Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ മുരളീധരനെതിരെ കേസെടുത്തത് അഞ്ചുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പില്‍; മേയര്‍ പിന്നോട്ടില്ല

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ മേയര്‍ ആര്യാരാജേന്ദ്രനെ അധിക്ഷേപിച്ച പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപിക്കെതിരേ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍ പ്രസ്താവന നടത്തിയെന്ന് ചൂണ്ടിക്കാട്ടി മേയര്‍ നല്‍കിയ പരാതിയില്‍ മ്യൂസിയം പോലിസാണ് കേസെടുത്തത്. രാവിലെ സിപിഎം നേതൃത്വവുമായി ആലോചിച്ച ശേഷമാണ് ആര്യ രാജേന്ദ്രന്‍ പോലീസില്‍ പരാതി നല്‍കിയത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 എ (സ്ത്രീകള്‍ക്ക് നേരെ ലൈംഗിക അധിക്ഷേപം നടത്തല്‍), 509 (സ്ത്രീകളുടെ അഭിമാനത്തെ വാക്കുകള്‍ കൊണ്ട് മുറിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് മുരളിക്കെതിരേ കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വിധത്തിലുള്ള വകുപ്പുകളാണിവ. പരമാവധി മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണ് 354 എ. ഒരുവര്‍ഷത്തെ തടവാണ് 509 എ പ്രകാരം ലഭിക്കുക.

x

വിഷയത്തില്‍ പൊലിസ് നിയമോപദേശവും തേടിയിട്ടുണ്ട്. അതുലഭിച്ച ശേഷമാവും കേസിന്റെ തുടര്‍നടപടികള്‍. അതേസമയം, മുരളീധരന്റെ വാക്കുകള്‍ അദ്ദേഹത്തിന്റെ സംസ്‌കാരമാണ് കാണിക്കുന്നതെന്നും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കു സമൂഹം മറുപടി നല്‍കുമെന്നും ആര്യ പറഞ്ഞു. അദ്ദേഹത്തിന്റെ ഖേദപ്രകടനത്തില്‍ വിശ്വാസമില്ലെന്നും പൊതുസമൂഹത്തോടാണ് മാപ്പുചോദിക്കേണ്ടതെന്നും ആര്യ പ്രതികരിച്ചു.

അവധി ആഘോഷിക്കാന്‍ ജാന്‍വി കപൂര്‍ പോയത് എവിടെ എന്നറിയുമോ? അടിപൊളി ചിത്രങ്ങള്‍ പങ്കുവച്ച് താരം

കോര്‍പറേഷനില്‍ വലിയ വിവാദമാണ് നികുതി വെട്ടിപ്പ്. സംഭവത്തില്‍ ചില ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും ചിലര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി ദിവസങ്ങളായി സമരം തുടരുകയാണ്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സമരം നടത്തി. ഈ വേളയില്‍ കെ മുരളീധരന്‍ നടത്തിയ പ്രസംഗത്തിലെ വാക്കുകളാണ് വിവാദമായത്. ആര്യ രാജേന്ദ്രനെ കാണാന്‍ സന്ദര്യമുണ്ട്. പക്ഷേ, വായില്‍ നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനമാണ്. ഇങ്ങനെ ഒരുപാട് പേരെ കണ്ട നഗരസഭയാണിതെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. പ്രസംഗം വിവാദമായതോടെ ആര്യ രാജേന്ദ്രന്‍ മ്യൂസിയം പോലീസില്‍ പരാതി നല്‍കി. പോലീസ് പ്രാഥമിക പരിശോധന നടത്തിയ ശേഷം കേസെടുക്കുകയായിരുന്നു.

മേയര്‍ക്കെതിരെ അധിക്ഷേപകരമായി ഒന്നും പറഞ്ഞിട്ടില്ല എന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. സുപ്രധാന പദവിയില്‍ ഇരിക്കുമ്പോള്‍ കാണിക്കേണ്ട പക്വത ആര്യ രാജേന്ദ്രന്‍ കാണിച്ചില്ല എന്ന് സൂചിപ്പിക്കുകയാണ് ചെയ്തത്. സൗന്ദര്യമുണ്ട് എന്ന് പറയുന്നത് തെറ്റല്ല. ഞാന്‍ പറഞ്ഞത് അവര്‍ക്ക് പ്രയാസമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഖേദമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. സംഭവത്തില്‍ ഡല്‍ഹിയിലുള്ള കെപിസിസി അധ്യക്ഷന്‍ കെ സുധാകരനോട് മാധ്യമങ്ങള്‍ പ്രതികരണം തേടി. കെ മുരളീധരന്‍ വിഷയത്തില്‍ പ്രതികരിച്ചതിനാല്‍ ഞാന്‍ ഒന്നും പറയുന്നില്ല. അദ്ദേഹത്തിന് ഖേദമുണ്ടെങ്കില്‍ പിന്നെ കേസുമായി പോകുന്നത് ശരിയല്ലെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം, ഡിവൈഎഫ്‌ഐ വളരെ രൂക്ഷമായ ഭാഷയില്‍ മുരളീധരനെ വിമര്‍ശിച്ചാണ് രംഗത്തുവന്നത്. സിപിഎം നേതാക്കളില്‍ നിന്ന് തനിക്കുണ്ടായ അധിക്ഷേപം സൂചിപ്പിച്ചാണ് രമ്യ ഹരിദാസ് എംപി പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+