്‍ക്കം; 3 പോലീസുകാര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: വീടിന് മുന്നിൽ മൂത്രമൊഴിച്ചതിനെ ചൊല്ലി പൊലീസുകാരും വീട്ടുടമയും തമ്മിൽ വാക്കേറ്റലും കയ്യാങ്കളിയും. സംഭവം കൈ വിട്ടുതുടങ്ങിയതോടെ നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചു. തുടർന്ന് കിളിമാനൂർ പോലീസ് സ്ഥലത്ത് എത്തി പോലീസുകാരെ കസ്റ്റഡിയിൽ എടുത്തു.
ആറ്റിങ്ങൽ നഗരൂരിൽ നടക്കുന്ന കേരള പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു ഈ പോലീസുകാർ. സമ്മേളനത്തിനിടെ അടുത്തുള്ള ബെവ്‌കോ മദ്യവിൽപനശാലയിൽ നിന്നും മദ്യം വാങ്ങിയ ശേഷം ഇവർ സമീപത്തുള്ള വീടിന് അരികിൽ മൂത്രം ഒഴിക്കുകയായിരുന്നു.

തളരാന്‍ വേറെ ആളെ നോക്കണം..സീന്‍ കളറാക്കി ദില്‍ഷ പ്രസന്നന്‍
റെയിൽവേ ഉദ്യോഗസ്ഥനായ ഈ വീടിന്റെ ഗൃഹനാഥൻ ഇവരുടെ നടപടി ചോദ്യം ചെയ്തു. പിന്നാലെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടാവുകയുമായിരുന്നു. വൈകാതെ വാക്കേറ്റം കൈയ്യാങ്കളിയിലേക്ക് എത്തി. ഇതോടെയാണ് നാട്ടുകാർ പോലീസിനെ വിവരമറിയിച്ചത്.












Click it and Unblock the Notifications