തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം 18000 രൂപയാക്കുമെന്ന് സിപിഎം; ആര്‍എസ്എസ് നേതാക്കളെ പുറത്താക്കും
ദില്ലി: തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം 18000 രൂപയാക്കുമെന്ന് സിപിഎം പ്രഖ്യാപനം. ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പാര്‍ട്ടി പുറത്തിയ പ്രകടന പത്രികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇടതുപാര്‍ട്ടികളുടെ പ്രാതിനിധ്യം ഉറപ്പാക്കുകയും കേന്ദ്രത്തില്‍ മതേതര സര്‍ക്കാര്‍ നിലവില്‍ വരികയുമാണ് ലക്ഷ്യമെന്നും പ്രകടന പത്രിക പറയുന്നു.

ബിജെപിയെ പരാജയപ്പെടുത്തുകയാണ് ഉദ്ദേശമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ഒരു വ്യക്തിക്ക് ഏഴ് കിലോ ഭക്ഷ്യധാന്യം ഉറപ്പാക്കും. രണ്ടുരൂപയ്ക്ക് ഏഴ് കിലോ ഭക്ഷ്യ ധാന്യം നല്‍കും. കുടുംബത്തിന് പ്രതിമാസം 35 കിലോ അരി നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.
ആരോഗ്യസുരക്ഷ അവകാശമാക്കി മാറ്റും. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളെ ആരോഗ്യ ഇന്‍ഷുറന്‍സില്‍ നിന്ന് ഒഴിവാക്കും. കര്‍ഷകര്‍ക്ക് ഉല്‍പ്പാദന ചെലവിന്റെ 50 ശതമാനം അധികവില നല്‍കും. സ്ത്രീ സംവരണ ബില്ല് നടപ്പാക്കുമെന്നും പ്രകടന പത്രിക ഉറപ്പ് നല്‍കുന്നു.
നിര്‍ണായക പദവികളില്‍ ആര്‍എസ്എസ് നേതാക്കളെ ബിജെപി നിയോഗിച്ചത് ഒഴിവാക്കും. പട്ടിക ജാതി, വര്‍ഗ വിഭാഗങ്ങള്‍ക്ക് സ്വകാര്യ മേഖലിയിലും സംവരണം ഉറപ്പാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ നിര്‍ണായകമാകുന്ന തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നതെന്ന ആമുഖത്തില്‍ തന്നെ പ്രകടന പത്രികയില്‍ വിശദീകരിക്കുന്നു.












Click it and Unblock the Notifications