Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്താവള വിവാദം കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ്... എല്ലാം അദാനിയെ സഹായിക്കാനെന്ന് കോടിയേരി!!

തിരുവനന്തപുരം: വിമാനത്താവളവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് വിവാദം ഉണ്ടാക്കുന്നത് അദാനിയെ സഹായിക്കാനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിഡ് തയ്യാറാക്കിയ സ്ഥാപനവും അദാനി ബന്ധമുള്ള നിയമ സ്ഥാപനവും തമ്മില്‍ യാതൊരു ബന്ധവുമില്ല. പുതിയ വിവാദം വെറുതെ ഉണ്ടാക്കി കൊണ്ടുവരികയാണ്. കോണ്‍ഗ്രസിനാണ് ഈ വിഷയത്തില്‍ ഇരട്ടത്താപ്പുള്ളതെന്നും കോടിയേരി ആരോപിച്ചു.

1

സര്‍ക്കാര്‍ ഒരിക്കലും അദാനിയുമായി ബന്ധപ്പെട്ട സ്ഥാപനമാണെന്ന് അറിഞ്ഞിട്ടല്ല അവരെ സമീപിച്ചത്. അദാനിയുമായി ബന്ധപ്പെട്ട സ്ഥാപനം സ്വമേധയാ പിന്‍മാറുന്നതായിരുന്നു നല്ലത്. ഒരു കാരണവശാലും വിമാനത്താവളം അദാനിക്ക് വിട്ടുനല്‍കില്ല. മറ്റ് സംസ്ഥാനങ്ങളിലെ ബിഡില്‍ എന്താണ് സംഭവിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. പ്രതിപക്ഷ നിലപാട് ഇക്കാര്യത്തില്‍ ജനങ്ങള്‍ മുന്നില്‍ വിചാരണ ചെയ്യപ്പെടുമെന്നും കോടിയേരി പറഞ്ഞു.

അതേസമയം മന്ത്രി ഇപി ജയരാജനും ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതലയുമായി ബന്ധപ്പെട്ട് നിയമസഹായം തേടിയ കമ്പനിയും അദാനിയും തമ്മില്‍ ബന്ധമുണ്ടെന്ന് അറിഞ്ഞത് ഇപ്പോഴാണെന്ന് ജയരാജന്‍ പറഞ്ഞു. അദാനിയുമായുള്ള ബന്ധം വെളിപ്പെടുത്തേണ്ടത് കമ്പനിയായിരുന്നു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ അല്ലെന്നും ഇപി വ്യക്തമാക്കി. വിമാനത്താവള കൈമാറ്റ വിഷയത്തില്‍ ലീഗല്‍ കണ്‍സള്‍ട്ടന്‍സിക്കായി നിശ്ചയിച്ചത് സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസിനെയാണ്. ഇവരുടേത് പ്രമുഖ സ്ഥാപനമാണെന്നും മന്ത്രി പറഞ്ഞു.

ഭിന്നതാല്‍പര്യം ഉണ്ടാവില്ലെന്ന് ആ കമ്പനി ഉറപ്പ് നല്‍കിയിരുന്നു. അദാനിയുമായുള്ള ബന്ധം ഇപ്പോഴാണ് അറിഞ്ഞത്. മാന്യമായ ഇടപാടുകാര്‍ എന്ന നിലയില്‍ അത് കമ്പനി അറിയിക്കേണ്ടതായിരുന്നു. എന്നാല്‍ ഇക്കാര്യം അവര്‍ മറച്ചുവെച്ചു. വാര്‍ത്ത വന്നപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍ വന്നത്. തുടര്‍ നടപടികള്‍ പരിശോധിക്കുന്നുണ്ട്. വിമാനത്താവളം ഒരിക്കലും അദാനിക്ക് കീഴടക്കാനാവില്ല. ലേലം ചോര്‍ന്നതായും വിവരമില്ല. മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ വിവരം ലഭ്യമാക്കിയാല്‍ ബാക്കി കൂടി പരിശോധിക്കാമെന്നും ഇപി ജയരാജന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+