തിരുവനന്തപുരത്ത് ഡ്രൈവ് ത്രൂ വാക്‌സിനേഷന് തുടക്കം, വിജയിച്ചാൽ കൂടുതൽ ജില്ലകളിലേക്കെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ഡ്രൈവ് ത്രൂ വാക്‌സിനേഷന് തുടക്കം. വാഹനത്തില്‍ ഇരുന്ന് കൊണ്ട് ആളുകള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാനുളള സൗകര്യമൊരുക്കുന്നതാണ് ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ ആണ് ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ചിരിക്കുന്നത്. വിമന്‍സ് കോളേജിലെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരിട്ട് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
എന്താ ലുക്ക്! അണിഞ്ഞൊരുങ്ങി ബിഗ് ബോസ് താരം റിതു മന്ത്ര, പുതിയ ചിത്രങ്ങൾ വൈറൽ
തിരുവനന്തപുരം വിമണ്‍സ് കോളേജിലെ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ വിജയകരമായാല്‍ കൂടുതല്‍ ജില്ലകളില്‍ വ്യാപിപ്പിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് വീണാ ജോർജ് വ്യക്തമാക്കി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്റർ. വാക്‌സിനേഷന്‍ സെന്ററിലേക്ക് വരുന്ന വാഹനത്തില്‍ തന്നെ ഇരുന്ന് രജിസ്റ്റര്‍ ചെയ്യാനും വാക്‌സിന്‍ സ്വീകരിക്കാനും നിരീക്ഷണ സമയം പൂര്‍ത്തിയാക്കാനും സാധിക്കും. എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ ആവശ്യമായ വൈദ്യ സഹായവും ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്ററിൽ തന്നെ ലഭ്യമാക്കിയിട്ടുണ്ട്. ഇത് വിജയകരമാണെന്ന് കണ്ടാല്‍ കൂടുതല്‍ ജില്ലകളില്‍ ആരംഭിക്കാനാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ഓണസാരിയില്‍ കിടിലന്‍ ലുക്കില്‍ ബിഗ് ബോസ് താരം ആര്യ; വൈറലായി പുതിയ ഫോട്ടോഷൂട്ട്
Recommended Video



Click it and Unblock the Notifications