Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രളയക്കെടുതി: ബിസിനസുകാരും വ്യവസായികളും വരുമാനത്തിന്റെ ഒരു ഭാഗം നല്‍കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള മലയാളി ബിസിനസുകാരും വ്യവസായികളും തങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രക്രിയയ്ക്കായി സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. ലോകത്താകെയുള്ള മലയാളികള്‍ അവരുടെ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് അദ്ദേഹം വീണ്ടും പറഞ്ഞു.

കാമുകിയില്‍ നിന്ന് 50 ലക്ഷം ദിര്‍ഹം കടം വാങ്ങി; പക്ഷെ യുവാവ് വിവാഹം ചെയ്തത് യുവതിയുടെ സുഹൃത്തിനെ!

ഒരു മാസത്തെ ശമ്പളം ഒരുമിച്ചു നല്‍കുന്നതിനു പകരം ഒരു മാസം മൂന്നു ദിവസത്തെ ശമ്പളം വീതം നല്‍കിയാല്‍ മതിയാകും. അങ്ങനെ പത്തു മാസം കൊണ്ട് ഒരു മാസത്തെ ശമ്പളം നല്‍കാനാവും. അപ്പോള്‍ സാമ്പത്തിക പ്രയാസമില്ലാതെ പുതിയ കേരളത്തെ സൃഷ്ടിക്കുന്നതിന് സുപ്രധാന പങ്ക് വഹിക്കാനായെന്ന ചാരിതാര്‍ത്ഥ്യം ജീവിതത്തില്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Pinarayi Vijayan

അതിനിടെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടിയിലേറെ രൂപ സംഭാവനയായി നല്‍കുമെന്ന് കുടുംബശ്രീ അറിയിച്ചു. ഈ ആഴ്ച തന്നെ മുഖ്യമന്ത്രിക്ക് തുക കൈമാറാനാണ് പദ്ധതി. ഓരോ കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളും ഒരാഴ്ചത്തെ ലഘുസമ്പാദ്യ (ത്രിഫ്റ്റ്) തുകയെങ്കിലും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോറിന്റെ അഭ്യര്‍ത്ഥന പ്രകാരം ലഭിച്ച തുകയാണിത്. ഇതിനു പുറമെ പ്രാദേശികമായി ഓരോ അയല്‍ക്കൂട്ടവും സംഭാവനയായി സ്വീകരിച്ച തുകയും ഓണാഘോഷ പരിപാടികള്‍ക്കും മറ്റുമായി ചേര്‍ത്തുവച്ച തുകയും ഇതിലുള്‍പ്പെടും. കുടുംബശ്രീയുടെ റിസോഴ്സ് പേഴ്സണ്‍മാരും പരിശീലന സംഘങ്ങളും കാസ് (കുടുംബശ്രീ അക്കൗണ്ട്സ് ആന്‍ഡ് ഓഡിറ്റ് സര്‍വീസ് സൊസൈറ്റി) അംഗങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്.

ഒരു ലക്ഷത്തിലധികം വീടുകളും പരിസരവും രണ്ടായിരത്തിലധികം പൊതുസ്ഥലങ്ങളും കുടുംബശ്രീ ശുചിയാക്കി. 8000ത്തോളം പേര്‍ക്ക് കൗണ്‍സലിങ് നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. പ്രളയബാധിതരായ എണ്ണായിരത്തോളം പേര്‍ക്ക് സ്വഭവന ങ്ങളില്‍ അഭയം നല്‍കുകയും ചെയ്തു. ദുരിതം നേരിട്ടവര്‍ക്ക് ഭക്ഷണപ്പൊതികള്‍ തയാറാക്കുന്ന പ്രവര്‍ത്തനങ്ങളിലും കുടുംബശ്രീ അംഗങ്ങള്‍ പങ്കാളികളായിട്ടുണ്ട്.

ദുരിതാശ്വാസ നിധിയിലേക്ക് ഇന്നുവരെ 5.27 കോടി രൂപയാണ് കുടുംബശ്രീ സ്വരൂപിച്ചിട്ടുള്ളത്. കോഴിക്കോട് ജില്ലയില്‍ നിന്ന് 1.15 കോടി രൂപ ലഭിച്ചപ്പോള്‍ കണ്ണൂര്‍ ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍ 1.14 കോടി രൂപ സമാഹരിച്ചു കഴിഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+