പോലീസിനെ ഞെട്ടിച്ച് ഇടുക്കി എസ്പി.... കോവിഡ് ബാധിച്ചാല്‍ നടപടി, തിരുത്തി ബെഹ്റ!!
തിരുവനന്തപുരം: പോലീസ് സേനയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് ഇടുക്കി എസ്പി. കോവിഡ് ബാധിച്ചാല്‍ വകുപ്പുതല നടപടിയെടുക്കുമെന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്കെതിരെ ഡിജിപി ലോക്നാഥ് ബെഹ്റ രംഗത്തെത്തിയിരിക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന ഉത്തരവുകള്‍ ഇറക്കാന്‍ പാടില്ലെന്ന് ഡിജിപി നിര്‍ദേശിച്ചു. ക്വാറന്റൈനില്‍ പോവുകയോ കോവിഡ് ബാധിക്കുകയോ ചെയ്താല്‍ കടുത്ത നടപടിയുണ്ടാവുമെന്ന ഇടുക്കി പോലീസ് മേധാവിയുടെ വിവാദ സര്‍ക്കുലര്‍ പോലീസിനുള്ളില്‍ ചര്‍ച്ചയായിരുന്നു.

പോലീസുകാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം മുതിര്‍ന്ന ഉദ്യോഗസ്ഥരുടേതാണെന്ന് ബെഹ്റ പറഞ്ഞു. ഇത്തരം സാഹചര്യം ഉണ്ടാകാതിരിക്കാന്‍ ഡിഐജിമാരും ഐജിമാരും ശ്രദ്ധിക്കണമെന്നും ഡിജിപി വ്യക്തമാക്കി. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് തൊടുപുഴ-കട്ടപ്പന ഡിവൈഎസ്പിമാര്‍ ഇന്നലെ ഇറക്കിയ സര്‍ക്കുലറാണ് വിവാദമായത്. കോവിഡ് കാലത്ത് മികച്ച സേവനം നല്കുന്ന പോലീസുകാരോടുള്ള അവഹേളനമാണ് ഉത്തരവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
പോലീസ് സേനയ്ക്കുള്ളില്‍ തന്നെ ഉത്തരവിനെ കുറിച്ച് കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെയാണ് ഡിജിപി തന്നെ ഇക്കാര്യത്തില്‍ ഇടപെട്ടത്. കോവിഡിനെ തോല്‍പ്പിക്കാന്‍ മറ്റെല്ലാ വകുപ്പുകള്‍ക്കുമൊപ്പം തോളോട് തോള് ചേര്‍ന്നാണ് ഇടുക്കിയിലെ പോലീസ് വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഈ സര്‍ക്കുലറില്‍ ജില്ലയിലെ പല പോലീസുകാരും ഞെട്ടിപ്പോയി കോവിഡ് ബാധിച്ചാലോ ക്വാറന്റൈനില്‍ പോകേണ്ടി വന്നാലെ സ്വന്തം ചിലവില്‍ ചികിത്സിക്കണം. അതിന് പുരമേ വകുപ്പുതല നടപടിയും ഉറപ്പ്.
ഇത് വലിയ നിരാശയാണ് പോലീസ് സേനയ്ക്കിടയില്‍ ഉണ്ടാക്കിയത് തൊടുപുഴ ഡിവൈഎസ്പിയും, കട്ടപ്പന ഡിവൈഎസ്പിയുമാണ് ഇത്തരമൊരു നിര്‍ദേശം പുറത്തിറക്കിയത്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് കാലത്ത് പാലിക്കേണ്ട നിയന്ത്രണങ്ങളും മുന്‍കരുതലുകളും വ്യക്തമാക്കി ജില്ലാ പോലീസ് മേധാവി കറുപ്പസ്വാമി നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിവാദ സര്‍ക്കുലര്‍ പുറത്തുവന്നത്. ആത്മാര്‍ത്ഥതയോടെ എല്ലാം മറന്ന് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം ഇതിലൂടെ തകരും.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications