തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു: രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിൽ
ആറ്റിങ്ങൽ: വീട്ടുടമയുടെ അനുവാദമില്ലാതെ മതിലിൽപതിച്ച പോസ്റ്റർ നീക്കംചെയ്ത തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച രണ്ട് ബിജെപി പ്രവർത്തകരെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റു ചെയ്തു. കൊട്ടിയോട് രാജലക്ഷമി ഭവനിൽ രതീഷ് (35), ആറ്റിങ്ങൽ വീരളത്ത് താമസിക്കുന്ന കന്യാകുമാരി സ്വദേശി സുബ്രഹ്മണ്യപിള്ള (65) എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളും ഉദ്യോഗസ്ഥരുടെ മൊഴിയും അടിസ്ഥാനമാക്കിയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം 18000 രൂപയാക്കുമെന്ന് സിപിഎം; ആര്‍എസ്എസ് നേതാക്കളെ പുറത്താക്കും
കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും പൊതു നിരത്തിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് അപമാനിച്ചതിനുമാണ് കേസ്. അതിനിടെ, ഉദ്യോഗസ്ഥരുടെ പക്ഷപാതപരമായ നടപടികൾക്കെതിരെ ബി.ജെ.പി തിരഞ്ഞെടുപ്പു കമ്മിഷന് കേസു കൊടുത്തിരുന്നു. തിങ്കളാഴ്ച രാത്രി 9 മണിയോടെ കച്ചേരി ജംഗ്ഷനിലാണ് സംഭവം. ബി.ജെ.പി കേന്ദ്ര കമ്മിറ്റി ഓഫീസിനു സമീപത്തെ വീടിന്റെ മതിലിൽ പതിച്ചിരുന്ന എൻഡിഎ സ്ഥാനാർത്ഥിയുടെ പോസ്റ്റർ ഉദ്യോഗസ്ഥർ കീറിയതാണ് പ്രശ്നത്തിന് തുടക്കം.

പരസ്യം പതിക്കരുതെന്ന് എഴുതിയിരുന്ന മതിലിൽ പോസ്റ്റർ ഒട്ടിക്കുകയായിരുന്നു. ആറ്റിങ്ങൽ മണ്ഡലത്തിന്റെ നിരീക്ഷണ ചുമതലയുള്ള ശ്രീകുമാറിനെയാണ് പ്രവർത്തകർ തടഞ്ഞുവച്ചത്. വീട്ടുകാരുടെ അനുവാദത്തോടെയാണ് പോസ്റ്റർ പതിച്ചതെന്ന് പ്രവർത്തകരും, വീട്ടുകാരോട് ചോദിച്ചപ്പോൾ അനുവാദം കൊടുത്തില്ലെന്ന് പറഞ്ഞതിനാലാണ് പോസ്റ്റർ നീക്കംചെയ്യാൻ ശ്രമിച്ചതെന്ന് ഉദ്യോഗസ്ഥനും പൊലീസിൽ മൊഴിനൽകി. വീട്ടുകാരുമായി ബന്ധപ്പെട്ട് പൊലീസ് തിരക്കിയപ്പോൾ അനുവേദം നൽകിയെന്നായിരുന്നു മറുപടി. ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നു എന്ന് ബി.ജെ.പി പ്രവർത്തകർ ആരോപിച്ചെങ്കിലും വൈദ്യ പരിശോധനയിൽ അത് തെറ്റാണെന്ന് തെളിഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
-
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം












Click it and Unblock the Notifications