Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ഐഎ അന്വേഷണത്തില്‍ ആര്‍ക്കാണ് വേവലാതി.... ശിവശങ്കറിനെ കുറിച്ച് മിണ്ടാതെ മുഖ്യമന്ത്രി!!

തിരുവനന്തപുരം: ശിവശങ്കറിനെ സ്വര്‍ണക്കടത്ത് കേസില്‍ വീണ്ടും എന്‍ഐഎ ചോദ്യം ചെയ്യുകയാണ്. എന്നാല്‍ ആ വിഷയത്തില്‍ കാര്യമായ മറുപടിയില്ലാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം മികച്ച രീതിയില്‍ തന്നെ നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അന്വേഷണം അത്തരത്തില്‍ നടക്കുന്നത് കൊണ്ട് ആര്‍ക്കാണ് ഇത്ര വേവലാതിയെന്നും മുഖ്യമന്ത്രി ചോദിച്ചു. എന്‍ഐഎയ്ക്ക് കേസ് അന്വേഷിച്ച് എവിടെ വരെ വേണമെങ്കിലും എത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.

1

കേസില്‍ നേരത്തെ തന്നെ ശിവശങ്കര്‍ നോട്ടപ്പുള്ളിയായിരുന്നു. അദ്ദേഹം പറഞ്ഞ കാര്യത്തിലും വ്യക്തത വരാനുമുണ്ടായിരുന്നു. മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം ഇത്തവണ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്‍ഐഎ അന്വേഷണം മികച്ച രീതിയില്‍ തന്നെ മുന്നോട്ട് പോവുകയാണ്. വ്യക്തമായ രീതിയില്‍ അന്വേഷണം തുടരുന്നുണ്ട്. അക്കാര്യത്തില്‍ ആര്‍ക്കാണിത്ര വേവലാതി. അന്വേഷണം എങ്ങോട്ട് വേണമെങ്കിലും വ്യാപിപ്പിക്കാം. തനിക്ക് ഒരു തരത്തിലുള്ള എതിര്‍പ്പുകളും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വര്‍ണക്കടത്തിലെ അന്വേഷണത്തെ കുറിച്ച് തനിക്ക് പുതുതായി ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനെതിരെ കൂടുതല്‍ നടപടിയുമായി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയ കാര്യത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. ആ കമ്പനിയെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി നല്‍കിയ ഉത്തരവുമായി മുന്നോട്ട് പോകും. അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും. അതില്‍ മറ്റ് കാര്യങ്ങളൊന്നും ഉയര്‍ത്തേണ്ടതില്ല. പിഡബ്ല്യുസിയെ ഐടി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളില്‍ നിന്നും ഒഴിവാക്കാനാണ് തീരുമാനിച്ചത്.

പിഡബ്ല്യുസിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ശുപാര്‍ശ ഉദ്യോഗസ്ഥ തലത്തില്‍ നിന്ന് ഉയര്‍ന്ന് വന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രി കൃത്യമായി മറുപടി നല്‍കിയിയില്ല. അതേസമയം ശിവശങ്കറിനെ പേരൂര്‍ക്കട പോലീസ് ക്ലബില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. എന്‍ഐഎ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഹാജരായത്. കള്ളക്കടത്ത് സംഘത്തോട് ഇടപ്പെട്ടിരുന്നത് എല്ലാ വിവരങ്ങളും അറിഞ്ഞ് കൊണ്ട് തന്നെയാണോ തുടങ്ങിയ കാര്യങ്ങളാണ് ചോദിക്കുന്നത്. ശിവശങ്കറിന് എല്ലാം അറിയാമായിരുന്നുവെന്നാണ് സരിത്ത് നല്‍കിയ മൊഴി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+