തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓണസദ്യ മാലിന്യത്തില്‍ എറിഞ്ഞവരുടെ സസ്‌പെന്‍ഷന്‍: മേയര്‍ക്കെതിരെ സിഐടിയു, ഇടപെട്ട് സിപിഎമ്മും

Google Oneindia Malayalam News

തിരുവനന്തപുരം: ഓണാഘോഷത്തിനിടെ കൂടുതല്‍ ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ചതിന്റെ പേരില്‍ ഓണസദ്യ മാലിന്യത്തില്‍ എറിഞ്ഞ ശുചീകരണ തൊഴിലാളികള്‍ക്കെതിരെ തിരുവനന്തപുരം നഗരസഭ സ്വീകരിച്ച നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. നടപടി പിന്‍വലിക്കണമെന്ന് സി ഐ ടി യും ഐ എന്‍ ടി യു സിയും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം വിവാദമായതോടെ പ്രശ്‌നത്തില്‍ പരിഹാരം കണ്ടെത്താന്‍ സി പി എമ്മും ഇടപെട്ടിട്ടുണ്ട്.

ചാല സര്‍ക്കിളില്‍ ആണ് ഓണാഘോഷവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് തയ്യാറാക്കിയ ഓണസദ്യ ഒരു വിഭാഗം ജീവനക്കാര്‍ സമരം എന്ന പേരില്‍ മാലിന്യത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. തൊഴിലാളികളുടെ ഓണാഘോഷം മുടക്കി ഷിഫ്റ്റ് തീര്‍ന്നിട്ടും പണി ചെയ്യിപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു നടപടി. ദൃശ്യങ്ങള്‍ വൈറലായതോടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടേയും ഹെല്‍ത്ത് സൂപ്പര്‍വൈസറുടേയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏഴ് സ്ഥിരം തൊഴിലാളികളെ മേയര്‍ ആര്യാ രാജേന്ദ്രന്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. കൂടാതെ . നാല് താത്കാലികക്കാരെ പിരിച്ചുവിടുകയും ചെയ്തു.

cpm

തൊഴിലാളികളുടെ ഭാഗം കേള്‍ക്കാതെയാണ് നടപടി എന്നാണ് ഇവരുടെ പരാതി. നടപടി നേരിട്ട തൊഴിലാളികളില്‍ ഭൂരിഭാഗവും സി ഐ ടി യുക്കാരാണ്. ഡ്യൂട്ടി കഴിഞ്ഞ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നതിനിടെ അറവു മാലിന്യങ്ങള്‍ പെറുക്കാന്‍ ആവശ്യപ്പെട്ടു എന്നാണ് പരാതി. അതിന് ശേഷം എങ്ങനെ സദ്യ കഴിക്കുമെന്നാണ് ഇവരുടെ ചോദ്യം. നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സി ഐ ടി യു മേയര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

കെന്നഡി വധം മുതല്‍ ബ്രക്സിറ്റും ഫിലിപ്പിന്റെ മരണം വരെ: ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായ എലിസബത്ത് രാജ്ഞികെന്നഡി വധം മുതല്‍ ബ്രക്സിറ്റും ഫിലിപ്പിന്റെ മരണം വരെ: ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായ എലിസബത്ത് രാജ്ഞി

അതേസമയം, സംഭവത്തെ കുറിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. കുറിപ്പ് ഇങ്ങനെ, ചാല സര്‍ക്കിളില്‍ ആണ് ഓണാഘോഷവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് തയ്യാറാക്കിയ ഓണസദ്യ ഒരു വിഭാഗം ജീവനക്കാര്‍ സമരം എന്ന പേരില്‍ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞത്.

ഏഴ് പതിറ്റാണ്ട് കാലം സിംഹാസനത്തിലിരുന്ന രാജ്ഞി; ക്യൂന്‍ എലിസബത്തിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

ആഹാരത്തിനോട് കാണിക്കുന്ന അങ്ങേയറ്റം നിന്ദ്യമായ പ്രവര്‍ത്തിയെ ശക്തമായി അപലപിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നു. സമരങ്ങളും പ്രക്ഷോഭങ്ങളും എല്ലാം ജനാധിപത്യ സംവിധാനത്തില്‍ അനുവദനീയമാണ്, അത് ആവശ്യവുമാണ്. എന്നാല്‍ ഭക്ഷണം മാലിന്യത്തില്‍ വലിച്ചെറിഞ്ഞുകൊണ്ടുള്ള ഏത് സമരവും, പ്രതിഷേധവും പൊതുസമൂഹത്തോടും ഒരു നേരത്തെ ഭക്ഷണമില്ലാതെ,ഒരു തുള്ളി കുടിവെള്ളം പോലും ഇല്ലാതെ കഷ്ടപ്പെടുന്ന ലോകത്താകെയുളള സാധാരണ ജനങ്ങള്‍ക്ക് നേരെ നടത്തുന്ന വെല്ലുവിളിയായി മാത്രമേ കാണാന്‍ സാധിക്കു.

ഓണാഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഓണസദ്യ വലിച്ചെറിയുന്ന നിമിഷത്തില്‍ ആ ജീവനക്കാര്‍ ഒരു നേരത്തെ ആഹാരത്തിനും ഒരുതുള്ളി വെള്ളത്തിനും വേണ്ടി കേഴുന്ന പാവപ്പെട്ട സാധാരണക്കാരായ മനുഷ്യരുടെയും നിഷ്‌കളങ്കരായ കുഞ്ഞുങ്ങളുടെയും മുഖം ഒന്ന് ഓര്‍ത്തിരുന്നുവെങ്കില്‍ ക്രൂരവും നിന്ദ്യവുമായ ഈ പ്രവര്‍ത്തി ചെയ്യാന്‍ നിശ്ചയമായും അറയ്ക്കുമായിരുന്നു. യാതൊരുവിധ മനുഷ്യത്വവും ഇല്ലാതെ പെരുമാറിയ ജീവനക്കാരെ ഒരു കാരണവശാലും നഗരസഭയുടെ ഭാഗമായി തുടരാന്‍ അനുവദിക്കാന്‍ സാധിക്കില്ല എന്ന് തന്നെയാണ് കണ്ടത്.

ഓണച്ചന്തത്തില്‍ തിളങ്ങി ദിലീപും കുടുംബവും; അടിപൊളി ഓണം ആശംസിച്ച് ആരാധകര്‍

11 പേരാണ് ഈ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടത്. അവരില്‍ 7 പേര്‍ സ്ഥിരം ജീവനക്കാരാണ്. അവരെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി. ബാക്കി നാലുപേര്‍ താല്‍ക്കാലിക ജീവനക്കാരാണ്, അവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ തന്നെ തീരുമാനിക്കുകയും ചെയ്തു. ഓരോ അരിയിലും വിശക്കുന്ന മനുഷ്യന്റെ പ്രതീക്ഷ മാത്രമല്ല, അത് ഉണ്ടാക്കിയെടുത്ത മനുഷ്യരുടെ അധ്വാനവുമുണ്ട്. അത് മറന്ന് പോകരുത് ഇനി ആരും.

Thiruvananthapuram
English summary
CITU against mayor For the incident of suspension of those who threw the Onasadya in garbage dump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X