തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വര്‍ണക്കടത്ത്: അരുണ്‍ ബാലചന്ദ്രനെ ഡ്രീം കേരള പദ്ധതിയില്‍ നിന്ന് നീക്കി, മുഖ്യമന്ത്രിയുടെ നിര്‍ദേശം

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ ഡ്രീം കേരള പദ്ധതിയില്‍ നിന്ന് നീക്കി. സ്വര്‍ണക്കടത്ത് കേസില്‍ അരുണിന്റെ പേരും നേരത്തെ പുറത്തുവന്നിരുന്നു. പ്രതികള്‍ക്ക് ഫ്‌ളാറ്റ് ബുക്ക് ചെയ്തിരുന്നത് അരുണായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് അരുണ്‍ ബാലചന്ദ്രനെ എത്രയും പെട്ടെന്ന് നീക്കാന്‍ നിര്‍ദേശം നല്‍കിയത്. എന്‍ഐഎ അന്വേഷണത്തില്‍ ഇയാളുടെ പങ്കും അന്വേഷിക്കുന്നുണ്ട്. അതുകൊണ്ട് സര്‍വീസില്‍ തുടരുന്നത് സര്‍ക്കാരിന് വലിയ പേരുദോഷം ഉണ്ടാക്കും. നേരത്തെ വിവാദമുണ്ടായിട്ടും അരുണിനെ മാറ്റാതിരുന്നത് വലിയ വാര്‍ത്തയായിരുന്നു.

1

കോവിഡിനെ തുടര്‍ന്ന് തിരിച്ചുവരുന്ന പ്രവാസികള്‍ക്കായി സര്‍ക്കാര്‍ ആരംഭിച്ചിരുന്ന പദ്ധതിയായിരുന്നു ഡ്രീം കേരള. ഈ പദ്ധതിയുടെ നിര്‍വഹണ സിതിയില്‍ അരുണ്‍ അംഗമായിരുന്നു. മുഖ്യമന്ത്രി ഐടി ഫെലോ എന്ന നിലയിലായിരുന്നു ഇയാളെ സമിതിയില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം ദുബായില്‍ പിടിയിലായ ഫൈസല്‍ ഫരീദുമായി അരുണിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അരുണ്‍ നല്‍കിയ നിര്‍ദേശപ്രകാരമാണ് സിനിമാ മേഖലയില്‍ അടക്കം ഫൈസല്‍ നിക്ഷേപം നടത്തിയത്. പല സിനിമകളും ഫൈസല്‍ അരുണിന്റെ നിര്‍ദേശപ്രകാരമാണ് നിര്‍മിച്ചത്.

Recommended Video

cmsvideo
പ്രതിപക്ഷത്തിനും ബിജെപിക്കും ചുട്ട മറുപടി നൽകി പിണറായി | Oneindia Malayalam

്അതേസമയം പോലീസുകാരുമായും ഇവര്‍ക്ക് നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്. കൊച്ചിയില്‍ മുമ്പൊരു മാഗസിനില്‍ വര്‍ക്ക് ചെയ്തിരുന്നപ്പോഴാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അടക്കമുള്ള ഉന്നതരുമായി അരുണ്‍ അടുപ്പം സ്ഥാപിച്ചത്. ഇതിനിടെ അരുണ്‍ സ്വന്തം വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് ദുരുപയോഗം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. കേരള സര്‍ക്കാര്‍ എന്ന ബോര്‍ഡ് സ്വന്തം കാറില്‍ സ്ഥാപിച്ചാണ് അരുണ്‍ ബാലചന്ദ്രന്‍ യാത്ര ചെയ്തിരുന്നത്. വാഹന ദുരുപയോഗത്തിനെതിരെ മോട്ടോര്‍ വാഹന വകുപ്പിന് നേരത്തെ പരാതിയും ലഭിച്ചിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ല.

അരുണ്‍ താമസിച്ചിരുന്ന ഫ്‌ളാറ്റുമായി ബന്ധപ്പെട്ടും ചില പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് എത്തിയ ഒ രാളാണ് സ്വകാര്യ വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് കണ്ട് ചിത്രമെടുത്തത്. ഐടി വകുപ്പിലെ താല്‍ക്കാലിക ഉദ്യോഗസ്ഥന്‍ മാത്രമായ അരുണിന് എങ്ങനെയാണ് സ്വന്തം വാഹനം സര്‍ക്കാര്‍ ഉടമസ്ഥത അവകാശപ്പെട്ട് ഉപയോഗിക്കുന്നതെന്ന് നേരത്തെ പരാതിക്കാരന്‍ ചോദിച്ചിരുന്നു. ശിവശങ്കറുമായും അരുണിന് വളരെ അ ടുത്ത ബന്ധമാണ് ഉള്ളത്. ഇത് ഉപയോഗപ്പെടുത്തിയായിരിക്കും എല്ലാ തട്ടിപ്പുകളും അരുണ്‍ നടത്തിയതെന്നാണ് സൂചനകള്‍.

സച്ചിന്റെ വാതിലടയുന്നു... കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക്, കഴിവില്ലെന്ന് ഗെലോട്ട്, 35 കോടി കോഴ!!സച്ചിന്റെ വാതിലടയുന്നു... കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക്, കഴിവില്ലെന്ന് ഗെലോട്ട്, 35 കോടി കോഴ!!

Thiruvananthapuram
English summary
cm pinarayi vijayan's it official arun balachandran removed from dream kerala project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X