സിപിഎം ജനമുന്നേറ്റ ജാഥ ഉദ്ഘാടന വേദിയിലേയ്ക്ക് ബിയർ കുറ്റി എറിഞ്ഞു; സംഘർഷം...
ആറ്റിങ്ങൽ: സിപിഎമ്മിന്റെ ജനമുന്നേറ്റ കാൽനട ജാഥയുടെ ഉദ്ഘാടന വേദിയിലേയ്ക്ക് ബിയർകുപ്പി വലിച്ചറിഞ്ഞത് സംഘർഷത്തിൽ കലാശിച്ചു.13 മുതൽ ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ജാഥയുടെ ഉദ്ഘാടനം ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നിർവഹിച്ചു കൊണ്ടിരിക്കുമ്പോഴാണ് യോഗം നടക്കുന്ന സ്ഥലത്തിനു സമീപമുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ബിയർ കുപ്പി വേദിയിലേയ്ക്കു പതിച്ചത്.
കുറുമാലിപ്പുഴയില്‍നിന്ന് അപൂര്‍വയിനം മത്സ്യത്തെ ലഭിച്ചു; ഇന്ത്യയില്‍ വിലക്കുള്ള അലിഗേറ്റര്‍ ഗാര്‍ എന്ന അമേരിക്കന്‍ മത്സ്യമാണ് വലയിൽ കുടുങ്ങിയത്!!
വേദിയിലുണ്ടായിരുന്ന വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ദേവരാജന്റെ വയറിൽ തട്ടി തെറിച്ച് ബി സത്യൻ എംഎൽഎയുടെ കയ്യിൽ ഇടിക്കുകയായിരുന്നു. ഇതോടെ വേദി സംഘർഷഭരിതമായി. തടിച്ചു കൂടിയ പാർട്ടിപ്രവർത്തകരിൽ ചിലർ അക്രമിയെ പിടിക്കാനായി രണ്ടാം നിലയിലേയ്ക്ക് പാഞ്ഞു. സ്ഥലത്തുണ്ടായിരുന്ന എസ്ഐ തൻസിം അവരെ തടഞ്ഞ് പ്രശ്നം വഷളാകാതെ കാത്തു.

അതിനു ശേഷം എസ്ഐയുടെ നേതൃത്വത്തിൽ മദ്യലഹരിയിലായിരുന്ന അക്രമിയെ പിടികൂടി സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. ആലംകോട് സ്വദേശിയായ ഗോപാലനാണ് ബിയർ കുപ്പി വേദിയിലേയ്ക്ക് വലിച്ചെറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. ഇയാൾ ഉച്ചമുതൽ രണ്ടാം നിലയിലെ ഐഎൻടിയുസി ഓഫീസിലിരുന്ന് മദ്യപിക്കുകയായിരുന്നുഎന്ന് ദൃക് സാക്ഷികൾ പറയുന്നു.
ഇയാളെ പോലീസ് പിടികൂടി കൊണ്ടു പോയശേഷമണ് യോഗം വീണ്ടും തുടർന്നത്. അഡ്വ ബി സത്യൻ എംഎൽഎ ക്യാപ്റ്റനായാണ് ഇന്നുമുതൽ ജാഥ ആരംഭിക്കുന്നത്. ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. അഡ്വ. എസ് ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു..












Click it and Unblock the Notifications