Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരാള്‍ ജോലിക്ക് പോയില്ലെങ്കില്‍ മറ്റേയാളും അവധി, മരണത്തിലേക്കുള്ള യാത്രയിലും ഒരുമിച്ച്

തിരുവനന്തപുരം: എന്നും ഒരുമിച്ചു പണിക്കുപോകുന്ന ഉറ്റസുഹൃത്തുക്കളുടെ മരണം ഒരു നാടിനെ മുഴുവന്‍ വേദനയിലാക്കിയിരിക്കുകയാണ്. അവസാനമായി ഇവരെക്കണ്ടപ്പോഴും അത് മരണത്തിലേക്കുള്ള യാത്രയാണെന്ന് ആരും കരുതിയതല്ല ഊരൂട്ടമ്പലം കിളിക്കോട്ടുകോണം വിഎസ് ഭവനില്‍ ഉണ്ണി എന്നു വിളിക്കുന്ന വിനില്‍കുമാറും(39), വെള്ളൂര്‍ക്കോണം ഇടത്തറ വാഴവിള ഷാനുഭവനില്‍ ഷിബു(47) വുമാണ് കരകുളത്തുണ്ടായ മണ്ണിടിച്ചിലില്‍ മരണപ്പെട്ടത്.

വിനില്‍കുമാറിന്റെ ബൈക്കില്‍ ആയിരുന്നു ഇരുവരും ജോലിക്ക് പോയിരുന്നത്. ഒരാള്‍ക്ക് ഒരുദിവസം പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ രണ്ടുപേരും അവധിയെടുക്കുന്നതും പതിവായിരുന്നു.എല്ലാ ദിവസവും വെള്ളൂര്‍ക്കോണത്തുള്ള വീട്ടില്‍നിന്നു മറ്റൊരു സുഹൃത്തിന്റെ ബൈക്കില്‍ കയറി രാവിലെ എട്ടുമണിയോടെ ഊരൂട്ടമ്പലം അയണിമൂട് കവലയില്‍ ഷിബു എത്തും. അവിടെ കാത്തുനില്‍ക്കുന്ന വിനില്‍കുമാറിന്റെ ബൈക്കിലാണ് പിന്നീട് പോകുന്നത്. ബുധനാഴ്ചയും ഇവര്‍ ഒരുമിച്ചാണ് പോയത്. മടക്കയാത്രയില്‍ വിനില്‍കുമാര്‍ ഷിബുവിനെ വീട്ടില്‍ കൊണ്ടാക്കിയ ശേഷമാകും പലപ്പോഴും വീട്ടിലേക്ക് മടങ്ങുന്നത്.

death

ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം.കാട്ടാക്കടയിലെ പ്രമുഖ സ്വകാര്യ ആശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മിക്കാനുള്ള പണിക്കിടെയായിരുന്നു അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ കുന്നുകളിടിച്ച് ഇവിടെ പ്ലാറ്റ്‌ഫോം നിര്‍മിച്ചിരുന്നു.

നാലു തൊഴിലാളികള്‍ അടിസ്ഥാനം കെട്ടുന്നതിനുള്ള കുഴികളെടുത്തു കൊണ്ടിരിക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞുവീണത്. കുഴിയില്‍ നില്‍ക്കുകയായിരുന്ന വിനിലിന്റെയും ഷിബുവിന്റെയും മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്.ഇരുവരെയും പുറത്തുകാണാനാകാത്ത വിധം മണ്ണുമൂടിപ്പോയെന്ന് ഒപ്പമുണ്ടായിരുന്ന തൊഴിലാളികളായ അരുണും ഐസക്കും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+