വിഴിഞ്ഞത്ത് ചര്‍ച്ചയുമായി സിപിഎം, ആര്‍ച്ച് ബിഷപ്പുമായി കൂടിക്കാഴ്ച്ച നടത്തി ആനാവൂര്‍ നാഗപ്പന്‍
തിരുവനന്തപുരം: വിഴിഞ്ഞത്ത് സര്‍ക്കാരും സമരക്കാരും വിടാതെ പോരാടുന്നതിനിടെ സമവായ നീക്കവുമായി സിപിഎം. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ തന്നെയാണ് അനുനയത്തിന് ഇറങ്ങിയിരിക്കുന്നത്. ലത്തീന്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് ജെ നെറ്റോയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി.
തുറമുഖത്തിനായി സിപിഎം ഒരുവശത്ത് പ്രചാരണ ജാഥ് നടത്തുന്നുണ്ട്. ഇതിനിടയില്‍ തന്നെ പ്രശ്‌നം തീര്‍ക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. കേന്ദ്രസേനയെ വിഴിഞ്ഞം സമരത്തെ നേരിടാന്‍ കൊണ്ടുവരണമെന്ന ആവശ്യത്തില്‍ കൃത്യമായ ഉത്തരമില്ലാതെ നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇത് തിരിച്ചടിയായി മാറുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാന പോലീസ് തന്നെ മതിയെന്നാണ് തീരുമാനം.

കര്‍ദിനാല്‍ ക്ലിമിസ് കാതോലിക്കാ ബാവ ഇടപെട്ടുള്ള മധ്യസ്ഥ ചര്‍ച്ചയുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. പലതലത്തില്‍ സമരം ഒത്തുതീര്‍ക്കാനാണ് ശ്രമം. ആനാവൂര്‍ നാഗപ്പന്‍ വെള്ളയമ്പലത്തുള്ള ബിഷപ്പ് ഹൗസിലേക്ക് എത്തിയാണ് ആര്‍ച്ച് ബിഷപ്പിനെ കണ്ടത്. സഭയുമായി ഏറ്റുമുട്ടലിന് പാര്‍ട്ടിയില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
സംഘര്‍ഷം ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ തുടര്‍ ചര്‍ച്ചകളുണ്ടാവും. സമരം തുടരുകയോ, ഏറ്റുമുട്ടല്‍ ഉണ്ടാവുകയോ ചെയ്താല്‍ അത് ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ അടക്കം സര്‍ക്കാരിന് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍.
അതേസമയം വിഴിഞ്ഞത്ത് സമരത്തിനെതിരെ ജില്ലയില്‍ പ്രചാരണ ജാഥ നടത്താനും എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. മന്ത്രി പി രാജീവാണ് വര്‍ക്കലയില്‍ ജാഥ ഉദ്ഘാടന ചെയ്യുക. ആറാം തിയതിയാണ് യാത്ര ആരംഭിക്കുന്നത്. സമാപന സമ്മേളനം വിഴിഞ്ഞത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.
മുടി നരയ്ക്കുന്നതാണോ നിങ്ങളുടെ പ്രശ്‌നം; അത് മറന്നേക്കൂ, ഇക്കാര്യങ്ങള്‍ നിങ്ങളെ ചെറുപ്പമാക്കും
ഇതിനിടെ കേന്ദ്ര സേനയുടെ കാര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ട് പോവുകയാണ്. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ കേന്ദ്ര സേന വേണമെന്ന ആവശ്യം അദാനി ഉന്നയിച്ചപ്പോള്‍ അതിനെ സര്‍ക്കാര്‍ പിന്തുണച്ചിരുന്നു. കേന്ദ്രവും സംസ്ഥാനവും ചര്‍ച്ച ചെയ്ത് നിലപാട് അറിയിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
അതേസമയം സംസ്ഥാനം നേരിട്ട് കത്തയച്ച് കേന്ദ്ര സേനയെ കൊണ്ടുവരില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. അദാനിയുടെ ആവശ്യത്തില്‍ കോടതി നിര്‍ദേശിച്ച് കേന്ദ്ര സേന വന്നാല്‍ എതിര്‍ക്കാനും നില്‍ക്കില്ല. തുറമുഖ നിര്‍മാണം സ്ഥിരമായി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുന്നില്ലെന്നാണ് ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍. സര്‍ക്കാരിന്റെ പ്രകോപനമാണ് സംഘര്‍ഷങ്ങളുടെ കാരണമെന്നും ലത്തീന്‍ രൂപത പള്ളികളില്‍ വായിച്ച സര്‍ക്കുലറില്‍ പറയുന്നുണ്ട്.












Click it and Unblock the Notifications