ആളൊഴിഞ്ഞ വീട്ടില്‍ മോഷണശ്രമം; നാട്ടുകാരേയും പോലീസിനേയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെട്ടു
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ തോക്കു ചൂണ്ടി മോഷണശ്രമം. തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലാണ് സംഭവം. ഹൗസിങ്ങ് കോളനിയിലെ അടഞ്ഞു കിടന്ന വീട് കുത്തിക്കുറക്കാനാണ് രണ്ടു മോഷ്ടാക്കൾ ശ്രമിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട അയൽവീട്ടുകാർ തടഞ്ഞു. ഇതോടെ മോഷ്ടാക്കൾ വീട്ടുകാർക്കുനേരെ തോക്കൂചൂണ്ടി. പ്രദേശവാസികളെ ഭീഷണിപ്പെടുത്തിയ ശേഷം ഇവർ സ്‌കൂട്ടറിൽ രക്ഷപ്പെട്ടു.
വഞ്ചിയൂരിന് സമീപം ഒരു സ്‌പെയർപാട്‌സ് കടയിൽ ഇവരെത്തി. ഇതിനിടെ വിവരം ലഭിച്ച പൊലീസ് മോഷ്ടാക്കൾക്കായി നഗരത്തിൽ തിരച്ചിൽ നടത്തിവരികയായിരുന്നു. മോഷ്ടാക്കൾ വഞ്ചിയൂരിലെത്തിയതായി വിവരം ലഭിച്ചതോടെ പൊലീസ് സംഘം സ്ഥലത്തെത്തി. മോഷ്ടാക്കൾ ഇതരസംസ്ഥാനക്കാരാണെന്നാണ് നിഗമനം. ഇരുവരും വീട്ടിൽ നിന്ന് ഇറങ്ങിവരുന്നത് അയൽക്കാരുടെ ശ്രദ്ധയിൽപ്പെട്ടു.

ഉടൻ തന്നെ ഇവരോട് കാര്യം തിരക്കിയെങ്കിലും മറുപടി പറയാതെ ഇരുവരും സ്കൂട്ടറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. അസ്വാഭാവികത തോന്നിയ അയൽക്കാരിലൊരാൾ സ്കൂട്ടറിന്റെ താക്കോൽ ഊരിയെടുത്തു. ആ സമയത്താണ് മോഷ്ടാക്കളിലൊരാൾ ബാഗിൽ നിന്ന് തോക്കെടുത്ത് ഭീഷണിപ്പെടുത്തിയത്. ഇരുവരും ഹിന്ദിയിലാണ് സംസാരിച്ചതെന്ന് സമീപവാസികൾ പറഞ്ഞു.
സിസിടിവിയിൽ ഇവരുടെ ദൃശ്യങ്ങൾ വ്യക്തമായിട്ടുണ്ട്. കുളത്തൂർ സ്വദേശിയുടേതാണ് സ്കൂട്ടറെന്ന് കണ്ടെത്തിയിട്ടുണ്ട്.
'എന്റെ പൊന്ന് എസ്തറെ...എന്നാ ഭംഗിയാന്നേ'; സ്റ്റൈലിഷ് ആയി എസ്തര്‍
പൊലീസിന് നേരെയും തോക്കുചൂണ്ടിയ മോഷ്ടാക്കൾ അവിടെ നിന്നും കടന്നു കളയുകയായിരുന്നു. . പൊലീസ് നിർദേശം പുറപ്പെടുവിച്ചതിനെ തുടർന്ന് ശ്രീകണഠേശ്വരത്ത് വച്ച് ഒരു പൊലീസുകാരൻ ആക്ടീവ തടഞ്ഞിരുന്നു. എന്നാൽ ഇദ്ദേഹത്തെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു.












Click it and Unblock the Notifications