Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്താണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുള്ള ക്രിയാത്മ നിലപാടുകള്‍, ചോദ്യങ്ങളുമായി മുഖ്യമന്ത്രി!!

തിരുവനന്തപുരം: കോവിഡ് കാലത്ത് പ്രതിപക്ഷം എന്ത് ക്രിയാത്മകമായ നിലപാടാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ നാട്ടില്‍ ഈ രോഗബാധ പിടിച്ചുനിര്‍ത്തണം എന്നതാണ് അന്നും ഇന്നും സര്‍ക്കാരിന്റെ നിര്‍ബന്ധം. അതിന് അനുഗുണമായ നടപടികള്‍ മാത്രമേ സ്വീകരിച്ചിട്ടുള്ളു. പുറത്തുനിന്ന് വരുന്നവര്‍ നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ പരിധിയില്‍ വരണം എന്നതുകൊണ്ടാണ് പാസ് നിര്‍ബന്ധമാക്കിയത്. പാസില്ലാതെ ആളുകള്‍ വന്നാല്‍ അവര്‍ എവിടെ എത്തി എന്നോ എവിടെനിന്നും വന്നുവെന്നോ ഉള്ള ധാരണ ഇല്ലാതെപോകും. അതിന്റെ ഫലം രോഗവ്യാപനം പിടിച്ചുനിര്‍ത്താനാവില്ല എന്നതുതന്നെയാണ്.

1

അത് തകര്‍ക്കാന്‍ സംസ്ഥാന അതിര്‍ത്തിയില്‍ പോയി സമരം നടത്തിയത് ഓര്‍മയില്ലേ? അന്ന് അവര്‍ ചോദിച്ചത് കേരളത്തിലേക്ക് വരാന്‍ എന്തിനാണ് പാസ് എന്നാണ്? എന്തായിരുന്നു അതിന്റെ അര്‍ത്ഥം. ഇവിടെ ഒരു നിയന്ത്രണവുമില്ലാതെ രോഗം വ്യാപിച്ചോട്ടേ എന്നല്ലേ? അത്തരക്കാര്‍ തന്നെയാണ് ഇപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് എതിരാണ് സര്‍ക്കാര്‍ എന്ന ഹീനമായ പ്രചാരണം ഏറ്റെടുത്തിരിക്കുന്നത്. ഇവിടെ അവരോട് ചോദിക്കാന്‍ ഒന്നേ ഉള്ളു. ഈ കോവിഡ് കാലത്ത് നിങ്ങളുടെ ഭാഗത്തുനിന്ന് ക്രിയാത്മകമായ എന്തെങ്കിലും ഒരു നിലപാട് ഉണ്ടായോ? രോഗവ്യാപനം തടഞ്ഞുനിര്‍ത്താന്‍ എന്തെങ്കിലും ഒരു സംഭാവന നിങ്ങള്‍ നല്‍കിയോ? മറിച്ച്, രോഗം പടര്‍ത്താന്‍ ബോധപൂര്‍വം നിങ്ങള്‍ നടത്തിയ അനേകം ശ്രമങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും.

കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചും സമരം നടത്തും എന്ന് പ്രഖ്യാപിച്ചവരും ഇവിടെത്തന്നെയില്ലേ? ആരോടായിരുന്നു വെല്ലുവിളി? ബഹുമാനപ്പെട്ട ഹൈക്കോടതിയോടോ? അതോ ഇന്നാട്ടിലെ സാധാരണ ജനങ്ങളോടോ? നിങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചാല്‍ നിങ്ങള്‍ക്കു മാത്രമല്ലല്ലോ അപകടം? അത് ഈ നാട്ടിലാകെ വരുമല്ലോ? നിങ്ങള്‍ നല്‍കുന്ന സന്ദേശമതല്ലേ. അത് മനസ്സിലാവാത്തതു കൊണ്ടാണോ ഈ നീചമായ രാഷ്ട്രീയകളിക്ക് തയ്യാറാകുന്നത്. കേരളത്തില്‍ ഏറ്റവും മികച്ച നിലയിലാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഈ രോഗബാധ അപകടമാണ് എന്ന് തിരിച്ചറിഞ്ഞ നിമിഷം മുതല്‍ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ നാം ആരംഭിച്ചിട്ടുണ്ട്.

അതിന്റെ ഫലമായിട്ടു തന്നെയാണ് ആദ്യഘട്ടത്തില്‍ ഇവിടെ വന്ന ആളുകളില്‍നിന്ന് മറ്റുള്ളവരിലേക്ക് പകരാതെ നോക്കാനും നമുക്കു കഴിഞ്ഞു. അതാണ് ഇനിയും തുടരേണ്ടത്. അതിന് ഇടങ്കോലിടാന്‍ ശ്രമിക്കരുത്. ഇക്കാര്യത്തില്‍ അത്തരക്കാര്‍ മാറി ചിന്തിക്കുന്നത് നല്ലതാണ്. എല്ലാറ്റിനും നെഗറ്റീവായ സമീപനം എടുക്കുക മാത്രമല്ല, സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും പറയുന്നത് പ്രാധാന്യത്തില്‍ എടുക്കേണ്ടതില്ല എന്ന ബോധം കൂടിയാണ് അവര്‍ പ്രചരിപ്പിച്ചത്. അതിന് ഉത്തരവാദപ്പെട്ട ചിലര്‍ തന്നെ നേതൃത്വം നല്‍കിയിട്ടുണ്ട്. അങ്ങനെ സൃഷ്ടിക്കപ്പെട്ട പൊതുബോധം നമ്മുടെ പ്രതിരോധത്തിന് പ്രതിബന്ധം സൃഷ്ടിച്ചിട്ടുണ്ടോ എന്ന് അവര്‍ തന്നെ സ്വയം ചിന്തിക്കട്ടെ. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒറ്റ ലക്ഷ്യമേയുള്ളു. യോജിച്ച് ഈ മഹാമാരിയെ പ്രതിരോധിക്കണം എന്നതാണ് അത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+