തിരുവനന്തപുരം പുത്തരിക്കണ്ടത്ത് 20ന് അയ്യപ്പഭക്ത സംഗമം... മാതാ അമൃതാനന്ദമയി പങ്കെടുക്കും!!
തിരുവനന്തപുരം: ശബരിമല നട അടയ്ക്കുന്ന 20 ന് തലസ്ഥാനത്ത് വൻ അയ്യപ്പഭക്ത സംഗമം സംഘടിപ്പിക്കുമെന്ന് ശബരിമല കർമസമിതി അറിയിച്ചു. കോട്ടയ്‌ക്കകത്തെ ശബരിമല കർമസമിതി സ്വാഗതസംഘം ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചർ പറഞ്ഞു. രണ്ട് ലക്ഷം പേരെ അണിനിരത്തുന്ന സംഗമത്തിൽ മാതാ അമൃതാനന്ദമയി മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സമിതി ജനറൽ കൺവീനർ എസ്.ജെ.ആർ. കുമാർ അറിയിച്ചു. വൈകിട്ട് നാലിന് പുത്തരിക്കണ്ഠം മൈതാനത്തിലാണ് പരിപാടി.
മലേഷ്യൻ തൊഴിൽ തട്ടിപ്പ്; നോർക്കയുടെ ഇടപെടൽ, 19 പേർ കേരളത്തിലെത്തി, അഞ്ചുതെങ്ങ് സ്വദേശികളായ 18പേരും കൊല്ലം സ്വദേശിയായ ഒരാളുമാണ് തട്ടിപ്പിനിരയായത്!
സ്വാമി ചിതാനന്ദപുരി, സ്വാമി വിവിക്താനന്ദ സരസ്വതി, ശാക്ത ശിവലിംഗേശ്വര, സ്വാമി പരിപൂർണ്ണാനന്ദ തുടങ്ങിയ ആത്മീയ നേതാക്കളും ശിവഗിരിമഠം, ശ്രീരാമകൃഷ്ണശ്രമം, ആർട് ഒഫ് ലീവിംഗ്, ശാന്തിഗിരി ആശ്രമം ഭാരവാഹികൾ എന്നിവരും സംഗമത്തിന്റെ ഭാഗമാകുമെന്ന് കർമ സമിതി അംഗങ്ങൾ പറയുന്നു.200ലധികം സാമൂദായിക സംഘടനാ നേതാക്കളും സംഗമത്തിനെത്തും. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള വിശ്വാസികളുടെ നാമജപ യാത്രയുമുണ്ടായിരിക്കും.

സംഗമത്തിന് മുന്നോടിയായി തിരുവനന്തപുരം ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ 18 ന് രാവിലെ അയ്യപ്പ മണ്ഡപങ്ങൾ ഒരുക്കും. മൂന്നു ദിവസവും ഇവിടെ അയ്യപ്പ വിഗ്രഹവും വിളക്കും പൂജയുണ്ടാകും. 18 ന് വൈകിട്ട് നഗരത്തിൽ വനിതകളുടെ വാഹനപ്രചാരണ യാത്രയും നടത്തും. 20 ന് സംഗമത്തിന്റെ ഭാഗമായി വൈകിട്ട് മൂന്നിന് മ്യൂസിയം, പി.എം.ജി എന്നിവിടങ്ങളിൽ നിന്നാണ് നാമജപ ഘോഷയാത്രകൾ ആരംഭിക്കുക.
ഇവ എൽ.എം.എസ് ജംക്‌ഷനിൽ സംഗമിച്ച് പുത്തരിക്കണ്ടം മൈതാനിയിലേക്ക് പുറപ്പെടും. നാല് മണിക്ക് പൊതുപരിപാടികൾ ആരംഭിക്കും. കർമസമിതിയുടെ പൊതുപരിപാടിയിൽ ആദ്യമായാണ് മാതാ അമൃതാനന്ദമയി പങ്കെടുക്കുന്നത്. ശ്രീശ്രീ രവിശങ്കറടക്കമുള്ളവരെയും ക്ഷണിച്ചിട്ടുണ്ടെന്നും എൻ.എസ്.എസിന്റെ പിന്തുണ തേടിയിട്ടുണ്ടെന്നും എസ്.ജെ.ആർ. കുമാർ അറിയിച്ചു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications